അൻറാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ വിൻസൻ മാസിഫ് കീഴടക്കുന്ന ആദ്യ ഇന്ത്യൻ സിവിൽ സെർവന്റ് എന്ന ബഹുമതി ഉത്തർപ്രദേശ് കേഡർ വനിതാ ഐ.പി.എസ്. ഓഫീസർ അപർണാ കുമാറിന് ഖോങ്ജോങ്ങിൽ യുദ്ധസ്മാരകം
* ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാന യുദ്ധത്തിന് സാക്ഷ്യം വഹിച്ച മണിപ്പുരിലെ ഖോങ്ജോങ്ങിൽ യുദ്ധസ്മാരകം തുറന്നു.
* ഇന്ത്യ-മൃാന്മർ അതിർത്തിയിലുള്ള തൗബാൽ ജില്ലയിലെ ഖേബ കുന്നിലാണ് സ്മാരകം.
* രാഷ്ട്രപതി പ്രണബ് മുഖർജി 2016 ഏപ്രിൽ 28-നാ ണ് ഉദ്ഘാടനം നിർവഹിച്ചത്.
* 1891 ഏപ്രിൽ 28-നായിരുന്നു ഖോങ്ജോങ് യുദ്ധം. രാജകുമാരി തികേന്ദ്രജിത്തിന്റെ നേതൃത്വത്തിലാണ് ബ്രിട്ടീഷ് സൈന്യത്തെ നേരിട്ടത്. ഇതിൽ ബ്രിട്ടീ ഷുകാർ വിജയിച്ചു. ഐ.എൻ.എസ്. ഗോദാവരി ഡീക്കമ്മീഷൻ ചെയ്തു
* പൂർണമായും തദ്ദേശീയമായി ഇന്ത്യ നിർമിച്ച ആദ്യ യുദ്ധക്കപ്പലായ ഐ.എൻ.എസ്. ഗോദാവരി നാവിക വ്യൂഹത്തിൽ നിന്ന് ഒഴിവായി.
* 82 വർഷക്കാലം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്ന യുദ്ധക്കപ്പൽ 2015 ഡിസംബർ 28ന് ഡീക്കമ്മീഷൻ ചെയ്തു. ഇന്ത്യൻ പോർവിമാനങ്ങൾ പറത്താൻ വനിതകൾ
* മൂന്ന് വനിതാ യുദ്ധവിമാന പൈലറ്റുമാരെ നിയമിച്ച് ഇന്ത്യൻ വ്യോമസേന ജൂൺ 18-ന് ചരിത്രം രചിച്ചു
* മധ്യപ്രദേശ് സ്വദേശി അവനിചതുർവേദി, ബിഹാർ സ്വദേശി അവനാ കാന്ത്, രാജസ്ഥാൻ സ്വദേശി മോഹനാ സിങ് എന്നിവരാണ് ചരിത്ര വനിതകളായത്. 2017 ജൂണിൽ ഇവർ യുദ്ധവിമാനങ്ങൾ പറത്തി തുടങ്ങും ഇന്ത്യയ്ക്ക് എം.ടി.സി.ആർ. അംഗത്വം
* മിസൈൽ സാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനമായ എം.ടിസി ആറിൽ (മിസൈൽ ടെക്നോളജി കൺട്രോൾ റെജിം)ഇന്ത്യ,2016 ജൂൺ 27-ന് അംഗമായി.
* 1987-ലാണ് എം.ടി.സി.ആർ രൂപവത്കരിച്ചത്.
* ഇന്ത്യയെക്കൂടി ചേർത്തതോടെ എം.ടി.സി.ആറിലെ അംഗസംഖ്യ85 ആയി. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്ക്
* ഇന്ത്യ ഉൾപ്പെടെ 57 രാജ്യങ്ങൾ അംഗങ്ങളായ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്ക് 2016-ൽ പ്രവർത്തനമാരംഭിച്ചു.
* മൂലധനത്തിൽ ഏറ്റവും കൂടുതൽ വിഹിതം ചൈനയുടേതാണ്(
30.34%). രണ്ടാം സ്ഥാനം ഇന്ത്യയും (
8.52%) മൂന്നാമത് റഷ്യയുമാണ് (
6.6%).
* ചൈനയിൽ നിന്നുള്ള ജീൻ ലിക്വിൻ ആണ് ബാങ്കിന്റെ ആദ്യ പ്രസിഡന്റ്
* ബെയ്‌ജിങ് ആണ് ബാങ്കിന്റെ ആസ്ഥാനം.
* ഇന്ത്യാക്കാരനായ ഡി ജെ പാണ്ഡ്യൻ വൈസ്പ്രസിഡൻറാണ്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുട ഗവർണർ?
* ഉർജിത് പട്ടേൽ നിതി ആയോഗിന്റെ സി.ഇ.ഒ.?
*അമിതാഭ്കാന്ത് ദാരിദ്ര്യരേഖയ്ത് താഴെയുള്ള സ്ത്രീകൾക്ക് സൗജന്യമായി എൽ.പി.ജി. കണക്ഷൻ നൽകാൻ ദേശീയ തലത്തിൽ ആരംഭിച്ച പദ്ധതി?
*പ്രധാൻമന്ത്രി ഉജ്ജ്വല യോജന എല്ലാ വീടുകളിലും എൽ.ഇ.ഡി. ബൾബുകൾ നൽകുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ നൽകിയ പേര്?
*ഉജാല (UJALA-Unnat Jyoti by Affordable LEDs for All) വനിതകൾക്കും പട്ടികജാതി, പട്ടികവർഗ 1 ത്തിലുള്ളവർക്കും സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ? സ്റ്റാൻഡ് അപ് ഇന്ത്യ
* പത്തു ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക വരുമാനമുള്ളവർക്കു പാചകവാതക സബ്സിഡി നിർത്തലാക്കാൻ 2016-ൽ കേന്ദ്ര സർക്കാർ തീരുമാനിച്ചു അശോകചക്ര 2016-ൽ ഹവിൽദാർ ഹൻഗപൻ ദാദയ്ക്ക്
* സമാധാന കാലത്തെ പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര 2016-ൽ ഹവിൽദാർ ഹൻഗപൻ ദാദയ്ക്ക് വടക്കൻ കശ്മീരിൽ നാലുഭീകരരെ 24 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിലൂടെ വധിച്ച ഓപ്പറഷനിൽ പങ്കാളിയാവുകയും തുടർന്ന് ഭീകരരുടെ വെടിയേറ്റ് മരിക്കുകയും ചെയ്ത ധീരതയ്ക്കുള്ള ആദരവായാണ് ഈ ബഹുമതി.
* അരുണാചൽപ്രദേശിലെ ബോദുരിയ സ്വദേശിയാണ്.
* പഠാൻകോട്ട് ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മലയാളി ലഫ്. കേണൽ നിരഞ്ജൻ.കുമാറിനാണ് ശൗര്യചക്ര.
* എൻ.എസ്.ജി. ബോംബ് നിർവീര്യമാക്കൽ സ്ക്വാഡിലെ ഉദ്യോഗസ്ഥനായ നിരഞ്ജൻ പഠാൻകോട്ടിൽ കൊല്ലപ്പെട്ട ഭീകരന്റെ മൃതശരീരം പരിശോധിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറി ച്ച് കൊല്ലപ്പെടുകയായിരുന്നു. പാലക്കാട് മണ്ണാർക്കാട് ദേശിയാണ്. ഇറോം ശർമിള നിരാഹാരം നിർത്തി മണിപ്പൂരിന്റെ ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കുന്ന ഇറോം ചാനു ശർമിള (44) 16 വർഷം നീണ്ട നിരാഹാരസമരം 2016 ആഗസ്ത് ഒൻപത്തിന് അവസാനിപ്പിച്ചു.
* സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിരാഹാരം. 2000 നവംബറിൽ അസം ഹൈഫിൾസ് ഭടന്മാർ 10 പേരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ചാണ് ശർമിള നിരാഹാരം തുടങ്ങിയത്
* അഫ്സ്പ്: ആംഡ് ഫോഴ്സസ്പെഷൽ പവേർസ ആക്ട് എന്നതിന്റെ ചുരുക്കരൂപമാണ് അഫ്സ്പ്
* 1958 സപ്തംബർ 11-നാണ് ഇന്ത്യൻ പാർലമെൻറ് ഈ നിയമം പാസ്സാക്കിയത്.
* നാഗാവിഘടന വാദികളെ നേരിടാനാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കിയത്.
* 1990-ൽ ജമ്മു കശ്മീരിലും ഇത് നടപ്പാക്കി. പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ വെടിവെപ്പ് ഉൾപ്പെടെയുള്ള നടപടികൾക്ക് സൈന്യത്തിന് അധികാരം നൽകുന്നതാണ് ഈ നിയമം.