*ഇന്ത്യയെ പരിഗണിച്ചിരുന്ന കരഭാഗം?
ans : ജംബു ദ്വീപ- Jambu - Dvipa
*ഇന്ത്യയിലെ ഏറ്റവും പുരാതന മനുഷ്യ സാന്നിദ്ധ്യം കണ്ടെത്തിയത്?
ans : സോഹൻ താഴ്വര (പാകിസ്ഥാൻ)
*ചരിത്രം രേഖപ്പെടുത്തുന്ന രീതികൾ എങ്ങനെയാണ് വികാസം പ്രാപിച്ചത് എന്നു പഠിക്കുന്ന ശാസ്ത്രശാഖ?
ans : ഹിസ്റ്റോറിയോഗ്രാഫി
*പ്രാചീന ഇന്ത്യൻ ചരിത്രത്തെ ലോവർ പാലിയോലിത്തിക് കാലഘട്ടമെന്നും, മിഡിൽ പാലിയോലിത്തിക് കാലഘട്ടമെന്നും, അപ്പർ പാലിയോലിത്തിക് കാലഘട്ടമെന്നും മൂന്നായി തിരിച്ചിരിക്കുന്നു.
പ്രാചീന ശിലായുഗം
*ലോവർ പാലിയോലിത്തിക് (പ്രാചീന ശിലായുഗം) അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രധാന താഴ്വരകൾ?
ans : സോഹൻ താഴ്വര,ബേലൻ താഴ്വര
*ഇന്ത്യയിലെ പുരാതന ശിലായുഗ മനുഷ്യവർഗ്ഗം ?
ans : നെഗ്രിറ്റോ വർഗ്ഗക്കാർ
*ഇന്ത്യയിൽ മനുഷ്യവാസവുമായി ബന്ധപ്പെട്ട ആദ്യത്തെ തെളിവ് ലഭിക്കുന്ന സ്ഥലം?
ans : ഭീംബേട്ക
*മധ്യപദേശിലെ റെയ്സാൻ ജില്ലയിലാണ് ഭീംബേട്ക സ്ഥിതി ചെയ്യുന്നത്.
*ഭീമന്റെ ഇരിപ്പിടം എന്ന് അർത്ഥമുള്ള പ്രാചീന ശിലയുഗ കേന്ദ്രം?
ans : ഭീംബേട്ക
*പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേട്ക, ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം?
ans : 2003
*.സ്പെയിനിലെ അൾട്ടാമിറ ഗുഹ പ്രാചീന ശിലായുഗത്തിന് ഉദാഹരണമാണ്.
മധ്യശിലായുഗം
*മധ്യശിലായുഗം അറിയപ്പെടുന്ന പേര്?
ans : മെസോലിത്തിക് കാലഘട്ടം
*മിഡിൽ പാലിയോലിത്തിക് (മധ്യശിലായുഗം)അവശിഷ്ടങ്ങൾക്ക് പ്രസിദ്ധമായ പ്രദേശങ്ങൾ?
ans : സോഹൻ താഴ്വര, നർമ്മദ, തുംഗഭദ്ര നദീതട പ്രദേശങ്ങൾ
*മനുഷ്യൻ മൂർച്ചയുള്ള ചെറിയ ശിലായുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം?
ans : മെസോലിത്തിക് കാലഘട്ടം
*മൃഗങ്ങളെ ഇണക്കി വളർത്താൻ തുടങ്ങിയ കാലഘട്ടം?
ans : മെസോലിത്തിക് കാലഘട്ടം
*കേരളത്തിലെ പ്രധാന മധ്യകാല ശിലായുഗ കേന്ദ്രം?
ans : എടയ്ക്കൽ ഗുഹ (വയനാട്)
*എടയ്ക്കൽ ഗുഹകണ്ടെത്തിയ മലബാറിലെ പോലീസ് സുപ്രണ്ടായിരുന്ന വ്യക്തി?
ans : ഫ്രഡ് ഫോസ്റ്
നവീന ശിലായുഗം
*മനുഷ്യൻ സ്ഥിര താമസം ആരംഭിച്ച കാലഘട്ടം?
ans : നവീന ശിലായുഗം
*മനുഷ്യൻ കൃഷി ആരംഭിച്ച കാലഘട്ടം?
ans : നവീന ശിലായുഗം(എന്നാൽ മെസോലിത്തിക് കാലഘട്ടത്തിന്റെ അവസാനം കൃഷി ആരംഭിച്ചതായി ചില ചരിത്ര രേഖകൾ സൂചന നൽകുന്നു.)
*അപ്പർ പാലിയോലിത്തിക് (നവീന ശിലായുഗം) കാലഘട്ടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശങ്ങൾ?
ans : ആന്ധാപ്രദേശ്,കർണ്ണാടക മഹാരാഷട്ര,ഛോട്ടാനാഗ്പൂർ പ്രദേശങ്ങൾ
*ആധുനിക മനുഷ്യന്റെ ശാസ്ത്രീയ നാമം ?
ans : ഹോമോസാപ്പിയൻസ്
*ഹോമോസാപ്പിയൻസ് എന്ന പദത്തിനർത്ഥം ?
ans : വിവേകമുള്ള വ്യക്തി
*നവീന ശിലായുഗത്തിലെ ആയുധങ്ങളുടെ പ്രത്യേകത?
ans : മിനുസപ്പെടുത്തിയ ശിലായുധങ്ങൾ
*ഇന്ത്യയിൽ മനുഷ്യൻ കൈകൊണ്ട് നിർമ്മിച്ചതും, ചക്രമുപയോഗിച്ച് നിർമ്മിച്ചതും, ചിത്രപ്പണിചെയ്തതുമായ മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം ?
ans : നവീന ശിലായുഗം
*'തീ' യുടെ ഉപയോഗം കണ്ടെത്തിയ കാലഘട്ടം ?
ans : നവീന ശിലായുഗം
*ശിലകളെയും, ശിവലിംഗത്തോട് സാമ്യമുള്ള കല്ലുകളെയും മറ്റും ആരാധിച്ചിരുന്ന കാലഘട്ടം ?
ans : നവീന ശിലായുഗം
*നവീന ശിലായുഗ മനുഷ്യരെ പ്രതിനിധീകരിക്കുന്ന ഇന്നത്തെ മനുഷ്യ വർഗ്ഗങ്ങൾ ?
ans : ഗോണ്ടസ്, ബീൽസ്, സന്താൾ
*നവീന ശിലായുഗത്തിലെ അവശിഷ്ടങ്ങൾ ലഭിച്ച ഇന്ത്യയിലെ സ്ഥലങ്ങൾ?
ans : ഗാരോ കുന്നുകൾ (മേഘാലയ), ബർസഹം (കാശ്മീർ ),തെക്കൊലകോട്ട(കർണ്ണാടക)
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗകേന്ദ്രങ്ങൾ ഉത്‌ഘനനം ചെയ്യപ്പെട്ടത്?
ans : മധ്യപ്രദേശ് (മധ്യപ്രദേശിലെ ഭിംഭേട്കയാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മധ്യ ശിലായുഗ കേന്ദ്രം)
*നവീനയുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും,ഇരുമ്പ് യുഗത്തിന്റെയും, അവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യൻ പ്രദേശം?
ans : കോൾഡിവ (Koldiva)
*ലോഹങ്ങൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ കാലഘട്ടം?
ans : ചാൽക്കോലിത്തിക് കാലഘട്ടം
*ചാൽക്കോലിത്തിക് കാലഘട്ടത്തിലെ പ്രധാന ആയുധം?
ans : ചെമ്പിൽ നിർമ്മിച്ച കോടാലി
*ചാൽക്കോലിത്തിക് കാലഘട്ടത്തിലെ പ്രധാന കാർഷിക വിള ?
ans : ഗോതമ്പ്,ബജ്റ, റാഗി, നെല്ല്
*ചാൽക്കോലിത്തിക് കാലഘട്ടത്തിൽ കിഴക്കേ ഇന്ത്യയിലെ പ്രധാന കാർഷിക വിള ?
ans : നെല്ല്
*ചാൽക്കോലിത്തിക് കാലഘട്ടത്തിലെ പടിഞ്ഞാറേ ഇന്ത്യയിലെ പ്രധാന വിള ?
ans : ഗോതമ്പ്, ബാർലി
*ലോകത്തിലാദ്യമായി പരുത്തി കൃഷി ആരംഭിച്ചത്?
ans : ഇന്ത്യയിൽ
*1400BCക്കും900 BC ക്കും ഇടയിൽ ജോർവേ സംസ്കാരം നിലനിന്നിരുന്ന സംസ്ഥാനം?
ans : മഹാരാഷ്ട്ര
*ജോർവേ സംസ്കാരത്തിന്റെ പ്രത്യേകത ?
ans : ചെളി കൊണ്ട നിർമ്മിച്ച ധാരാളം മുറികളോട് കൂടിയ വീടുകൾ
*തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭാഗീയത ആരംഭിച്ച കാലഘട്ടം?
ans : ചാൽക്കോലിത്തിക് കാലഘട്ടം
*ചാൽക്കോലിത്തിക് കാലത്ത് ശവശരീരങ്ങൾ അടക്കം ചെയ്തിരുന്ന രീതി?
ans : വടക്ക്-തെക്ക് രീതി
*ഇന്ത്യൻ പൗരാണിക സംസ്കാരത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന പുരാവസ്തു ഗവേഷകനാണ് ?
ans : റോബർട്ട് ബ്രൂഡ്ഫൂട്ട്
*മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
ans : ചെമ്പ്
*മനുഷ്യൻ ആദ്യമായി ഉപയോഗിച്ച സങ്കര ലോഹം?
ans : വെങ്കലം
*സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന ലോഹം?
ans : ഇരുമ്പ്
വെങ്കലയുഗം
*ശിലായുഗത്തിനും ഇരുമ്പുയുഗത്തിനും ഇടയ്ക്കുള്ള ഘട്ടം?
ans : വെങ്കലയുഗം
*വെങ്കലം കൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ധാരളമായി ഉപയോഗിച്ചിരുന്ന കാലഘട്ടമാണ്?
ans : വെങ്കലയുഗം
*കാഠിന്യവും ഉറപ്പുമുള്ള ആയുധങ്ങൾ ഉണ്ടാക്കാൻ ചെമ്പ് കൊണ്ട് കഴിയാതെ വന്നപ്പോൾ നിരന്തര പരിശ്രമത്തിന്റെ ഫലമായി മനുഷ്യൻ കണ്ടുപിടിച്ച സങ്കരലോഹമാണ് വെങ്കലം
*ചെമ്പിന്റേയും, വെളുത്തീയത്തിന്റേയും അയിരുകൾ കൂട്ടി യോജിപ്പിച്ച ഉണ്ടാക്കിയതാണ് വെള്ളോട് അഥവാ വെങ്കലം(bronze)
ഇരുമ്പ് യുഗം
*ഇന്ത്യയിൽ ഇരുമ്പ് യുഗ സംസ്കാരം ആരംഭിച്ചത്?
ans : ഏകദേശം 1000 BC
*ഇരുമ്പ് യുഗസംസ്കാരത്തിന്റെ തെളിവു ലഭിച്ചത്?
ans : പഞ്ചാബ്, വടക്കൻ രാജസ്ഥാൻ, ഗംഗാ - യമുനാ നദീതടങ്ങളിൽ നിന്ന്
*ഇരുമ്പ് യുഗത്തിലെ പ്രധാന ആയുധങ്ങൾ?
ans : അമ്പ്, മഴു, വാൾ, കത്തി, കുന്തം
*സിന്ധു നദീതട സംസ്കാരത്തെക്കാളും പ്രായമേറിയ നാഗരിക സംസ്കാരം കണ്ടെത്തിയ ഗൾഫ് ഓഫ് കാമ്പട്ട് ഏത് സംസ്ഥാനത്താണ്?
ans : ഗുജറാത്ത്
*കാമ്പട്ട് സംസ്കാരത്തെ കണ്ടെത്തിയ സ്ഥാപനം?
ans : ഇന്ത്യൻ ദേശീയ സമുദ്ര സാങ്കേതിക സ്ഥാപനം