*ശരീര പ്രകൃതി, വർണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ മനുഷ്യവർഗ്ഗത്തെ നീഗ്രോ (കറുപ്പ്), കൊക്കേഷ്യൻ (വെളുപ്പ്), മംഗോൾ (മഞ്ഞ) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
*മനുഷ്യവർഗ്ഗങ്ങളിലെ ഏറ്റവും വലിയ വിഭാഗം ?
ans : മംഗോളിയർ
*ഹെമിറ്റിക്, സെമിറ്റിക്, ഇൻഡോ യൂറോപ്യൻ എന്നിവ കൊക്കേഷ്യൻ വർഗ്ഗത്തിന്റെ ശാഖകളാണ്.
*അറബികൾ, ഹീബ്രുക്കൾ, അസ്സീരിയൻമാർ, പൗരാണിക ബാബിലോണിയൻമാർ എന്നിവർ സെമിറ്റിക് വംശജരാണ്.
*നോർഡിക് വംശം,അൽപൈൻ വംശം,ആര്യവംശം എന്നിവർ ഇന്തോ യൂറോപ്യൻ വർഗ്ഗത്തിൽപ്പെട്ടവരാണ്.
*ഭൂമുഖത്തെ ആദിമ മനുഷ്യനായി കണക്കാക്കുന്നത് ?
ans : ആർഡി പിത്തേക്കസ് (44 ലക്ഷ 60 വർഷം പഴക്കം)
*1889-ൽ ഇന്ത്യോനേഷ്യയിലെ ജാവയിൽ നിന്ന് കണ്ടെടുക്കപ്പെട്ട മനുഷ്യന്റെ ഫോസിൽ?
ans : പിത്തേക്കാൻ ത്രോപ്പസ് ഇറക്ടസ് (ജാവാ മനുഷ്യൻ)
*1927-ൽ ചൈനയിലെ പീക്കിംഗിൽ നിന്ന് കണ്ടെടുക്കപ്പെട്ട മനുഷ്യ ഫോസിൽ?
ans : സിനാൻത്രോപ്പസ് (പീക്കിംഗ് മനുഷ്യൻ)
*നിയാണ്ടർ താൽ മനുഷ്യൻ ജീവിച്ചിരുന്ന രാജ്യം?
ans : ജർമ്മനി
*ക്രൊമാഗ്നൺ മനുഷ്യന്റെ ഫോസിൽ കണ്ടെടുക്കപ്പെട്ട സ്ഥലം?
ans : ഫ്രാൻസിലെ ക്രാെമാഗ്നൺ ഗുഹകൾ
*ക്രൊമാഗ്നൺ മനുഷ്യരുടെ സമകാലീനനായിരുന്ന മനുഷ്യൻ?
ans : ഗ്രിമാൾഡി
*ഗ്രിമാൾഡി മനുഷ്യന്റെ ഫോസിൽ കണ്ടെടുക്കപ്പെട്ട രാജ്യം?
ans : ഇറ്റലി
*ഇന്ത്യയിലെ പ്രാചീന ശിലായുഗ മനുഷ്യനെ വിളിക്കുന്ന പേര്?
ans : രാമാപിത്തിക്കസ്
*മധ്യശിലായുഗ മനുഷ്യനെ ഇന്ത്യയിൽ അറിയപ്പെടുന്ന പേര്?
ans : മൈക്രോലിത്തുകൾ
*ജപ്പാൻ,ചൈന ഇന്തോ ചൈന,ഫോർമോസ,ടിബറ്റ് എന്നിവിടങ്ങളിലെ ജനങ്ങൾ മംഗോളിയൻ വംശജരാണ്.
*വെള്ളക്കാരും, നീഗ്രോകളും ചേർന്ന സങ്കരവർഗ്ഗമാണ്?
ans : ആസ്ട്രേലിയൻ വർഗ്ഗം
*മംഗോളിയരും നീഗ്രോകളും ചേർന്ന മനുഷ്യവർഗ്ഗം?
ans : ബുഷ്മാൻ
*ബുഷ്മെൻ ഗോത്രക്കാർ കാണപ്പെടുന്ന മരുഭൂമി?
ans : കലഹാരി
*കൊക്കേഷ്യൻ വർഗ്ഗവും, നീഗ്രോവർഗ്ഗവും കൂടിക്കലർന്ന വർഗ്ഗം അറിയപ്പെടുന്നത്?
ans : ദ്രാവിഡവർഗ്ഗം
*ഇന്തോനേഷ്യൻ വർഗ്ഗം ഉണ്ടായത് കൊക്കേഷ്യരും, മംഗോളിയരും, നീഗ്രോകളും കൂടിച്ചേർന്നാണ്.
*നീഗ്രോയ്ഡ് വംശത്തിന്റെ സവിശേഷതകൾ ഏറ്റവും വ്യക്തമായി കാണപ്പെടുന്ന കാപ്പിരി വർഗ്ഗക്കാർ കാണപ്പെടുന്ന രാജ്യം?
ans : സുഡാൻ
*മംഗളോയ്ഡ് വർഗ്ഗത്തിന്റെ ഒരു ശാരീരിക പ്രത്യേകതയാണ് കൺപോളകളിലെ മടക്ക്
*മംഗളോയ്ഡ് വംശത്തിന്റെ മറ്റൊരു ഉപവിഭാഗമാണ്?
ans : എസ്കിമോ വർഗ്ഗം
*ധ്രുവപ്രദേശത്തും, ആർട്ടിക് പ്രദേശത്തും കാണപ്പെടുന്ന മനുഷ്യവർഗ്ഗം?
ans : എസ്കിമോകൾ
*എസ്കിമോകൾ മഞ്ഞുകട്ട ഉപയോഗിച്ച് നിർമ്മിക്കുന്ന വീട്?
ans : ഇഗ്ലൂ
*'എസ്കിമോ’ എന്ന വാക്കിനർത്ഥം?
ans : പച്ച മാംസം കഴിക്കുന്നവർ
*സൗദി അറേബ്യയിൽ കണ്ടുവരുന്ന മരുഭൂവാസികളായ അറബികൾ?
ans : ബദുക്കൾ
*പശുവിന്റെ പാലിന് പകരം ചോര ഉപയോഗിക്കുന്ന മനുഷ്യവർഗ്ഗം?
ans : മസായികൾ
*മധ്യാഫ്രിക്കയിൽ വെറും അഞ്ച് അടിയിൽ താഴെ ഉയരമുള്ള ജനതയാണ്?
ans : പിഗ്മികൾ
*തെക്കേ അമേരിക്കയുടെ ഉത്തരഭാഗങ്ങളിൽ പ്രാചീന കാലത്ത് ജീവിച്ചിരുന്ന ജനതയായിരുന്നു?
ans : ഇൻകകൾ
*ഇന്ത്യയുടെ ചരിത്രം,സാംസ്കാരികവും കലാപരവുമായ പാരമ്പര്യം,മതം,ഭാഷ,രാഷ്ട്രതന്ത്രം,തത്വചിന്ത എന്നിവയെക്കുറിച്ചുള്ള പഠനഗവേഷണമാണ് ഇന്തോളജി
*ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ്?
ans : സർവില്യം ജോൺസ്
ചാൾസ് ഡാർവിൻ
*പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ans : ചാൾസ് ഡാർവിൻ
*‘ഒറിജിൻ ഓഫ് സ്പീഷീസ്’ എന്ന കൃതിയുടെ കർത്താവ്?
ans : ചാൾസ് ഡാർവിൻ
*ചാൾസ് ഡാർവിൻ തന്റെ പരിണാമസിദ്ധാന്തം രൂപപ്പെടുത്തുന്നതിന് ഗവേഷണം നടത്തിയ ദ്വീപ്?
ans : ഗാലപ്പഗോസ് ദ്വീപ്
*ഡാർവിൻ സഞ്ചരിച്ച കപ്പൽ?
ans : എച്ച്. എം.എസ്. ബീഗിൾ
*ഡാർവിന്റെ കൃതികൾ ?
ans : ദി വോയേജ് ഓഫ് ദി ബീഗിൾ, വൊൾക്കാനിക് ഐലന്റ്സ്, ദി എക്സ്പ്ര ഷൻ ഓഫ് ദി ഇമോഷൻസ് ഇൻ മാൻ ആന്റ് ആനിമൽസ്.