*ദസ എന്ന ഗോത്രവർഗക്കാരാണ് ഹിമാചൽപ്രദേശിലെ ആദിമനി വാസികൾ
*ശങ്കർ വർമ്മ എന്ന കശ്മീർ ഭരണാധികാരി എ.ഡി. 883-ൽ ഹിമാ ചൽപ്രദേശിന്റെ അധികാരം പിടിച്ചെടുത്തു
*എ.ഡി. 1009-ൽ മുഹമ്മദ് ഗസ്നി ഇവിടെ അധികാരം സ്ഥാപിക്കുകയും ക്ഷേത്രസ്വത്തുക്കൾ അപഹരിക്കുകയും ചെയ്തു
*എ.ഡി. 1043 ആയപ്പോഴേക്കും ഹിമാചൽപ്രദേശ് രജപുത്രഭരണത്തിൻ കീഴിലായി. ഇവിടം ഭരിച്ച പ്രശസ്ത രജപുത്രരാജാവായിരു ന്നു സൻസർ ചന്ദ്
*എ.ഡി. 1773-ൽ ഹിമാചലിന്റെ ഭാഗങ്ങൾ മഹാരാജാ സൻസർ
ചന്ദ് II-ന്റെ ഭരണത്തിലായിരുന്നു
*1804-ൽ മഹാരാജ രഞ്ജിത്ത് സിങ് രജപുത്രന്മാരെ പരാജയപ്പെടുത്തി ഭരണം ഏറ്റെടുത്തു
*1768 കാലഘട്ടത്തിൽ ഗൂർഖകൾ എന്ന ആദിവാസിവിഭാഗം നേപ്പാളിൽ ശക്തിപ്രാപിക്കുകയും അവർ നേപ്പാളിലെ ഭൂരിഭാഗം പ്രദേശവും കീഴടക്കുകയും ചെയ്തു. പിന്നീട് ഗൂർഖകളുടെ ശ്രദ്ധ ഷിംലയിലേക്ക് തിരിയുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യു
*മഹാരാജാ രഞ്ജിത്ത് സിങ്ങിനെ പരാജയപ്പെടുത്തി സിബ കോട്ട പിടിച്ചെടുത്ത ഗൂർഖപ്പട പിന്നീട് അവരുടെ ശ്രദ്ധ ഹിമാചലിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു
*1815-16 നടന്ന ഗൂർഖാവാറിലൂടെ ബ്രിട്ടീഷുകാർ ഷിംല കീഴടക്കി. വൈകാതെ ഈ പ്രദേശത്തെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷുകാരുടെ കൈകളിലായി
*ബ്രിട്ടീഷ് ഭരണത്തിനൊടുവിൽ 1948-ൽ ഹിമാചൽപ്രദേശ് കേന്ദ്രഭരണത്തിൽ കീഴിലായി
*1951-ൽ ലഫ്റ്റനൻറ് ഗവർണറുടെ കീഴിൽ 36 അംഗങ്ങളുള്ള ലെജി സ്റ്റേറ്റീവ് അസംബ്ലിയോടുകൂടിയ പാർട്ട് സി സംസ്ഥാനമാക്കി
*1954-ൽ ബിലാസ്പൂർ കൂടി ഹിമാചൽപ്രദേശിനോട് ചേർത്തു
*1971 ജനുവരി 25-ന് ഹിമാചൽപ്രദേശിന് സംസ്ഥാനപദവി ലഭിച്ചു ഇതോടെ ഇന്ത്യൻ റിപ്പബ്ലിക്കിലെ പതിനെട്ടാമത്തെ സംസ്ഥാനമായി ഹിമാചൽപ്രദേശ് മാറി
*ഹിമാലയത്തിന്റെ പടിഞ്ഞാറൻ ഭാഗത്തായാണ് ഹിമാചൽപ്രദേശ് സ്ഥിതിചെയ്യുന്നത് .
*ഹിമാലയത്തിൽനിന്നാണ് ഹിമാചൽപ്രദേശിന് ആ പേര് ലഭിച്ചത്
*ഹിമാചൽപ്രദേശ് എന്ന വാക്കിനർഥം-മഞ്ഞിന്റെ വാസസ്ഥലം
*ഹിമാദ്രി, ഹിമാചൽ, സിവാലിക് എന്നീ മൂന്ന് പർവതനിരകൾ ചേർന്നതാണ് ഹിമാലയം
*ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ ഹിമാദ്രി ഗ്രേറ്റർ ഹിമാലയ എന്ന പേരിലും അറിയപ്പെടുന്നു
*ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി സ്ഥിതിചെയ്യുന്ന പർവതനിരയാണ് ഹിമാചൽ
*ഹിമാചൽപ്രദേശിലെ പ്രധാന താഴ്വരകളായ കുളു, കാൻഗ്രാ എന്നിവ സ്ഥിതിചെയ്യുന്നത് ഹിമാചാലിലാണ്
*ദൗലാധർ നിരയുടെ താഴ്വരയിലാണ് കാൻഗ്ര സ്ഥിതിചെയ്യുന്നത്
*
*ഹിമാലയത്തിൽ സ്ഥിതിചെയ്യുന്ന ഹിമാചൽപ്രദേശിലെ പ്രധാന സുഖവാസ കേന്ദ്രങ്ങളാണ് ഷിംല,ധർമശാല,ചംബ,ഡൽഹൗസി
എന്നിവ
*ഹിമാലയനിരകളിൽ ഏറ്റവും തെക്കുഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവതനിരകളാണ് സിവാലിക്
*പ്രാചീനകാലത്ത് സിവാലിക്, മൈനാകപർവതം എന്നാണ് അറിയപ്പെട്ടിരുന്നത്
*സിവാലിക് എന്ന വാക്കിനർഥം 'ശിവന്റെ തിരുമുടി' എന്നാണ്
*ഹിമാചൽപ്രദേശിലെ പ്രധാന ചുരങ്ങളാണ് ഷിപ്കില, ബാരാലാച്ലാ, രോഹ്താങ് എന്നിവ.
*ഹിമാചൽപ്രദേശിനെയും തിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമാണ് ഷിപ്കിലാ ചുരം
*റോഹ്താങ്ചുരം സ്ഥിതിചെയ്യുന്നത് പീർപഞ്ചൽ മലനിരയിലാണ്
*കുളു താഴ്വരയെയും ലാഹുൽ സ്ലീതി താഴ്വരയെയും ബന്ധിപ്പിക്കുന്ന ചുരമാണ് റോഹ്താങ് ചുരം.
*ശവകൂമ്പാരം എന്നറിയപ്പെടുന്നത് റോഹ്താങ് ചുരമാണ്
*ഹിമാചൽപ്രദേശിലെ പ്രധാന നദികളാണ് ചിനാബ്, രവി, ബിയാസ്, സത്ലജ്, യമുന
*ബിയാസ് നദി ഉദ്ഭവിക്കുന്നത് ഹിമാചൽപ്രദേശിലെ റോഹ്താങ് ചുരത്തിൽനിന്നാണ് ഇത് കുളു താഴ്വരയിലൂടെയാണ് ഒഴുകുന്നത്
*ബിയാസിന്റെ പ്രാചീനനാമം -വിപാസ
*ഈ നദിക്ക് ഇന്ന് നാമറിയുന്ന പേര് ലഭിച്ചത് വസിഷ്ഠമഹർഷിയുടെ പേരിൽനിന്നാണ് എന്ന് വിശ്വസിക്കപ്പെടുന്നു
*ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബാസി പ്രോജക്ട് ബിയാസ് നദിയിലാണ്
*ഗ്രീക്കു പുരാണങ്ങളിൽ 'ഹൈ ഫാസിസ്’ എന്നറിയപ്പെടുന്ന നദി-ബിയാസ്
*ചംബ സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്നത് രവി നദിയുടെ തീരത്താണ്
*ഷിംല സുഖവാസകേന്ദ്രത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം -ജാഖുഹിൽസ്
*ഷിപ്കില ചുരത്തിലൂടെ ഒഴുകുന്ന നദി-സത്ലജ്
*ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഹിമാചൽപ്രദേശിലെ സ്ഥലം -ധർമശാല
*ഹിമാചൽപ്രദേശിന്റെ രണ്ടാം
തലസ്ഥാനമായി ഈയിടെ പ്രഖ്യാ
പിക്കപ്പെട്ട നഗരം-ധർമശാല
*
ഏറ്റവും കുറവ് മഴ ലഭിക്കുന്നത് - ലാഹുൽ സ്പിതി
*
ബിയാസ് നദിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് -പോങ്
*ഇതിന്റെ സംഭരണി മഹാറാണ പ്രതാപ്സാഗർ എന്നറിയപ്പെടുന്നു
*1976-ലാണ് അണക്കെട്ടിന്റെ പണി പൂർത്തിയായത്
*കാൻഗ്ര ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
*ഹിമാചൽപ്രദേശിൽ സ്ഥിതിചെയ്യുന്ന മനുഷ്യനിർമിത തടാകമാണ് ഗോവിന്ദ സാഗർ തടാകം.ലോകത്തിലെ തന്നെ വലിയ ഗ്രാവിറ്റി ഡാം കൂടിയാണിത്
*ഭക്ര അണക്കെട്ടിന്റെ ജലസംഭരണിയാണ് ഗോവിന്ദ സാഗർ തടാകം
*ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ടാണ് ഭക്ര അണക്കെട്ട്
*ഭക്ര ഡാമിന്റെ മേൽനോട്ടം വഹിച്ച അമേരിക്കൻ എൻജിനീയർ -ഹാർവി സ്റ്റോക്കം
*1962-ലാണ് അണക്കെട്ടിന്റെ പണി പൂർത്തിയായത്
*കാളീദേവിയുടെ ആശിർവാദമുള്ളതും ശിവഭഗവാനാൽ സംരക്ഷിക്കപ്പെടുന്നു എന്നു സങ്കല്പമുള്ളതുമായ ഹിമാചൽപ്രദേശിലെ തടാകം-ഖാജ്ജർ തടാകം
*ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിൽ എല്ലാവർഷവും ഈ തടാകത്തിൽ ഒരു മേള നടക്കാറുണ്ട്
*ചംബ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
*‘ചന്ദ്രന്റെ തടാകം’ (Lake of moon) എന്നറിയപ്പെടുന്ന തടാകം - ചന്ദ്രതാൽ തടാകം
*ചൈനീസ് സഞ്ചാരിയായ ഹ്യുയാൻ സാങ് ചന്ദ്രതാൽ തടാകത്തെ 'ലോഹിത്യ സരോവർ’ എന്നാണ് വിശേഷിപ്പിച്ചത്
*രേണുക തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഹിമാചൽ പ്രദേശാണ് (സിർമൗർ ജില്ല)
*ഇന്ത്യയിലാദ്യമായി ജിയോ തെർമൽ എനർജി (ചൂട് നീരുറവയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രക്രിയ) ഉത്പാദിപ്പിച്ച പവർസ്റ്റേഷൻ-മണികരൺ
*ഇന്ത്യയിൽ ഭൂമിക്കടിയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ജല വൈദ്യുതപദ്ധതി നാഥ്ച-ഛാക്രി പ്രോജക്ട് (സത്ലജ് നദിയിൽ)
*ഗിരി ജലസേചന പദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനം
*ദേഹർ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്-ബിയാസ്
*
രവി നദിയിൽ സ്ഥിതിചെയ്യുന്ന
ജലവൈദ്യുത പദ്ധതിയാണ് ചമേര
*ചാന്ദ്‌വിക് വെള്ളച്ചാട്ടം ഹിമാചൽപ്രദേശിലാണ്
*
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഹിമാചൽ പ്രദേശിലെ ദേശീയോദ്യാനം-
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്
*മഹാറാണാ പ്രതാപ്സാഗർ ദേശീയോദ്യാനം കാൻഗ്രാം ജില്ലയിലാണ്
*പിൻവാലി നാഷണൽ പാർക്ക്, റോഹിയ നാഷണൽ പാർക്ക് എന്നിവയും ഹിമാചൽപ്രദേശിലാണ്
*ഹിമാചൽപ്രദേശിലെ മറ്റൊരു വന്യജീവിസങ്കേതമാണ് കലോതോഷ്
*തീർഥാൻ സാങ്ച്വറി സ്ഥിതിചെയ്യുന്നത് കുളുവിലാണ്
*ഏഷ്യയിലെ ഏക ഫോസിൽ പാർക്ക് -സിവാലിക് ഫോസിൽ പാർക്ക്
*ഇത് സ്ഥിതിചെയ്യുന്നത് സിർമൗറിലാണ്
അപരനാമങ്ങൾ
*ഇന്ത്യയുടെ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന സ്ഥലം - ഖജ്ജാർ
*ഹിമാലയത്തിലെ അജന്ത എന്നറിയപ്പെടുന്നത് ടാബോയാണ്
*ദൈവങ്ങളുടെ താഴ്വര - കുളു
*ഇന്ത്യയിലെ കുമിൾ നഗരം, മിനി ഷിംല എന്നീ അപരനാമങ്ങളില റിയപ്പെടുന്നത് സോളൻ ആണ്
*സിറ്റി ഓഫ് റെഡ് ഗോൾഡ് എന്നറിയപ്പെടുന്നതും സോളനാണ്
*മിനി ഇസ്രായേൽ - കാസോൽ
*മലകളിലെ വാരാണസി എന്നറിയപ്പെടുന്നത് മാണ്ഡിയാണ്
*ചോട്ടികാശി, ഹിമാചലിലെ കാശി എന്നീ അപരനാമങ്ങളിലും മാണ്ഡി അറിയപ്പെടുന്നു
*വിലക്കപ്പെട്ട നഗരം (The Village of Taboos) എന്നറിയപ്പെടുന്നത് മലാനയാണ് ഇവിടുത്തെ ചുവരുകളിലോ വസ്തുക്കളിലോ ആളുകളെയോ സ്പർശിക്കാൻ അപരിചിതരെ അനുവദിക്കില്ല. അലക്സാണ്ടറുടെ പിൻമുറക്കാരെന്ന് സ്വയം വിശ്വസിക്കുന്ന
ഇവർ മറ്റുള്ളവർ തങ്ങളെക്കാൾ
താഴ്ന്നവരാണെന്ന് കരുതുന്നു
*ലിറ്റിൽ ലാസ, ഭഗ്സു എന്നീ അപരനാമങ്ങളിലറിയപ്പെടുന്നത്
ധർമശാലയാണ്
*
കുന്നുകളുടെ രാജ്ഞി എന്നറി
യപ്പെടുന്നത് ഷിംലയാണ്
*ഇലക്ട്രിക് സിറ്റി അഥവാ പവർ ഹൗസുകളുടെ നഗരം എന്നറിയ പ്പെടുന്നത് ജോഗീന്ദർ നഗറാണ് രാജാ ജോഗീന്ദർ സിങ്ങിന്റെ പേരിൽനിന്നാണ് ഈ നഗരത്തിന് പേരുവന്നത്. ഏഷ്യാ വൻകര യിൽവെച്ച് ഈ നഗരത്തിനുമാത്രമുള്ള പ്രത്യേകതയാണ് മൂന്നു ജലവൈദ്യുതനിലയങ്ങൾ ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു എന്നത്
*
റഷ്യയുടെ സഹായത്തോടെ ഹി
മാചൽപ്രദേശിൽ ആരംഭിക്കുന്ന ജലവൈദ്യുതപദ്ധതി - കോൾ ഡാം ഷിംല
*
ഹിൽസ്റ്റേഷനുകളുടെ രാജ്ഞി
എന്നറിയപ്പെടുന്ന ഷിംലയാണ് ഹി മാചൽപ്രദേശിന്റെ തലസ്ഥാനം
*ഹിമാചൽപ്രദേശിലെ ഏറ്റവും വലിയ നഗരം
*ഹിമാചൽപ്രദേശിന്റെ ഹൈ
ക്കോടതി ആസ്ഥാനം
*
ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽ
ക്കാല തലസ്ഥാനം (1864 മുതൽ 1941
വരെ)
*
രാഷ്ട്രപതിനിവാസ് സ്ഥിതിചെയ്യുന്നത് ഷിംലയിലാണ്
*
വൈസ്രോയിയുടെ വസതിയായി
നിർമിച്ച വൈസ് റീഗൽ ലോഡ്ജാണ് സ്വാതന്ത്ര്യാനന്തരം രാഷ്ട്രപതി നിവാസ് ആയി മാറിയത്
*
രാഷ്ട്രപതി നിവാസിന്റെ ശില്പി
- ഹെൻട്രി ഇർവിൻ
*വൈസ്‌റീഗൽ ലോഡ്ജിലെ ആദ്യ താമസക്കാരൻ -
ഡഫറിൻ പ്രഭു
*
ഇന്ത്യയിലെ ആദ്യ ഓട്ടോമാറ്റിക്
ടെലിഫോൺ എക്സ്ചേഞ്ച്
1913-ൽ സ്ഥാപിതമായത് ഷിം
ലയിലാണ്
*
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ
സ്ഥിതിചെയ്യുന്ന സംസ്ഥാന തലസ്ഥാനം.
*
ഏഷ്യയിലെ ഒരേയൊരു സ്വാഭാവിക ഐസ് സ്കേറ്റിങ് പ്രദേശം ഷിംലയിലാണ്
*ഉത്തരേന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ ഷിംലയാണ് (2086 മീ.)
*സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-ഷിംല
*ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വൻസസ് സ്റ്റഡീസിന്റെ ആസ്ഥാനം ഷിംലയാണ്
*സ്വാതന്ത്ര്യസമരകാലത്ത് ഷിംല കോൺഫറൻസ് നടന്നത് 1945-ലാണ്. ഈ സമയത്ത് വൈസ്രോയി വേവൽപ്രഭുവായിരുന്നു
*ഷിംല കരാർ ഒപ്പുവെച്ചത് 1972 ജൂലായ് 2-ന് ഇന്ത്യയും പാകിസ്താനും തമ്മിലാണ്(ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡൻറ് സുൾഫിക്കർ അലി ഭൂട്ടോയുമാണ് കരാറിൽ ഒപ്പുവച്ചത്)
*ഷിംല വിമാനത്താവളം ജബർ ഹാത്തിയിലാണ്
*ഉംചാ, ഹിമാലയ എന്ന ദിനപത്രം പുറത്തിറങ്ങുന്നത് ഷിംലയിൽ നിന്നാണ്
*ഗാന്ധിജി ഷിംല സന്ദർശിച്ച വർഷം 1921
*കാളീദേവിയുടെ അവതാരമായ ശ്യാമളാദേവി (ശ്യാംല) യിൽ നിന്നാണ് ഷിംലയ്ക്ക് ഈ പേര് വന്നിരിക്കുന്നത്
*നാഷണൽ അക്കാദമി ഓഫ് ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഷിംലയിലാണ്
*ഇന്ത്യയുടെ ആർമിയുടെ ട്രെയിനിങ് കമാൻഡിന്റെ ആസ്ഥാനം ഷിംലയിലാണ്
മാണ്ഡി
*മാണ്ഡവനഗർ എന്ന് പ്രാചീന നാമം
*ബിയാസ് നദീതീരത്താണ് മാണ്ഡി ജില്ല സ്ഥിതിചെയ്യുന്നത്
*81 പ്രാചീനശിലാക്ഷേത്രങ്ങൾ കൊണ്ട് പ്രസിദ്ധമായ സ്ഥലം
*കല്ലുപ്പിന് പ്രസിദ്ധമായ സ്ഥലം
*മാണ്ടി ജില്ല രൂപകല്പന ചെയ്തത് - രാജാ അജ്മീർ സിങ്
*ഭൂതനാഥ്, ത്രിലോക്നാഥ്, ശ്യാമ കലി, പഞ്ചവകത്ര എന്നീ ക്ഷേത്രങ്ങൾ പ്രസിദ്ധം
ലാഹുൽ-സ്പിതി
*ഹിമാചൽപ്രദേശിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം
*ലാഹുളിന്റെ പ്രാചീനനാമം — ഗർഷ
*വജ്രയാന ബുദ്ധമതത്തിലെ ആരാധനാമൂർത്തികളിൽ ഉൾപ്പെട്ട ഡാകിനിമാരുടെ ഹൃദയഭൂമി എന്നറിയപ്പെടുന്നത് ലാഹളാണ്
*ലാഹുൽ പ്രദേശം സന്ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുള്ള ചൈനീസ് സഞ്ചാരി - ഹ്യുയാൻ സാങ്
*ഹ്യുയാൻ സാങ്ങിന്റെ വിശദീകരണപ്രകാരം ലാഹുൽ എന്ന പേരുദ്ഭവിച്ചത്
*ലാഹുൽ എന്ന വാക്കിനർത്ഥം ‘ദൈവങ്ങളുടെ നാട്’ എന്നാണ്
*‘ലിറ്റിൽ ടിബറ്റ്’ എന്ന അപരനാമത്തിലറിയപ്പെടുന്ന ഹിമാചൽ പ്രദേശിലെ സ്ഥലമാണ് സ്പിതി
*മധ്യത്തിൽ സ്ഥിതിചെയ്യുന്ന രാജ്യം
(Middle Country)
എന്നാണ് സ്പിതിയുടെ അർഥം
*
ലാഹുളിനെയും സ്പിതിയെയും വേർതിരിക്കുന്ന സ്ഥലം - കുൻ സും ചുരം
*എ.ഡി. 1913 കാലഘട്ടത്തിൽ റാഷ്‌ബിഹാരി ബോസ് താമസിച്ചിരുന്നത്
ലാഹുൽ-
സ്പി
തി താഴ്വരയിലാണ്
പ്രശസ്ത വ്യക്തികൾ
*1959-ലെ ചൈനീസ് ആക്രമണത്തെ തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത വ്യക്തിയാണ് ദലൈ ലാമ
*ദലൈ ലാമയുടെ പ്രവാസ ഗവൺമെൻറിന്റെ ആസ്ഥാനം -മക്ലിയോഡ്ഗഞ്ച്(ധർമശാല)
*ദലൈ ലാമയുടെ ടിബറ്റിലെ വാസസ്ഥലം - പൊട്ടാലപാലസ്
*നിലവിലെ (14-മത്) ദലൈ ലാമ യുടെ യഥാർഥപേര് –ടെൻസിങ് ഗ്വാട്സോ
*ദലൈ ലാമയുടെ ആത്മകഥകൾ - മൈ ലാൻഡ് ആൻഡ് പീപ്പിൾ, ഫ്രീഡം ഇൻ എക്സൈൽ
*ഹിമാചൽപ്രദേശിന് ആ പേര് നല്ലിയ സംസ്കൃതപണ്ഡിതൻ - ആചാര്യ ദിവാകർ ദത്ത് ശർമ
*ആദ്യത്തെ പരമവീരചക്ര ബഹുമതിക്ക് അർഹനായ മേജർ സോംനാഥ് ശർമയുടെ ജന്മസ്ഥലം -
*കാൻഗ്രാ
*ഇന്ത്യയിലാദ്യമായി ഒരു വനിത ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഇന്ത്യൻ സംസ്ഥാനം ഹിമാചൽ പ്രദേശാണ്
*1991-ൽ ലീലാസേഥാണ് ഹിമാചൽ പ്രദേശ് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായത്
പ്രധാന കൃതികൾ :വീ (We), ദി ചിൽഡ്രൻ ഓഫ് ഇന്ത്യ, ഓൺ ബാലൻസ് :ആൻ ഓട്ടോബയോഗ്രാഫി
*ഹിമാചൽപ്രദേശിന്റെ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി - കുര്യൻ ജോസഫ്
*റൂം ഓൺ ദി റൂഫ് എ ഫെയ്സ് ഇൻ ദി ഡാർക് ദി ബ്ലൂ അംബ്രെല്ല എന്നീ കൃതികളെഴുതിയ ഹിമാചൽപ്രദേശിൽ നിന്നുള്ള പത്മ ശ്രീ ജേതാവ് - റസ്കിൻ ബോണ്ട്
*സോഹിനി മഹിവാൾ, ദി ലാസ്റ്റ് ഡിസൈർ ഓഫ് മുംതാസ് മഹൽ എന്നീ പെയിൻറിങ്ങുകൾ ഏത് പ്രശസ്ത ചിത്രകാരന്റെതാണ് - സർദാർ ശോഭാ സിങ്
*പഹാരി ഗാന്ധി എന്നറിയപ്പെടുന്നത് - ബാബാ കാൻഷിറാം
*ഇന്ത്യയിലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ വ്യക്തി - ശ്യാംചരൺ നേഗി
*ഹിമാചൽപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി - യശ്വന്ത്സിങ് പാർമർ
*ഹിമാചലിന്റെ സ്ഥാപകനെന്നും അറിയപ്പെടുന്നു
*‘ഹിമാചൽപ്രദേശ് ഏരിയ ആൻഡ് ലാംഗ്വേജസ് (HP: Area and languages) എന്ന കൃതി രചിച്ചത് -യശ്വന്ത്സിങ് പാർമർ
*1999-ലെ കാർഗിൽ യുദ്ധത്തിലെ വിശിഷ്ടസേവനത്തിന് രാജ്യം പരമ വീരചക്രം നല്കി ആദരിച്ച വ്യക്തി - ക്യാപ്റ്റൻ വിക്രം ബത്ര
*1964 ടോക്കിയോ സമ്മർ ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം നേടി കൊടുത്ത ടീമിന്റെ ക്യാപ്റ്റൻ -ചരൺജിത്ത് സിങ്
*അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സേവനമനുഷ്ഠിച്ച മൂന്നാമത്തെ ഇന്ത്യൻ ജഡ്ജ് -ആർ.എസ്.പഥക് (ഹിമാചൽ സ്വദേശി)
*ഹിമാചൽപ്രദേശിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി -വീരഭദ്ര സിങ്
*ഇന്ത്യൻ ആർമിയുടെ ഒാണറ്റി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ച മുഖ്യമന്ത്രി-വീരഭദ്ര സിങ്
*
ഹിമാചൽപ്രദേശിന്റെ നിന്നുള്ള
പ്രശസ്ത ചലച്ചിത്രതാരങ്ങളാണ് പ്രീതി സിന്റയും അനുപം ഖേറും
*ഡൊണാൾഡ് പ്രെയ്ൻ
മ
ക്ലോയിഡിന്റെ സ്മരണാർഥം
നാമകരണം ചെയ്യപ്പെട്ടിരിക്കു
ന്ന
സ്ഥലമാണ് ധർമശാലയിലെ മ
ക്ലോയിഡ് ഗഞ്ച്
*
ക്വിറ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെടുന്ന അരുണ അസഫലി യുടെ സ്വദേശം-ഷിംല
*
ഗാന്ധിജി ഹിമാചൽപ്രദേശ്
സന്ദർശിച്ചപ്പോൾ താമസിച്ച സ്ഥലമാണ് മനോർവില്ല. വേൾഡ് ഹെൽത്ത് ഓർഗനൈസേ
ഷന്റെ ഏഷ്യയിൽനിന്നുള്ള ആദ്യ വനിതാ പ്രസിഡൻറായ രാജകുമാരി അമൃത് കൗറിന്റെതായിരുന്നു ഈ ബംഗ്ലാവ്
*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായംകുറഞ്ഞ വനിതയായ
ഡിക്കി ഡോൾമ ഹിമാചൽപ്രദേശിലാണ് ജനിച്ചത്. 1993-ലാണ് ഇവർ എവറസ്റ്റ് കീഴടക്കിയത്.
ഓർത്തിരിക്കാൻ
*
ഇന്ത്യയിലെ ആദ്യ പുകവലിവിമുക്ത സംസ്ഥാനം
*ഇന്ത്യയിലാദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം
*ഇന്ത്യയിലെ ആദ്യ കാർബൺവിമുക്ത സംസ്ഥാനം
*ഇ-വിധാൻ മൊബൈൽ ആപ്പ് പുറത്തിറക്കിയ ആദ്യ സംസ്ഥാനം
*പഹാരിഭാഷ പ്രചാരത്തിലുള്ള ഇന്ത്യൻ സംസ്ഥാനം
*ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുമത വിശ്വാസികൾ ഉള്ള സംസ്ഥാനം
*ഇന്ത്യയിൽ 1951-52 ൽ പൊതുതിരഞ്ഞെടുപ്പ് നടന്നപ്പോൾ ആദ്യം പോളിങ് നടന്ന സംസ്ഥാനം
*ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്ന മണ്ഡലം - ചിനി
*ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പോസ്റ്റ് ഓഫീസാണ് 14400 അടി ഉയരത്തിലുള്ള ഹിക്കിം
*ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടാണ് ഹിമാചൽപ്രദേശിലെ ചെയ്ൻ
*ഇന്ത്യയിലാദ്യമായി റോട്ടാവൈറസ് പ്രോജക്ട് നടപ്പാക്കിയ സംസ്ഥാനം
*ഇന്ത്യയിൽ സ്റ്റേറ്റ് ഡേറ്റാ സെൻറർ ആരംഭിക്കുന്ന ആദ്യ സംസ്ഥാനം
*പാരാഗ്ലൈഡിങ് ലോകകപ്പിന് വേദിയായ ആദ്യ ഇന്ത്യൻ സംസ്ഥാനം
*പ്രൈമറി സ്കൂൾതല വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി ഹിമാചൽപ്രദേശ് ഗവൺമെൻറ് ആരംഭിച്ച പദ്ധതി-പ്രേരണ
*മഹ്സീർ മത്സ്യങ്ങളുടെ സംരക്ഷണത്തിനായി പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം
*സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവെച്ച് ഹിമാചൽ പ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി- പഹൽ
*ഹിമാചൽപ്രദേശിന്റെ സംസ്ഥാനദിനം - ഏപ്രിൽ 15
*ഹിമാചൽപ്രദേശ് ടൂറിസത്തിന്റെ പരസ്യവാചകം- അൺഫോർഗറ്റബിൾ ഹിമാചൽ
*കഴ്സൺപ്രഭു മുൻകൈയെടുത്ത് സ്ഥാപിച്ച ഉയരം കൂടിയ ഗോൾഫ് ഗ്രൗണ്ടായ നാൾഡെഹം സ്ഥിതിചെയ്യുന്നത് ഹിമാചൽപ്രദേശിലാണ്
*ശതമാനാടിസ്ഥാനത്തിൽ ദരിദ്രർ ഏറ്റവും കുറവുള്ള സംസ്ഥാനം
*ആപ്പിൾ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ഹിമാചൽപ്രദേശ്
*ആപ്പിൾ കൃഷിക്ക് പ്രസിദ്ധമായ ഹിമാചൽപ്രദേശിലെ സ്ഥലമാണ് കോട്ടുഗാർ
*ഹിമാചൽപ്രദേശിൽ ആപ്പിൾ കൃഷിക്ക് തുടക്കം കുറിച്ചത് - സാമുവൽ സ്റ്റോക്കസ്
*
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഴങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഹിമാചൽപ്രദേശാണ്
*ഇന്ത്യയിലെ ഏറ്റവും വലിയ പഴസംസ്കരണകേന്ദ്രം - പർവാന
*കമ്പിളിപ്പുതപ്പിന്റെ നിർമാണത്തിനും പഴസംസ്കരണത്തിനും പ്രസിദ്ധമായ സ്ഥലം - കുളു
*പൂക്കളുടെ ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം
*യുനെസ്കോയുടെ ലോകപ്രൈതൃക പട്ടികയിലിടം പിടിച്ച്, ഹിമാചൽപ്രദേശിലൂടെ കടന്നുപോകുന്ന നാരോഗേജ് തീവണ്ടിപ്പാത - കൽക്കാ-ഷിംല
*2017-ൽ ഹിമാചൽപ്രദേശിൽ നടന്ന ഇന്ത്യ-ഒമാൻ സംയുക്ത സൈനികാഭ്യാസം - നാഗാ II (Nagah II)
*ഹിമാചൽപ്രദേശിലെ പ്രധാന ഉത്സവമാണ് ലാ വി. ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണം നാട്ടി എന്ന നൃത്തമാണ്
*മറ്റ് നൃത്തരൂപങ്ങൾ
– ലൂഡി,നാഗാസ്
*പ്രധാന ആദിവാസി വിഭാഗങ്ങൾ -ഗദ്ദി, കിണ്ണാറ, ഗുജ്ജർ, ലാഹുൾ
*ഇന്ത്യയിൽ രണ്ടാമത് സമ്പൂർണ വെളിയിട വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് ഹിമാചലാണ് (ഒന്നാംസ്ഥാനം സിക്കിം)
*ഇന്ത്യയിലെ ആദ്യ ആസൂത്രിത പർവതനഗരം - ബിലാസ്പുർ
*നെഹ്റുകുണ്ഡ് അരുവി ഹിമാചൽപ്രദേശിലാണ്
*റുമാർ എന്ന കരകൗശലവിദ്യ നിലവിലുള്ള ജില്ല - ചമ്പ
*'മോട്ടിമഹൽ സ്ഥിതിചെയ്യുന്ന നഗരം - നഹൻ
*ഇന്ത്യയിലെ ആദ്യ നിയമദാതാവായ മനുവിന്റെ പേരിലറിയപ്പെടുന്ന സുഖവാസകേന്ദ്രം -മണാലി
*പൂരിസിങ് മ്യൂസിയം - ചമ്പ
*ഗഗൻ വിമാനത്താവളം സ്ഥിതിചെയ്യുന്നത് ധർമശാലയിലാണ്
*ആൻഡ്രൈറ്റ ആർട്ടിസ്റ്റ് വില്ലേജ് ഹിമാചൽപ്രദേശിലെ പാലംപുർ നഗരത്തിലാണ്
*രോഗം മാറ്റാനുള്ള അദ്ഭുതസിദ്ധി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഹിമാചൽപ്രദേശിലെ തടാകമാണ് കരേലേനുവിലേത്. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ മഹാവ്യക്തിയായ സുഭാഷ് ചന്ദ്രബോസിന് ഇത്തരത്തിൽ ക്ഷയരോഗം പൂർണമായും ഭേദപ്പെട്ടു എന്ന് വിശ്വസിക്കുന്നു
*
*സ്പിതി നദിക്കരയിൽ സ്ഥിതിചെയ്യുന്ന പ്രശസ്ത ബുദ്ധമത വിഹാരമാണ് കീഗോംപാ
*നൈനാദേവിക്ഷേത്രം, ജ്വാലാമുഖി തീർഥാടന കേന്ദ്രം ഹിമാചൽപ്രദേശിലാണ്