*സമ്പത്തിനെക്കുറിച്ചുള്ള പഠനം?
ans : അഫ്‌നോളജി (Aphnology/Plutology)
*സമ്പദ് ഘടനയെ പ്രധാനമായും മൂന്ന് അടിസ്ഥാന മേഖലകളായി തിരിച്ചിരിക്കുന്നു.
* പ്രാഥമിക മേഖല (Primary sector)
* ദ്വിതീയ മേഖല (Secondary Sector)
*തൃതീയ മേഖല (Tertiary sector)
*സക്കാത്ത് സമ്പ്രദായം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ans : ധനവിതരണം
*ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്?
ans : ആഡം സ്മിത്ത്
*ലെയ്സ്സ് ഫെയർ എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ans : ആഡം സ്മിത്ത്
*വെൽത്ത് ഓഫ് നേഷൻസ് എന്ന കൃതി എഴുതിയത് (1776)?
ans : ആഡം സ്മിത്ത്
*ചോദന നിയമം (Law of demand) അവതരിപ്പിച്ചത്?
ans : ആൽഫ്രഡ് മാർഷൽ
*‘ബാഡ് മണി ഡ്രൈവ്സ് ഗുഡ് മണി ഔട്ട്’ എന്ന നിയമത്തിന്റെ ഉപജ്ഞാതാവ്?
ans : തോമസ് ഗ്രഷാം
*പണം ചെയ്യുന്നതെന്താണോ അതാണ് പണം (Money is what money does) എന്നു പറഞ്ഞത്?
ans : വാക്കർ
*ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി?
ans : ദാവോസ്
ഇക്കണോമിക് സെക്ടർസ്
>അസംസ്കൃത വസ്തുക്കളുടെ ഉത്പാദനവും മത്സ്യബന്ധനവും ഉൾപ്പെടുന്നതാണ് പ്രാഥമിക മേഖല. ഉദാ: കൃഷി, ഖനനം, കന്നുകാലി സമ്പത്ത്, കൃഷിയാണ്
പ്രാഥമിക മേഖല
യുടെ അടിത്തറ.
>ദ്വിതീയ മേഖലയെ വ്യവസായ മേഖല എന്നറിയപ്പെടുന്നു.സാധനങ്ങളുടെ ഉത്പാദനം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയാണ്
ദ്വിതീയ മേഖല
യിൽ വരുന്നത്.വ്യവസായമാണ് ദ്വിതീയ മേഖലയുടെ അടിത്തറ.
>സേവന മേഖലയാണ്
തൃതീയ മേഖല
.ഉദാ: ബാംങ്കിംഗ്,വാണിജ്യം, ഗതാഗതം
>ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന തൃതീയ മേഖലയിൽ നിന്നാണ്(Tertiary Sector)
വിവിധയിനം സമ്പദ് വ്യവസ്ഥകൾ
* മുതലാളിത്തം (Capitalism)
ഉത്പാദന വിതരണമേഖലകളിൽ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മുൻ തൂക്കം നൽകുന്ന സമ്പദ് വ്യവസ്ഥയാണ് മുതലാളിത്തം.
ഉദാ: യു.എസ്.എ., ബ്രിട്ടൺ, ഫ്രാൻസ്
* സോഷ്യലിസം (Socialism)
ഗവൺമെന്റെ മേൽനോട്ടത്തിലുള്ള മൂലധന നിക്ഷേപത്തിലൂടെ പൊതുമേഖലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സമ്പദ് വ്യവസ്ഥയാണ് സോഷ്യലിസം.
ഉദാ: മുൻ ചൈന , മുൻ സോവിയറ്റ് യൂണിയൻ
* മിശ്ര സമ്പദ്‌വ്യവസ്ഥ (Mixed Economy)
ഉത്പാദന വിതരണ മേഖലകളിൽ മുതലാളിത്തത്തിന്റേയും, സോഷ്യലിസത്തിന്റേയും പ്രത്യേകതകൾ ഉൾക്കൊള്ളുന്ന സമ്പദ് വ്യവസ്ഥയാണ് മിശ്രസമ്പദ് വ്യവസ്ഥ
ഉദാ: ഇന്ത്യ
Macro & Micro Economics
>സാമ്പത്തിക ശാസ്ത്രത്തിന്റെ രണ്ട് വിഭാഗങ്ങളാണ് സ്ഥൂല സാമ്പത്തിക ശാസ്ത്രവും (Macro conomics) സൂക്ഷ്മ സാമ്പത്തിക ശാസ്ത്ര(Micro Economics)വും
>പൊതു സിദ്ധാന്തം (General Theory) എന്നറിയപ്പെടുന്നത്?
ans : മാക്രോ ഇക്കണോമിക്സ്
>മാക്രോ ഇക്കണോമിക്സിന്റെ ഉപജ്ഞാതാവ്?
ans : ജെ.എം. കെയിസ്
>വില സിദ്ധാന്തം ( (Price Theory) എന്നറിയപ്പെടുന്നത്?
ans : മൈക്രോ ഇക്കണോമിക്സ്
>മൈക്രോ ഇക്കണോമിക്സിന്റെ പ്രയോക്താക്കൾ?
ans : മാർഷൽ റിക്കാർഡോ,പിഗൗ
വികസിത രാജ്യങ്ങളും അവികസിത രാജ്യങ്ങളും
>സാമ്പത്തിക പുരോഗതിയെ അടിസ്ഥാനപ്പെടുത്തി ലോകത്തെ വികസിത രാജ്യങ്ങളെന്നും അവികസിത രാജ്യങ്ങളെന്നും രണ്ടായി തിരിക്കാം.
>ഉയർന്ന പ്രതിശീർഷ വരുമാനവും വ്യാവസായിക പുരോഗതിയും ജീവിത നിലവാരവുമുള്ള രാജ്യങ്ങളാണ് വികസിത രാജ്യങ്ങൾ
>അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ജപ്പാൻ എന്നിവ വികസിത രാജ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.
>ഏറ്റവും കൂടുതൽ വികസിത രാജ്യങ്ങൾ ഉള്ളത് യൂറോപ്പിലാണ്.
>ജപ്പാൻ, ഖത്തർ, സിംഗപ്പൂർ എന്നിവ ഏഷ്യയിലെ വികസിത രാജ്യങ്ങളാണ്
>താഴ്ന്ന പ്രതിശീർഷ വരുമാനവു വ്യാവസായിക പിന്നാക്കാവസ്ഥയും താഴ്ന്ന ജീവിത നിലവാരമുള്ള രാജ്യങ്ങളാണ് അവികസിത രാജ്യങ്ങൾ
>ഇന്ത്യ,ഇന്തോനേഷ്യ,ബ്രസീൽ,ശ്രീലങ്ക എന്നീ രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.
മാനുഷിക വികസന സൂചിക (HDI - Human Development Index)
* ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട മനുഷ്യന്റെ സമഗ്ര പുരോഗതിയെ സൂചിപ്പിക്കുന്ന അളവുകോലാണ് മാനുഷിക വികസന സൂചിക (HDI) ഇതിൽ ജനങ്ങളുടെ സാമ്പത്തികസ്ഥിതി ആളോഹരി വരുമാനം, ജനപ്പെരുപ്പം, തൊഴിലവസരങ്ങൾ, ജീവിത നിലവാരം, സാക്ഷരത തുടങ്ങിയ ഘടകങ്ങൾ അവലോകനം ചെയ്യുന്നു. U.N.D.P. (United Nations Development Programme) ആണ് ഇത് തയ്യാറാക്കുന്നത്
*ഒരു രാജ്യത്തെ വികസിതം, വികസ്വരം, അവികസിതം എന്നിങ്ങനെ വിവിധ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അളവുകോലായ H.D.I നിലവിൽ വന്നത്1990 ലാണ്.
* മാനുഷിക വികസന സൂചിക രൂപപ്പെടുത്തിയത് പാകിസ്ഥാൻ സാമ്പത്തിക ശാസ്ത്രജ്ഞനായ മെഹബൂബ് -ഉൾ-ഹക്കും. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യാസെന്നും ചേർന്നാണ്
*2015 ലെ മാനുഷിക വികസന സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം -130
(ഒന്നാം സ്ഥാനം - നോർവെ, രണ്ടാം സ്ഥാനം - ആസ്ട്രേലിയ, മൂന്നാം സ്ഥാനം -സ്വിറ്റ്സർലാന്റ്)
സാമ്പത്തിക നൊബേൽ
*2015-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ നേടിയത് ആംഗസ് ഡീറ്റൺ (സ്കോട്ടലാന്റ്)
*സാമ്പത്തിക നൊബേൽ നേടിയ ഏക വനിത-എലിനർ ഓസ്ട്രം (അമേരിക്കൻ വംശജയായ ഇവർക്ക് 2009 - ലാണ് സാമ്പത്തിക നൊബേൽ ലഭിച്ചത്)സാമ്പത്തിക ശാസ്ത്രത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള ബഹുമതിയായ സാമ്പത്തിക നൊബേൽ സ്വീഡനിലെ റിക്സ് ബാങ്ക് 1968-ൽ ഏർപ്പെടുത്തി. 1969 മുതലാണ് ഇത് നൽകിത്തുടങ്ങിയത്. നോർവേക്കാരനായ റാഗ്നർ ഫിഷ്, നെതർലാന്റ്സ്കാരനായ ജാൻ ടിൻബർഗൻ എന്നിവർ ആദ്യ സാമ്പത്തിക നൊബേലിന് അർഹരായവരാണ്.
*സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ?
ans : അമൃത്യാസെൻ(1998)
*അമൃത്യാസെന്നിന് ഭാരതരത്ന ലഭിച്ച വർഷം?
ans : 1999
GNP-GDP
GNP
*ഒരു രാജ്യത്ത് ഒരു വർഷം ഉത്പാദിപ്പിച്ച എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണാത്മക മൂല്യമാണ്
മൊത്തം ദേശീയോത്പ്പന്നം (Gross National Product)
GDP
*ഒരു രാജ്യത്തിന്റെ ആഭ്യന്തര അതിർത്തിയ്ക്കുള്ളിൽ ഒരു വർഷം ഉത്പാദിപ്പിച്ച അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണാത്മക മൂല്യമാണ് മൊത്തം ആഭ്യന്തര ഉത്പന്നം (Gross Domestic Product)
ഏഷ്യയ്ക്ക് പുതിയ ബാങ്ക്
*ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്?
ans : AIIB (Asian Infrastructure Investment Bank)
*AIIB -യുടെ ആസ്ഥാനം?
ans : ബീജിങ് (ചൈന)
സ്റ്റോക്ക് എക്സ്ചേഞ്ച്
*ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
ans : ആന്റ്വെർപ്പ് സ്റ്റോക്ക് എക്സ്ചേഞ്ച്
*ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം?
ans : ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
*ഏറ്റവും കൂടുതൽ സ്ഥാപനങ്ങളെ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരി വിപണി?
ans : ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ച്
*ഓഹരി വിപണിയിലെ ഇടപാടുകാരെ വിശേഷിപ്പിക്കുന്ന പദങ്ങൾ?
ans : കാള, കരടി
*നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം?
ans : മുംബൈ (1992)
*നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്നത്?
ans : നിഫ്റ്റി
*സാമ്പത്തിക വിദഗ്ധരായ അജയ്ഷാ,സൂസൻ തോമസ് എന്നിവരാണ് നിഫ്റ്റിക്ക് രൂപം നൽകിയത്
*നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?
ans : ഫെർവാനി കമ്മിറ്റി
*ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്?
ans : ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
*ബിഗ്‌ബോർഡ് എന്നറിയപ്പെടുന്നത് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചാണ്.
*ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം?
ans : വാൾസ്ട്രീറ്റ്
*അമേരിക്കയിലെ നാസ്ദാക്കാണ് (NASDAQ)ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി
*അമേരിക്കയിലെ നാസ്ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി?
ans : ഇൻഫോസിസ്
*അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?
ans : 1894-ൽ
*ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ആസ്ഥാനം?
ans : ഷാങ്ഹായ്
വാൾസ്ട്രീറ്റ് ദുരന്തം-1929
*ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായിക്കൊണ്ട് 1929-കളിൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി വിലയിലുണ്ടായ വൻ തകർച്ചയാണ് 'വാൾസ്ട്രീറ്റ് ദുരന്തം' എന്നറിയപ്പെടുന്നത്. ഇത് മിക്ക പാശ്ചാത്യ വ്യാവസായിക രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചു.
Manglish Transcribe ↓
*sampatthinekkuricchulla padtanam?
ans : aphnolaji (aphnology/plutology)
*sampadu ghadanaye pradhaanamaayum moonnu adisthaana mekhalakalaayi thiricchirikkunnu.
* praathamika mekhala (primary sector)
* dvitheeya mekhala (secondary sector)
*thrutheeya mekhala (tertiary sector)
*sakkaatthu sampradaayam enthumaayi bandhappettirikkunnu?
ans : dhanavitharanam
*aadhunika saampatthika shaasthratthinte pithaav?
ans : aadam smitthu
*leysu pheyar enna siddhaanthatthinte upajnjaathaav?
ans : aadam smitthu
*veltthu ophu neshansu enna kruthi ezhuthiyathu (1776)?
ans : aadam smitthu
*chodana niyamam (law of demand) avatharippicchath?
ans : aalphradu maarshal
*‘baadu mani dryvsu gudu mani auttu’ enna niyamatthinte upajnjaaathaav?
ans : thomasu grashaam
*panam cheyyunnathenthaano athaanu panam (money is what money does) ennu paranjath?
ans : vaakkar