*കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും രണ്ടായി പിളർന്ന കോൺഗ്രസ്സ് സമ്മേളനം?
ans : സൂററ്റ് സമ്മേളനം
*സൂററ്റ് പിളർപ്പ് നടന്ന വർഷം?
ans : 1907
*സൂററ്റ് വിഭജനം നടക്കുമ്പോൾ കോൺഗ്രസ്സ് പ്രസിഡന്റ്?
ans : റാഷ് ബിഹാരി ഘോഷ്
*കോൺഗ്രസ്സ് ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്?
ans : സൂററ്റ് പിളർപ്പ്
*കോൺഗ്രസ്സിലെ മിതവാദി വിഭാഗത്തിന് നേതൃത്വം നൽകിയത്?
ans : ഗോപാലകൃഷ്ണ ഗോഖലെ
*കോൺഗ്രസ്സിലെ തീവ്രവാദി വിഭാഗത്തിന് നേതൃത്വം നൽകിയത്?
ans : ബാല ഗംഗാധര തിലക്
*തീവ്രവാദി വിഭാഗത്തിന്റെ ആവശ്യങ്ങളായ സ്വരാജ്യം, വിദേശ വസ്തുക്കൾ ബഹിഷ്കരിക്കൽ" എന്നിവ മിത്രവാദികൾ അംഗീകരിച്ചില്ല. ഇത് പിളർപ്പിലേക്ക് വഴി വച്ചു.
മിന്റോ മോർലി ഭരണപരിഷ്കാരം (1909)
*ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മിന്റോ പ്രഭുവിന്റെയും സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മോർലി പ്രഭുവിന്റെയും നേതൃത്വത്തിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ഭരണ മാറ്റങ്ങൾ?
ans : മിന്റോ മോർലി ഭരണപരിഷ്കാരങ്ങൾ
*മുസ്ലീം വിഭാഗങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ച ഭരണപരിഷ്കാരം?
ans : മിന്റോ മോർലി ഭരണപരിഷ്കാരം
*ഇന്ത്യൻ കൗൺസിൽസ് ആക്ട് 1909 എന്നറിയപ്പെടുന്നത്?
ans : മിന്റോ മോർലി ഭരണപരിഷ്കാരം
*ഈ ഭരണപരിഷ്കാര പ്രകാരം വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് രണ്ട് ഇന്ത്യക്കാരനെയും നിയമിച്ചു.
ഹോം റൂൾ പ്രസ്ഥാനം
*ഹോം റൂൾ എന്ന പദം ഇന്ത്യാക്കാർ സ്വീകരിച്ചത്?
ans : അയർലാന്റിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ നിന്ന്
*ഹോം റൂൾ എന്ന വാക്കിനർത്ഥം?
ans : സ്വയംഭരണം
*ഹോം റൂൾ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ?
ans : ആനിബസന്റ്, ബാലഗംഗാധര തിലകൻ
*‘സ്വാതന്ത്യം എന്റെ ജന്മാവകാശമാണ്, ഞാനതു നേടുക തന്നെ ചെയ്യും’ ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഈ മുദ്രാവാക്യം മുഴക്കിയത്?
ans : ബാലഗംഗാധര തിലക്
*ബ്രിട്ടീഷ് ഗവൺമെന്റ് ആനിബസന്റിനെ തടവിലാക്കിയ വർഷം?
ans : 1917
*മദ്രാസിനടുത്തുള്ള അഡയാർ കേന്ദ്രീകരിച്ചു കൊണ്ട് ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചത്?
ans : ആനി ബസന്റ്
*പൂനെ കേന്ദ്രീകരിച്ചുകൊണ്ട് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്?
ans : ബാലഗംഗാധര തിലക്
*ഹോംറൂൾ പ്രസ്ഥാനം നിർത്തിവയ്ക്കാൻ കാരണം?
ans : ഇന്ത്യയിൽ ഉത്തരവാദിത്തഭരണം സ്ഥാപിക്കുമെന്ന ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രഖ്യാപനം
*മലബാറിൽ പ്രവർത്തനം ആരംഭിച്ച ഹോംറൂൾ ലീഗിന്റെ നേതൃത്വം ആർക്കായിരുന്നു?
ans : കെ.പി.കേശവമേനോൻ
ലക്നൗ സമ്മേളനം(1916)
*കോൺഗ്രസിലെ മിതവാദി തീവ്രവാദികളും യോജിച്ച സമ്മേളനം?
ans : 1916-ലെ ലക്നൗ സമ്മേളനം
*ലീഗും കോൺഗ്രസ്സും അവയുടെ പ്രത്യേക സമ്മേളനങ്ങളിൽ പ്രത്യേക നിയോജക മണ്ഡലങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഷ്കരണങ്ങൾക്കുവേണ്ടി യോജിച്ച പദ്ധതി മുന്നോട്ടുവെച്ച സമ്മേളനം?
ans : ലക്നൗ സമ്മേളനം
*ലക്നൗ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?
ans : എ.സി. മജുംദാർ
കാർഷിക പ്രക്ഷോഭങ്ങൾ
ചമ്പാരൻ സത്യാഗ്രഹം(1917)
*ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?
ans : ചമ്പാരൻ സത്യാഗ്രഹം
*ചമ്പാരൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ans : ബീഹാർ
*നീലം തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന കർഷകരെ പാശ്ചാത്യന്മാർ ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന പ്രക്ഷോഭം?
ans : ചമ്പാരൻ സത്യാഗ്രഹം
*ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകാൻ കാരണമായ സത്യാഗ്രഹം?
ans : ചമ്പാരൻ സത്യാഗ്രഹം
*ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ്?
ans : രാജ്‌കുമാർ ശുക്ല
അഹമ്മദാബാദ് മിൽ സമരം(1918)
*ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം?
ans : അഹമ്മദാബാദ് മിൽ സമരം
*അഹമ്മദാബാദിലെ മിൽ ഉടമകളും തൊഴിലാളികളും തമ്മിൽ നടന്ന സമരം?
ans : അഹമ്മദാബാദ് മിൽ സമരം
*തൊഴിലാളികളോട ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഗാന്ധിജി സമരമുഖത്തേയ്ക്ക് കാൽവെച്ചു.
ans :
14.35 ശതമാനം വേതന വർധനവ ആവശ്യപ്പെട്ട് ഗാന്ധിജി മരണം വരെ നിരാഹാര സമരം ആരംഭിച്ചു.
*സമരം തുടങ്ങി നാലാം ദിനം മിൽ ഉടമകൾ ആവശ്യം അംഗീകരിക്കുകയും ഗാന്ധിജി നിരാഹാര സമരം അവസാനിപ്പിക്കുകയും ചെയ്തു.
ഖേദാ സത്യാഗ്രഹം (1918)
*ഗുജറാത്തിലെ ഖേദ ജില്ലയിൽ കർഷകർ നടത്തിയ പ്രക്ഷോഭമാണ് ഖേദാ സത്യാഗ്രഹം.
*ഗുജറാത്തിലെ വരൾച്ചയെത്തുടർന്ന് കർഷകർ സർക്കാരിനോട് നികുതി ഇളവ് ആവശ്യപ്പെട്ടിരുന്നു.
*എന്നാൽ നികുതി ഇളവ് നൽകിയിലെന്നുമാത്രമല്ല നികുതി അടയ്ക്കാത്തവരുടെ വസ്തുക്കൾ ബ്രിട്ടീഷ് ഗവൺമെന്റ് പിടിച്ചെടുക്കുകയും ചെയ്തു.
*ഇതിനെ തുടർന്ന് ഗാന്ധിജിയുടെയും, സർദാർ വല്ലഭായ് പട്ടേലിന്റെയും നേതൃത്വത്തിൽ നികുതി നിഷേധ (പക്ഷോഭങ്ങൾ ആരംഭിച്ചു.
*ഇതിന്റെ ഫലമായി ബ്രിട്ടീഷ് ഗവൺമെന്റ് 2 വർഷത്തേക്കുള്ള നികുതി വേണ്ടെന്നു വയ്ക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ കർഷകർക്ക് തിരികെ ലഭിയ്ക്കുകയും ചെയ്തു.
*ഇതിനെ തുടർന്ന് ഗാന്ധിജി സത്യാഗ്രഹം അവസാനിപ്പിച്ചു.
മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്കാരം
*ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന പ്രഭുവിന്റെയും സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൊണ്ടേഗു പ്രഭുവിന്റെയും നേതൃത്വത്തിൽ ഇന്ത്യ നടപ്പിലാക്കിയ ഭരണ മാറ്റങ്ങൾ?
ans : മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്കാരങ്ങൾ
*ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 എന്നറിയപ്പെടുന്നത്?
ans : മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്കാരം
*പ്രവിശ്യകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഭരണപരിഷ്കാരം?
ans : മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്കാരം
*ഇന്ത്യയിൽ ദ്വിമണ്ഡല സമ്പ്രദായം ആദ്യമായി നിർദ്ദേശിച്ചത്?
ans : മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്കാരമാണ്
*ഈ ഭരണപരിഷ്കാരപ്രകാരം വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ ഇന്ത്യക്കാരുടെ എണ്ണം 3 ആയി ഉയർത്തി.
നിസ്സഹകരണ പ്രസ്ഥാനം
*നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ദേശീയ നേതാവ്?
ans : മഹാത്മാഗാന്ധി
*നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
ans : 1920-ലെ കൽക്കട്ട പത്യേക സമ്മേളനം
*ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദി ആയിത്തീർന്നത്?
ans : 1921
*നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാനായി തിലക് രൂപീകരിച്ച ഫണ്ട്?
ans : സ്വരാജ് ഫണ്ട്
*നിസ്സഹകരണ പ്രസ്ഥാനത്തെ തുടർന്ന് തങ്ങളുടെ പ്രാക്ടീസ് ഉപേക്ഷിച്ച പ്രഗത്ഭരായ അഭിഭാഷകർ?
ans : ചിത്തരജ്ഞൻ ദാസ്, മോത്തിലാൽ നെഹ്റു,രാജേന്ദ്ര പ്രസാദ്
*നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങൾ?
ans : ജാമിയ മിലിയ ഇസ്‌ലാമിയ സർവ്വകലാശാല,കാശി വിദ്യാപീഠം ,ഗുജറാത്ത് വിദ്യാപീഠം,ബീഹാർ വിദ്യാപീഠം
*നിസ്സഹകരണ പ്രസ്ഥാനത്തെ ഹിമാലയൻ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചത്?
ans : ഗാന്ധിജി
*നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം?
ans : ചൗരിചൗരാ സംഭവം
ചൗരിചൗരാ സംഭവം
ans : 1922 ഫെബ്രുവരി 5ന് ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലുള്ള ചൗരി ചൗരാ ഗ്രാമത്തിൽ നടന്ന കോൺഗ്രസ്സ് ജാഥയ്ക്ക് നേരെ പോലീസ് വെടിവെച്ചു. തുടർന്ന് ക്ഷമുഭിതരായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും 22 ഓളം പോലീസുകാരെ അഗ്നിക്കിരയാക്കുകയും ചെയ്തു. ഹിംസാത്മകമായ ഈ സംഭവം ഗാന്ധിജിയെ വേദനിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമാവുകയും ചെയ്തു.[
nw]
സ്വരാജ് പാർട്ടി (1923)
*നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവവാങ്ങലിനെ തുടർന്ന് കോൺഗ്രസ്സിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായി കോൺഗ്രസ്സിൽ നിന്നും വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടന (പാർട്ടി)
ans : സ്വരാജ് പാർട്ടി
*സ്വരാജ് പാർട്ടിയിലെ പ്രമുഖ നേതാക്കൾ?
ans : സി.ആർ.ദാസ്,മോത്തിലാൽ നെഹ്‌റു,വിതൽഭായ്പട്ടേൽ,ഹക്കീം അജ്മൽഖാൻ, മദൻമോഹൻ മാളവ്യ
*സ്വരാജ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയ പ്രധാന നേതാക്കൾ?
ans : സി.ആർ.ദാസ്,മോത്തിലാൽ നെഹ്‌റു
*പ്രവിശ്യകളിലെ ദ്വിഭരണത്തെക്കുറിച്ച് പഠിക്കാൻ നിയമിതനായ കമ്മിറ്റി?
ans : മുധിമാൻ കമ്മിറ്റി
*മുധിമാൻ കമ്മിറ്റിയുടെ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച പാർട്ടി?
ans : സ്വരാജ് പാർട്ടി
* സ്വരാജ് പാർട്ടി രൂപീകൃതമായത്?
ans : 1923 ജനുവരി 1
*സ്വരാജ് പാർട്ടി രൂപീകരരിക്കാൻ തീരുമാനമെടുത്ത സമ്മേളനം?
ans : ഗയ സമ്മേളനം (1922 ഡിസംബർ)
*സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം?
ans : അലഹബാദ് (1923)
*സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്?
ans : സി.ആർ.ദാസ്
*സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?
ans : മോത്തിലാൽ നെഹ്‌റു
സൈമൺ കമ്മീഷൻ (1927)
*ഇന്ത്യയിലെ പുതിയ ഭരണ പരിഷകരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ?
ans : സൈമൺ കമ്മീഷൻ
*സൈമൺ കമ്മീഷൻ രൂപീകൃതമായ വർഷം?
ans : 1927
*സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്ന വർഷം?
ans : 1928 ഫെബ്രുവരി 3
*സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ വൈസ്രോയി?
ans : ഇർവിൻ പ്രഭു
*സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?
ans : 7
*സൈമൺ കമ്മീഷനിലെ ചെയർമാൻ?
ans : ജോൺ സൈമൺ
*സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാനുള്ള പ്രധാന കാരണം?
ans : ഇതിൽ ഒരു ഇന്ത്യാക്കാരൻ പോലുമില്ലായിരുന്നു
*സൈമൺ കമ്മീഷനെതിരെ ഇന്ത്യയിൽ ഉയർന്ന മുദ്രാവാക്യം?
ans : സൈമൺ ഗോ ബാക്ക്
*സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പോലീസിന്റെ അടിയേറ്റ് മരിച്ച നേതാവ്?
ans : ലാലാ ലജ്പത് റായ്
*ലാലാ ലജ്പത് റായ്യുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥൻ ?
ans : സാൻഡേഴ്സൺ
*സാൻഡേഴ്സനെ വധിച്ച ധീര ദേശാഭിമാനി?
ans : ഭഗത്‌സിങ്
*സൈമൺ കമ്മീഷൻ തിരിച്ചു പോയ വർഷം?
ans : 1929 മാർച്ച് 3
*സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം?
ans : 1930
ബർദോളി സമരം
*ഭൂനികുതി വർധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം?
ans : ബർദോളി സമരം
*ബർദോളി സമരത്തിന് നേതൃത്വം നൽകിയത് ?
ans : സർദാർ വല്ലഭായി പട്ടേൽ
*ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് 'സർദാർ' എന്ന സ്ഥാനപേര് നൽകിയത്?
ans : ഗാന്ധിജി
നെഹ്‌റു റിപ്പോർട്ട് (1928)
*നെഹ്റു റിപ്പോർട്ടിന്റെ അദ്ധ്യക്ഷൻ?
ans : മോത്തിലാൽ നെഹ്റു
*നെഹ്റു റിപ്പോർട്ട് പാസ്സാക്കാൻ കഴിയാത്തതിനു കാരണം?
ans : വർഗ്ഗീയ വാദികളുടെ എതിർപ്പ്
*ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്റിനോടാവശ്യപ്പെട്ട സമ്മേളനം?
ans : കൊൽക്കത്ത സമ്മേളനം(1928)
*നെഹ്റു റിപ്പോർട്ടിനെ എതിർത്തുകൊണ്ട് 1929-ൽ 14 തത്വങ്ങൾ (14 points)രൂപം നൽകിയത്?
ans : മുഹമ്മദലി ജിന്ന
പൂർണ്ണ സ്വരാജ് (1929)
*കോൺഗ്രസിന്റെ ലക്ഷ്യം ‘പൂർണ്ണ സ്വരാജ്’ ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം?
ans : 1929 -ലെ ലാഹോർ സമ്മേളനം
*ലാഹോർ കോൺഗ്രസ് സമ്മേളനത്തിലെ അദ്ധ്യക്ഷൻ?
ans : ജവഹർലാൽ നെഹ്‌റു
*ലാഹോർ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടർന്ന് സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയത്?
ans : 1929 ഡിസംബർ 31
*പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യദിനമായി ആഘോഷിച്ചത്?
ans : 1930 ജനുവരി 26 ന്
*ഈ ദിവസത്തിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുത്തത്.
സിവിൽ നിയമ ലംഘന പ്രസ്ഥാനം(1930)
*ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭം?
ans : സിവിൽ നിയമ ലംഘന പ്രസ്ഥാനം
*സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?
ans : 1929-ലെ ലാഹോർ സമ്മേളനം
*സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം?
ans : ഉപ്പു സത്യാഗ്രഹം (1930)
*ഉപ്പ് സത്യാഗ്രഹ യാത്ര ആരംഭിച്ചത്?
ans : 1930 മാർച്ച് 12 ന്
ദണ്ഡി
*എവിടെ നിന്നുമാണ് ഗാന്ധിജി ദണ്ഡി കടപ്പുറത്തേയ്ക്ക് യാത്ര ആരംഭിച്ചത്?
ans : സബർമതി ആശ്രമത്തിൽ നിന്ന്
*ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം?
ans : 78
*ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്ന ദിവസം?
ans : 1930 ഏപ്രിൽ 6
*ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം?
ans : രഘുപതി രാഘവ രാജാറാം
*ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
ans : റാണി ഗെയിഡിൻല്യൂ (നാഗന്മാരുടെ റാണി)
*വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനം ശക്തി പ്രാപിച്ചത് ആരുടെ നേതൃത്വത്തിലാണ്?
ans : ഖാൻ അബ്ദുൽ ഗാഫർ ഖാൻ
*ഖുദായി-ഖിത്മത് ഗാർ (ദൈവ സേവകരുടെ സംഘം) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?
ans : ഖാൻ അബ്ദുൽ ഗാഫർ ഖാൻ
*‘ചുവന്ന കുപ്പായക്കാർ' എന്ന പേരിലും അറിയപ്പെടുന്ന സംഘടന?
ans : ഖുദായി ഖിത്മത്ഗാർ
*ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്?
ans : സി.രാജഗോപാലാചാരി
*സിവിൽ നിയമലംഘന പ്രസ്ഥാനം താല്കാലികമായി നിർത്തിവെയ്ക്കാൻ കാരണമായ സന്ധി?
ans : ഗാന്ധി -ഇർവിൻ ഉടമ്പടി(1931)
*രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തിന്റെ ഫലമായി 1932 ജനുവരിയിൽ സിവിൽ നിയമലംഘന പ്രസ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടു
*സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ചത്?
ans : 1934
*“ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും”
ans : ഗാന്ധിജി
*ഗാന്ധിജിയുടെ അറസ്റ്റിന്ശേഷം ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
ans : അബ്ബാസ് തിയാബ്ജി
*‘എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം' എന്ന് ദണ്ഡിയാത്രയെ വിശേഷിപ്പിച്ചത്?
ans : സുഭാഷ് ചന്ദ്രബോസ്
*ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര എന്നു വിശേഷിപ്പിച്ചത്?
ans : മോത്തിലാൽ നെഹ്റു
*ദണ്ഡി മാർച്ചിനെ “ചായക്കോപ്പയിലെ കൊടുങ്കാറ്റ്” എന്ന് വിശേഷിപ്പിച്ചത്?
ans : ഇർവിൻ പ്രഭു
*“കിന്റർ ഗാർട്ടൻ സ്റ്റേജ്” എന്ന് ഉപ്പ് സത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്?
ans : ഇർവിൻ പ്രഭു
വട്ടമേശ സമ്മേളനങ്ങൾ (1930-32)
*വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം?
ans : ലണ്ടൻ
*ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?
ans : 1930
*ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ?
ans : തേജ് ബഹാദൂർ സാപ്രു,ബി.ആർ.അംബേദ്കർ,മുഹമ്മദലി ജിന്ന
*ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്?
ans : റാംസെ മാക്ഡൊണാൾഡ്
*രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?
ans : 1931
*INC പങ്കെടുത്ത വട്ടമേശ സമ്മേളനം?
ans : 2-ാം വട്ടമേശ സമ്മേളനം
*2-ാം വട്ടമേശ സമ്മേളനത്തിൽ INC യെ പ്രതിനിധീകരിച്ച വ്യക്തി?
ans : ഗാന്ധിജി
*സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം?
ans : രണ്ടാം വട്ടമേശ സമ്മേളനം
*രണ്ടാം വട്ടമേശസമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്?
ans : മദൻ മോഹൻ മാളവ്യ
*രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി?
ans : ഗാന്ധി-ഇർവിൻ സന്ധി (1931 മാർച്ച് 5)
*പുത്രികാ രാജ്യപദവി ഉടൻ നൽകണമെന്ന ഗാന്ധിജിയുടെ ആവശ്യം നിരാകരിക്കപ്പെട്ടതോടെ പരാജയപ്പെട്ട സമ്മേളനം?
ans : 2-ാം വട്ടമേശ സമ്മേളനം
*മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?
ans : 1932
*1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം?
ans : മൂന്നാം വട്ടമേശ സമ്മേളനം
*3-ാം വട്ടമേശ സമ്മേളനത്തിന് എത്തിയ പ്രതിനിധികളുടെ എണ്ണം?
ans : 46
*മൂന്നാം വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ?
ans : ഡോ.ബി.ആർ.അംബേദ്കർ,തേജ്ബഹാദൂർ സാപ്രു
*ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ വൈസ്രോയി?
ans : ഇർവിൻ പ്രഭു
*രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങൾ നടക്കുമ്പോൾ വൈസ്രോയി?
ans : വെല്ലിംഗ്ടൺ പ്രഭു
കമ്മ്യൂണൽ അവാർഡ് (1932)
*ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ ആദ്യ പരിഷ്കരണമാണ്?
ans : കമ്മ്യൂണൽ അവാർഡ്
*കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം?
ans : 1932 ആഗസ്റ്റ് 16
*കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
ans : റാംസെ മക്ഡോണാൾഡ്
*കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സമരം അവസാനിച്ച ഉടമ്പടി?
ans : പൂനാ ഉടമ്പടി
ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്-1935
*കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്തു.
*സംസ്ഥാനങ്ങൾക്ക് സമ്പൂർണ്ണ സ്വയംഭരണ(Provincial Autonomy)ത്തിന് വ്യവസ്ഥ ചെയ്തു.
*കേന്ദ്രത്തിൽ ദ്വിഭരണ(diarchy)ത്തിന് വ്യവസ്ഥ ചെയ്തു.
*റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,പബ്ലിക് സർവ്വീസ് കമ്മീഷൻ,ഫെഡറൽ കോടതി എന്നിവ സ്ഥാപിക്കുന്നത്തിന് വ്യവസ്ഥ ചെയ്തു.
*ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം?
ans : ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്-1935
*ഗാന്ധിജിയും അംബേദ്കറും തമ്മിൽ ഒപ്പുവെച്ച സന്ധി?
ans : പൂനാ ഉടമ്പടി
*കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ?
ans : യർവാദ ജയിൽ (പൂനെ)
ആഗസ്റ്റ് ഓഫർ(1940)
*രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഇന്ത്യക്കാരുടെ പിന്തുണ ലക്ഷ്യം വച്ചുകൊണ്ട് ബ്രിട്ടീഷ് ഗവൺമെന്റ നടത്തിയ പ്രഖ്യാപനം?
ans : ആഗസ്റ്റ് ഓഫർ
*1940 ആഗസ്റ്റ് 8-ാം തീയതി ഈ വാഗ്ദാനം നടത്തിയത്?
ans : ലിൻലിത്ഗോ പ്രഭു
*ആഗസ്റ്റ് ഓഫർ അനുസരിച്ച് ഇന്ത്യക്ക് ഡൊമിനിയൻ പദവിയും പ്രാതിനിധ്യ സ്വഭാവവുമുള്ള ഒരു ഭരണഘടനാ നിർമ്മാണസഭ രൂപവൽകരിക്കാനുള്ള സ്വാതന്ത്യം നൽകി.
*കോൺഗ്രസ്സും മുസ്ലീം ലീഗും ഈ വാഗ്ദാനത്തെ എതിർത്തു.
ക്രിപ്സ് മിഷൻ(1942)
*ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?
ans : 1942 മാർച്ച് 22
*ക്രിപ്സ് മിഷന്റെ ചെയർമാൻ?
ans : സർ. സ്റ്റാഫോർഡ് കിപ്സ്
*“തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
ans : ക്രിപ്സ് മിഷനെ
*മുസ്ലീം ലീഗ് ക്രിപ്സ് മിഷനെ അംഗീകരിക്കാത്തതിന് കാരണം?
ans : പാകിസ്ഥാൻ വാദം അംഗീകരിക്കാത്തതിനാൽ
*ക്രിപ്സ് മിഷൻ ഇന്ത്യയിൽ നിന്ന് മടങ്ങിയത്?
ans : 1942 ഏപ്രിൽ 12
ക്വിറ്റ് ഇന്ത്യാ സമരം(1942)
*ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ്സ് ആരംഭിച്ച സമരം?
ans : ക്വിറ്റ് ഇന്ത്യാ സമരം
*ക്വിറ്റ്- ഇന്ത്യ എന്ന ആശയം അവതരിക്കപ്പെട്ട ദിനപത്രം?
ans : ഹരിജൻ (ഗാന്ധിജിയുടെ)
*ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ്സ് സമ്മേളനം?
ans : ബോംബെ സമ്മേളനം
*ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടത്?
ans : ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വച്ച്
*ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്നത്?
ans : ആഗസ്റ്റ് ക്രാന്തി മൈതാനം
*ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ്?
ans : നെഹ്റു
*ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തത്?
ans : യൂസഫ് മെഹ്റലി
*ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം?
ans : പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
ക്വിറ്റ് ഇന്ത്യ ദിനങ്ങൾ
*ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?
ans : 1942 ആഗസ്റ്റ് 8
*ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം?
ans : 1942 ആഗസ്റ്റ് 9
*ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്?
ans : ആഗസ്റ്റ് 9
*ക്വിറ്റ് ഇന്ത്യാ സമര നായിക?
ans : അരുണ അസഫലി
*ക്വിറ്റ് ഇന്ത്യാ സമരത്തിൽ നിന്ന് വിട്ടു നിന്ന പ്രമുഖ സംഘടനകൾ?
ans : മുസ്ലീം ലീഗ്, ഹിന്ദു മഹാസഭ, കമ്മ്യൂണിസ്റ്റ് പാർട്ടി
*കേരളത്തിൽ ക്വിറ്റ് - ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത്?
ans : ഡോ. കെ.ബി. മേനോൻ
*ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് മലബാറിൽനടന്ന പ്രധാന സംഭവം?
ans : കീഴരിയൂർ ബോംബ് കേസ്
*കീഴരിയൂർ ബോംബ് കേസിന് നേതൃത്വം നൽകിയത് ?
ans : ഡോ.കെ.ബി.മേനോൻ
ക്യാബിനറ്റ് മിഷൻ (1946)
*അധികാര കൈമാറ്റ ചർച്ചകൾ ഇന്ത്യൻ നേതാക്കളുമായി നടത്തിയത്?
ans : ക്യാബിനറ്റ് മിഷൻ
*ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ വർഷം?
ans : 1946
*ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ?
ans : പെത്തിക് ലോറൻസ്,സ്റ്റാഫോർഡ് ക്രിപ്സ്,എ.വി.അലക്‌സാണ്ടർ
*ക്യാബിനറ്റ് മിഷന്റെ പ്രധാന ശുപാർശ?
ans : ഇടക്കാല ദേശീയ ഗവൺമെന്റ് രൂപീകരിക്കൽ
*1946ൽ വന്ന ഇടക്കാല ഗവൺമെന്റിന് നേതൃത്വം നൽകിയത്?
ans : ജവഹർലാൽ നെഹ്‌റു
*1946ൽ ക്യാബിനറ്റ് മിഷൻ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
ans : ക്ലമന്റ് ആറ്റ്ലി
ഇന്ത്യ നാവിക കലാപം (1946)
*1946-ൽ നാവിക കലാപം നടന്നത്?
ans : ബോംബെ
*നാവികകലാപത്തിന് സാക്ഷ്യം വഹിച്ച യുദ്ധകപ്പൽ?
ans : എച്ച്.എം.എസ്. തൽവാർ
*നാവിക കലാപം നടന്നസമയത്തെ ഇന്ത്യയിലെ വൈസ്രോയി?
ans : വേവൽ പ്രഭു
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
*ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം?
ans : ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
*ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്?
ans : 1947 ജൂലൈ 4
*ഇന്ത്യൻ ഇൻഡിപെൻഡൻ ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ പാസാക്കിയത്?
ans : 1947 ജൂലൈ 18
*ഇന്ത്യൻ ഇൻഡിപെൻഡൻ ആക്ട് നിലവിൽ വന്നത്?
ans : 1947 ആഗസ്റ്റ് 15
ആറ്റ്ലിയുടെ പ്രഖ്യാപനം
*ഇന്ത്യൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോട് കൂടി ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി 1947 ഫെബ്രുവരി 20-ാംതീയതി നടത്തിയ പ്രഖ്യാപനമാണ് ആറ്റ്ലി പ്രഖ്യാപനം എന്നറിയപ്പെടുന്നത്.
*ആറ്റ്ലിയുടെ പ്രഖ്യാപനത്തെ ധീരമായ ഒരു കാൽവെയ്പ്പ് എന്ന് വിശേഷിപ്പിച്ചത്?
*നെഹ്‌റു