* 1999 ഏപ്രിൽ ഒന്നിന്തുടങ്ങി.
* സമഗ്ര ഗ്രാമീണ ദാരിദ്യ നിർമജന പാരിപാടിയാണിത്.
* 75:25 എന്ന അനുപാതത്തിലാണ് കേന്ദ്ര വും സംസ്ഥാനവും പദ്ധതിച്ചെലവ് വഹിക്കുന്നത്.
* IRDP,DWCRA, SITRA, TRYSEM, MWS, GKY എന്നീ പദ്ധതികളെ ലയിപ്പിച്ചാണ് ഈ പദ്ധതി ആരംഭിച്ചത്.
സൻസദ് ആദർശ് യോജന പ്രകാരം പ്രമുഖർ ഏറ്റെടുത്ത ഗ്രാമങ്ങൾ
* നരേന്ദ്രമോദി-ജ്യാപുര (യു.പി.)
* സോണിയാ ഗാന്ധി - ഉദ്വ (യു.പി.)
* രാഹുൽ ഗാന്ധി - ദീഹ്(യു.പി.)
* സച്ചിൻ - പുട്ടം,രജുവാരി (ആന്ധ്ര)
സുരക്ഷ ബീമാ യോജന
* അപകടകളിൽ മരണപെടുന്നവർക്കും അംഗവൈഗല്യം സഭാവിക്കുന്നവർക്കുമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച വാർഷിക ഇൻഷുറൻസ് പദ്ധതി
* വാർഷിക വരിസംഖ്യ 12 രൂപയാണ്
* അപകടമരണം അല്ലെങ്കിൽ പൂർണ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷംഇൻഷുറൻസ്തുക ലഭിക്കും.
* ഭാഗിക അംഗവൈകല്യം സംഭവിക്കുന്നവർക്ക് ഒരുലക്ഷം രൂപയാണ് ലഭിക്കുക.
ജീവൻ ജ്യോതി ബീമാ യോജന
* എൽ.ഐ.സിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച ലൈഫ് ഇൻഷുറൻസ് പദ്ധതിയാണിത്.
* 330 രൂപ വാർഷിക വരിസംഖ്യ അടയ്ക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് ലഭിക്കും
വരിഷ്ട പെൻഷൻ ബീമാ യോജന
* മുതിർന്ന പൗരന്മാർക്ക് വേണ്ടി ആരംഭിച്ച പെൻഷൻ പദ്ധതിയാണിത്.
* മാസത്തിൽ കുറഞ്ഞ പെൻഷനായി അഞ്ഞു്റു രൂപയും കൂടിയ പെൻഷനായി 5000 രൂപയും മാസത്തിൽ ലഭ്യമാക്കുന്നു.
അടൽ പെൻഷൻ യോജന
* അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതി.
* ഗുണഭോക്താക്കൾ അടയ്ക്കുന്ന തുക അനുസരിച്ച് ഓരോ മാസവും 1000 രൂപ മുതൽ 5000 രൂപവരെ പെൻഷൻ ലഭിക്കുന്നതാണ്.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY)
* 2015 മേയിൽ ആരംഭിച്ചു.
* വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി
* 18 വയസ്സുമുതൽ 70 വയസ്സുവരെ ഇൻഷുറൻസ് പരിരക്ഷ .
* ഒരുവർഷത്തേക്ക് രണ്ടുലക്ഷത്തിന്റെ പരിരക്ഷ.
* 12 രൂപ വാർഷിക പ്രീമിയം.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJY)
* 2015 മെയിൽ ആരംഭിച്ചു.
* 18 വയസ്സുമുതൽ 55 വയസ്സുവരെ ഇൻഷുറൻസ് പരിരക്ഷ.
* വാർഷിക പ്രീമിയം,330 രൂപ.
* രണ്ടുലക്ഷം രൂപവരെ പരിരക്ഷ.
* അപകടമരണത്തിനും സ്വാഭാവികമരണത്തിനും ഇൻഷുറൻസ് പരിരക്ഷ.
രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY)
* 2008-ൽ ആരംഭിച്ചു.
* ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ, നിർമാണ മേഖലയിലെ തൊഴിലാളികൾ, റെയിൽവേ പോർട്ടർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, ബീഡിനിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, റിക്ഷാതൊഴിലാളികൾ, ഓട്ടോ,ടാക്സി ഡ്രൈവർമാർ തുടങ്ങിയ തൊഴിലാളികൾക്ക് പരിരക്ഷ.
* 30,000 രൂപയുടെ പരിരക്ഷ.
* കേന്ദ്രസർക്കാർ 75 ശതമാനവും സംസ്ഥാന സർക്കാർ 25 ശതമാനവും ചെലവുകൾ വഹിക്കുന്നു.
ആം അദ്മി ബീമാ യോജന (AABY)
* 2007-ൽ ആരംഭിച്ചു.
* 200 രൂപ പ്രീമിയം
* കേന്ദ്രസർക്കാറും സംസ്ഥാനസർക്കാറുകളും തുല്യമായി ചെലവുകൾ വഹിക്കുന്നു.
* 18 വയസ്സിനും 59 വയസ്സിനും ഇടയിലുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ,
* സ്വാഭാവിക മരണത്തിന് 30,000 രൂപയും അപ3കടമരണത്തിന്75,000 രൂപയും സ്ഥിരമായ അംഗവൈകല്യം അപകടങ്ങളാൽ സംഭവിക്കുകയാണെങ്കിൽ 37,500 രൂപയും നൽകുന്നു.
ജനശ്രീ ബീമാ യോജന (IBY)
* 2000-ൽ ആരംഭിച്ചു.
* 45-ലധികം തൊഴിലുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
* 2013-ൽ ആം ആദമി ബീമാ യോജനയിൽ ലയിപ്പിച്ചു.