*വിവരാവകാശ നിയമം(Right to Information Act) ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയത്
ans : 2005 ജൂൺ 15 ന്
*വിവരാവകാശ നിയമം നിലവിൽ വന്നത്
ans : 2005 ഒക്ടോബർ 12 ന്
*വിവരാവകാശ നിയമം പാസ്സാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
ans : തമിഴ്നാട് (1997)
*പാർലമെന്റ് പാസ്സാക്കിയ വിവരാവകാശ നിയമം ബാധകമല്ലാത്ത ഒരേയൊരു ഇന്ത്യൻ സംസ്ഥാനം
ans : ജമ്മു കാശ്മീർ
*വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കുന്നതിന് ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത് ?
ans : പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ,അല്ലെങ്കിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
*സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അടയ്‌ക്കേണ്ട പിഴ
ans : ഒരു ദിവസത്തേക്ക് 250 രൂപ
*പരമാവധി പിഴ എത്രയാണ്
ans : 25000 രൂപ വരെ
*കൃത്യമായി വിവരം നൽകുന്നതിൽ വീഴ്ച വരു ത്തിയ പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കെ തിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം
ans : അരുണാചൽപ്രദേൾ
*ടെലിഫോണിലുടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
ans : ഉത്തർപ്രദേശ്
*വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കാൻ അപേക്ഷാ ഫീസ് നൽക്കേണ്ടതില്ലാത്തത് ഏത് വിഭാഗത്തിനാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ (BPL)
*കേന്ദ്ര ഇന്റലിജൻസ്, സെക്യൂരിറ്റി ഏജൻസികളെ വിവരാവകാശനിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി യിട്ടുണ്ട്. എന്നാൽ അഴിമതി, മനുഷ്യാവകാശ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര വിവരാവകാശ കമ്മീഷന്റെയോ സംസ്ഥാന വിവരാവകാശ കമ്മീഷന്റെയോ അനുമതിയോടെ നൽകാവുന്നതാണ്.
*പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തിരുമാനത്തിനെതിരായി ആർക്കാണ് അപ്പീൽ നൽകേണ്ടത് ?
ans : പ്രസ്തുത ഓഫീസിൽ ഇൻഫർമേഷൻ ഓഫീസറുടെതൊട്ടു മുകളിലുള്ള ഉദ്യാഗസ്ഥന്
*എത്ര ദിവസത്തിനുള്ളിലാണ് ആദ്യ അപ്പീൽ നൽകേണ്ടത്.
ans : മറുപടി ലഭിച്ച്, അല്ലെങ്കിൽ മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ
* രണ്ടാം അപ്പീൽ സമർപ്പിർക്കേണ്ടത് ആർക്കാണ്?
ans : സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ അല്ലെങ്കിൽ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ
*എത്ര ദിവസത്തിനുള്ളിലാണ് രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത്
ans : 90 ദിവസത്തിനുള്ളിൽ
*സുപ്രീം കോടതിയ്ക്കക്കും ഹൈക്കോടതികൾക്കുമൊഴികെ മറ്റൊരു കോടതിക്കും വിവരാവകാശ നിയമം സംബന്ധിച്ച കേസുകളിൽ ഇടപെടുവാൻ അധികാരമില്ല
*വിവരവകാശ നിയമത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്
ans : Freedom Of Information Act -2002
*അപേക്ഷിക്കുന്ന തിയ്യതി മുതൽ 20 വർഷം മുൻപ് വരെയുള്ള കാര്യങ്ങൾ മാത്രമാണ് വിവരവകാശത്തിന്റെ പരിധിയിൽ വരുന്നത്
*വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടിനൽക്കണം
ans : 30 ദിവസം
*അപേക്ഷ സമർപ്പിക്കുന്നത് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണങ്കിൽ എത്ര ദിവസത്തിനുള്ളിലാണ് മറുപടി നൽകേണ്ടത്
ans : 35 ദിവസം
*ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ചുള്ളതാണെങ്കിൽ.
ans : 48 മണിക്കുറിനുള്ളിൽ വിവരം നൽകണം.
*വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിന് അപേക്ഷ ഫീസ് എത്രയാണ്
ans : 10 രൂപ
*വിവരാവകാശ നിയമം പാർലമെന്റ് പാസാക്കുന്നതിന് പ്രേരക ശക്തിയായ സംഘടന
ans : കിസാൻ മസ്‌ദൂർ ശക്തി സംഘടൻ
*അരുണാ റായിയുടെ നേതൃത്വത്തിൽ കിസാൻ മസ്‌ദൂർ ശക്തി സംഘടൻ സ്ഥാപിക്കപ്പെട്ടത് രാജസ്ഥാനിലാണ്.
കേന്ദ്ര വിവരാവകാശ കമ്മീഷൻ
*കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം.
ans : ആഗസ്ത് കാന്തിഭവൻ (ന്യൂഡൽഹി)
*കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ്
ans : കേന്ദ്രവിവരാവകാശ കമ്മീഷൻ.
*കേന്ദ്രമുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്.
ans : പ്രധാനമന്ത്രി,ലോക്സഭാ പ്രതിപക്ഷനേതാവ്,പ്രധാന മന്ത്രി നമനിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതി
*കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണമാരെയും നിയമിക്കുന്നത്
ans : പ്രസിഡന്റ്
*കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണമാരെയും ഭരണ കാലാവധി
ans : 5 വർഷം അല്ലെങ്കിൽ 65 വയസ് (ഏതാണോ ആദ്യം അത് )
*നിലവിലെ കേന്ദ്ര വിവരാവകാശ കമ്മീഷണർ
ans : ആർ.കെ. മാഥൂർ
*കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ വേതനം .
ans : കേന്ദ്രമുഖ്യ തിരഞ്ഞെടുപ്പ കമ്മീഷണറുട വേതനത്തിനു തുല്യം.
*കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ വേതനം
ans : കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷണറുടെ വേതനത്തിനു തുല്യം
*കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്.
ans : പ്രസിഡന്റിന്റെ മുമ്പാകെകേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി
ans : വജാഹത് ഹബീബുള്ള
* കേന്ദ്ര മുഖ്യവിവരാവകാശ കമ്മീഷണറായ ആദ്യ വനിത
ans : ദീപക് സന്ധു
*കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കുന്നത്
ans : പ്രസിഡന്റിന്
*കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നീക്കം ചെയ്യുന്നത്.
ans : പ്രസിഡന്റ് (സുപ്രീംകോടതിയുടെ ഉപദേശപ്രകാരം)
*കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷണർമാരെ നീക്കം ചെയ്യുന്നതിനുള്ള കാരണം.
ans : തെളിയിക്കപ്പെട്ട ദുർവൃത്തി, അപ്രാപ്തതി എന്നിവ
സംസ്ഥാന വിവരാവകാശ കമ്മീഷൻ
*കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത്
ans : 2005,ഡിസംബർ 19
*സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരരാവകാശ കമ്മീഷൻ
*സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്.
*മുഖ്യമന്ത്രി സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് മുഖ്യമന്തി നാമനിർദ്ദേശം ചെയ്യുന്ന കാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മുന്നംഗസമിതി.
*സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത്
ans : ഗവർണർ
*സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടേയും കമ്മീഷണർമാരുടെയും ഭരണകാലാവധി.
ans : 5 വർഷം അല്ലെങ്കിൽ 65 വയസ്