*2006 ഒക്ടോബർ 12-ന് നിലവിൽവന്നു.
*വിവരാവകാശപ്രസ്ഥാനം തുടങ്ങിയത് രാജസ്‌ഥാനിലാണ്.
*ബാധകമല്ലാത്ത സംസ്ഥാനം ജമ്മുകശ്മീർ.
*വിവരാവകാശനിയമത്തിനായുള്ള ശ്രമങ്ങൾക്ക് നേതൃത്വംനൽകിയ സംഘടന - മസ്ദൂർ കിസാൻ ശക്തി സംഘതൻ.
*വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷാഫീസ് 10 രൂപ.
*അപേക്ഷ ലഭിച്ച 30 ദിവസത്തിനകം പബ്ലിക് ഇൻ ഫർമേഷൻ ഓഫീസർക്ക് വിവരം നൽകണം.
*വ്യക്തിയെയോ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണെങ്കിൽ48 മണിക്കുറിനുകം നൽകണം .
വിദ്യാഭ്യാസ അവകാശ നിയമം
*പാസാക്കിയ വർഷം 2009 ആഗസ്ത് 4
*നിലവിൽ വന്നത് 2010 ഏപ്രിൽ 1
*6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുന്നതിന് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതുമാണ് ഇതിന്റെ ലക്ഷ്യം.
*3 മുതൽ 6 വയസ്സുവരെയുള്ളവർക്ക് പ്രീസ്കൂൾ പഠനം ഉറപ്പാക്കും
*സ്വകാര്യ സ്കൂളുകളിലെ 25 ശതമാനം സീറ്റ് ദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നീക്കിന്റെക്കണം
*ഈ നിയമം ന്യൂനപക്ഷസ്ഥാപനങ്ങൾക്ക് ബാധകമല്ല
*വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ്.
*അധ്യാപകരുടെ യോഗ്യതയും ലഭ്യതയും ഉറപ്പുവരുത്തുന്നു.
സ്ത്രീസുരക്ഷാനിയമം
*2013 ഫിബ്രവരി മൂന്നിന് നിലവിൽവന്നു.
*ജസ്റ്റിസ് ജെ.എസ്. വർമ്മാ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമം
*സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷ വർധിപ്പിച്ചു.
*ഡൽഹി പീഡനമരണമാണ് ഈ നിയമത്തിനു കാരണമായത്.
ഭക്ഷ്യസുരക്ഷാനിയമം
*2013- ലാണ് നിലവിൽവന്നത്.
*കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കൽ ലക്ഷ്യം
*ഉപഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതല.
*ഒരാൾക്ക് മാസം 5 കിലോ അരി 3 രൂപയ്ക്ക്
*ഗോതമ്പ്1 രൂപ, ചാമ, ബിജ്ര എന്നിവയ്ക്ക് 1രൂപ
*റേഷൻകാർഡ് മുതിർന്ന സ്ത്രീകളുടെ പേരിലാക്കി .
*ഫീഡ് കമ്മീഷനാണ് നിയമം നടപ്പാക്കുന്നതിന്റെ മേൽനോട്ടം.
*ഒരു ചെയർപേഴ്സണും നാലംഗങ്ങളും ഒരു മെമ്പർ സെക്രട്ടറിയും അടങ്ങുന്നതാണ് കമ്മീഷൻ.
*രണ്ടുപേർ വനിതകളും എസ്.സി.എസ്.ടി. വിഭാഗങ്ങളിൽനിന്ന് ഓരോരുത്തരും.
ലോക്പാൽ, ലോകായുക്ത നിയമം
*പൊതുഭരണം അഴിമതിമുക്തമാക്കാൻ ലക്ഷ്യമിട്ട് 2014 ജനവരി16 മുതൽ നടപ്പാക്കിയ നിയമം.
*കേന്ദ്രത്തിലെ പൊതു സേവകർക്കെതിരെയുള്ള അഴിമതിയാരോപണങ്ങൾ ലോക്പാലും സംസ്ഥാനങ്ങളിലേത് ലോകായുക്തയും അന്വേഷിച് ന ടപടിയെടുക്കുന്നു.
*9 അംഗങ്ങളുള്ള സമിതി.
* വ്യാജപരാതികൾ നൽകുന്നവർക്ക് ഒരുലക്ഷം രുപ പിഴയും ഒരു വർഷം തടവും വിധിക്കാം.
*പ്രധാനമന്ത്രിക്കെതിരെ, അന്താരാഷ്ട്രബന്ധങ്ങൾ, ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷ, പൊതുക്രമം, ആണവോർജം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സ്വീകരിക്കാനാവില്ല
വിസിൽ ബ്ലോവേഴ്സനിയമം
*2014 മേയ്ൽ നിലവിൽ വന്നു.
*ഉദ്യോഗസ്ഥരുടെ അഴിമതി ചൂണ്ടിക്കാട്ടാൻ വേണ്ടിയുള്ള നിയമമാണിത്.
*പ്രതിരോധം,രഹസ്യാന്വേഷണ വിഭാഗം ,പോലീസ് , മന്ത്രിസഭ എന്നിവയ്ക്കെതിരെയുള്ള പരാതികൾ സ്വീകരിക്കില്ല.
* ഒരു കോടതിയോ, ട്രെബ്യൂണലോ തീർപ്പാക്കിയ കേസ് പരിഗണിക്കില്ല.
*5 കൊല്ലത്തിലധികം പഴക്കമുള്ള കാര്യങ്ങളും പരിശോധിക്കില്ല.
*അജ്ഞാത്പരാതികൾ സ്വീകരിക്കുകയില്ല.
*പരാതിക്കാരനെ സംരക്ഷിക്കാൻ വ്യവസ്ഥയുണ്ട്
*ദുരുദ്ദേശത്തോടെ പരാതി നൽകുന്നവർക്ക് 2 വർഷം വരെ തടവും 80000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം
തൊഴിലുറപ്പനിയമം
*2005 സപ്തംബർ 7-ന് പ്രാബല്യത്തിൽ വന്നു
* ദരിദ്രകുടുംബങ്ങളുടെ ഉപജീവനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും സ്വന്തം പ്രദേശത്ത് തൊഴിലെടുക്കുവാനുള്ള അവകാശം സംരക്ഷിക്കുകയാണ് ലക്‌ഷ്യം 2006 ഫിബ്രവരി 2-ന് ആന്ധ്രാപ്രദേശിലെ ബണ്ടിലപ്പള്ളി ഗ്രാമപഞ്ചായത്തിൽ മൻമോഹൻസിങ്ങും സോണിയാഗാന്ധിയും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
*കേരളത്തിലെ തൊഴിലുറപ്പു പദ്ധതിയാണ് അയ്യങ്കാളി അർബൻ എംപ്ലോയ്മെൻറ് ഗൃാരൻറി പ്രോഗ്രാം
* 2009 മുതൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നറിയപ്പെടുന്നു .
*ഒരു കുടുംബത്തിന് വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകപ്പെടുന്നു.