കറന്റ് അഫ്‌യേഴ്‌സ്


*ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻകാർഡ് ഉടമ 5 ദിവസം പ്രായമുള്ള ആഷി സജലാണ്.

*ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യദിനത്തിൽ ലോകപ്രശസ്തമായ മെർലിൻ എൻറർടെയിൻമെൻറ്സിന്റെ മെഴുകുമ്യൂസിയം ശൃംഖലയായ മദാം തുസാഡ്സിന്റെ മ്യൂസിയം സ്ഥാപിക്കുന്നത് ഡൽഹിയിലാണ്.
*ജാർഖണ്ഡിലെ പത്രാതുവിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത നിലയം സ്ഥാപിക്കുന്നത്

*സ്കൂൾ വിദ്യാർഥികളുടെ പഠനനിലവാരം പരിശോധിക്കുന്നതിനുള്ള കേന്ദ്രസർക്കാറിന്റെ പദ്ധതിയാണ് ശാല അസ്മിത

*ഐ.ആർ.എൻ.എസ്.എസിന്റെ 7-ാം പതിപ്പിൽ സമയം കാണിക്കുന്നതിനായി റുബീഡിയം അറ്റോമിക് ക്ലോക്കാണ് ഉപയോ ഗിക്കുന്നത്.

*ഹിറ്റ്ലറിന്റെ 'മെയിൻ കാംഫി’ന്റെ പകർപ്പവകാശം ലഭിച്ച പ്രാദേശിക സർക്കാരാണ് ബവേറിയ

*കാറ്റിൽനിന്ന് ചെറിയ ടർബൈനുകൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് യു.എൻ. അംഗീകാരം ലഭിച്ചു. ഇതിനുപിന്നിൽ പ്രവർത്തിച്ച മലയാളികളാണ് അരുൺ ജോർജും അനൂപ് ജോർജും.

*പിന്നാക്കവിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ കാപ്പു സമുദായക്കാർ ആന്ധ്രാപ്രദേശിലാണുള്ളത്. ഇതിന് നേതൃത്വം നൽകിയത് മുദ്രഗഡ പത്മനാഭനാണ്

*തെങ്ങിനെ പനവർഗത്തിലുൾപ്പെടുത്തിയ സംസ്ഥാനമാണ് ഗോവ

*അഹമ്മദാബാദിലെ ഭഗോദര ഗ്രാമത്തിലാണ് ഇന്ത്യയിലെ ആദ്യ വ്യോമയാന പാർക്ക് സ്ഥാപിക്കുന്നത്.

*നാഷണൽ ഫിലിം ആർക്കെവ്സ് ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടറായ പി.കെ. നായരുടെ ആത്മസമർപ്പണത്തെക്കുറിച്ച് ശിവേന്ദ്രസിംഗ് ദുഗാപൂർ ഒരു ക്കിയ ഡോക്യുമെൻററിയാണ് 'സെല്ലുലോയ്ഡ് മാൻ'

*ഒ.പി.ജിൻഡാൽ റ്റോബൽ സർ വകലാശാലയാണ് ഇന്ത്യയിലാദ്യമായി നാഷണൽ മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ(നാക്) എ ഗ്രേഡ് കരസ്ഥമാക്കുന്ന സ്വകാര്യ സർവകലാശാല.

*ദ്രോണാചാര്യരോടുള്ള ആദര സൂചകമായി ഹിരണയിലെ ഗുഡ്ഗാവിന് ഗുരുഗ്രാം എന്ന പേരു നൽകി.

*ചൈനയിലെ കഷ്‌കറിനെ  പാകിസ്താനിലെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സിപെക് (ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി). പാക് അധീന കശ്മീരിലെ ഗിൽജിത് ബാൾട്ടിസ്താനിലൂടെ കടന്നുപോകുന്നു.

*ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാന യുദ്ധത്തിന് സാക്ഷ്യം വഹിച്ച മണിപ്പുരിലെ ഖോജ്ജോജിൽ യുദ്ധസ്മാരകം തുറന്നു. തൂബാൽ ജില്ലയിലെ ഖേബ കുന്നിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

*2016 ഫെബ്രുവരി 1 ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് സിക വൈറസിനെതിരെയാണ്

*രാജ്യത്തെ വനിതകൾക്ക് തങ്ങൾ
നിർമിക്കുന്ന വസ്തുക്കൾ വിപണനം ചെയ്യുന്നതിനായി
കേന്ദ്രക്കാർ ആരംഭിച്ച ഓൺലൈൻ പോർട്ടലാണ് മഹിള ഇ-ഹാട്ട്.

*ആറ്റോമിക നമ്പർ 118 ആയ ഓഗാനെസൻ മൂലകത്തിന്റെ
പേരിന് നിദാനമായ യൂറി ഓഗ്നേസിയൻ എന്ന ഭൗതികശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ 1998-ൽ കണ്ടെത്തിയ മൂലകമാണ് ഫളെറോവിയം (അറ്റോമിക നമ്പർ - 114)

*ആഭ്യന്തര യുദ്ധത്തിൽ തകർക്കപ്പെട്ട ശ്രീലങ്കയിലെ ദുരൈയപ്പ സ്റ്റേഡിയം പുനർനിർമിക്കാൻ സഹായം നൽകിയ രാജ്യമാണ് ഇന്ത്യ

*കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഓൺലൈൻ കോഴ്സ് പ്ലാറ്റ്ഫോമാണ് ‘സ്വയം' നഗരങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന സ്മാർട്ട്സിറ്റി പദ്ധതി 2016 ജൂൺ 25ന്  നരേന്ദ്രമോദിപുണെയിൽ ഉദ്ഘാടനം ചെയ്തു.

*മുങ്ങിക്കപ്പലുകൾക്കും കപ്പലുകൾക്കുമെതിരെ വെള്ളത്തിൽക്കൂടി പ്രയോഗിക്കാവുന്ന മിസൈൽ രൂപത്തിലുള്ള ആയുധമാണ് ടോർപിഡോ. ഇത്തരത്തിൽ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഭാരമേറിയ ടോർപിഡോയാണ് വരുണാസ്ത്രം

*സ്വാതന്ത്ര്യസമര സേനാനികളുടെ പേരക്കുട്ടികൾക്ക് ഗവൺമെൻറ് ജോലികളിൽ 2% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനമാണ് ബിഹാർ

*റെയിൽവേസ്റ്റേഷനുകളിൽ കുട്ടികൾക്ക് തിളപ്പിച്ച പാൽ,ചൂടുവെള്ളം, ഭക്ഷണം തുടങ്ങിയവ ലഭ്യമാക്കുന്ന റെയിൽവേയുടെ ശിശുസൗഹൃദ പദ്ധതിയാണ് ജനനിസേവ

*2017 ഫെബ്രുവരി 15ന് ഐ.എസ്. ആർ.ഒ. ഒറ്റവിക്ഷേപണത്തിൽ
104 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചു.
പി.എസ്.എൽ.വി.-സി. 37 റോക്കറ്റാണ് ഇതിന് ഉപയോഗിച്ചത്.

*
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലഘു യുദ്ധവിമാനമായ തേജസ്സിന് ആ പേര് നിർദേശിച്ചത് അടൽ ബിഹാരി വാജ്പേയ് ആണ്

*
ഇന്ത്യയുടെ സ്പേസ് ഷട്ടിൽ പ
ദ്ധതിയുടെ ആദ്യ പരീക്ഷണ വിക്ഷേപണമാണ് റീയൂസബിൾ ലോഞ്ച് വെഹിക്കിൾ - ടെക്നോളജി ഡെമോൺസ്ട്രേറ്റർ (ആർ.എൽ.വി.ടി.ഡി- 2016 മെയ് 23)

* ലോകത്തിലെ ഏറ്റവും വലിയ ചർക്ക അഹമ്മദാബാദ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ടീസ് കമ്മിഷൻ നിർമിച്ചു. ഇത് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട വിമാനത്താവളത്തിലാണ്


*

പൊതു ആരോഗ്യകേന്ദ്രങ്ങളിൽ ശുചിത്വം,ആരോഗ്യപരിപാലനം, രോഗസംക്രമണ നിയന്ത്രണം എന്നീ ലക്ഷ്യങ്ങൾക്കായി ആരോഗ്യ- കുടുംബക്ഷേമമന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് കായ കൽപ്


*

പത്തുപേർ കൊല്ലപ്പെട്ട മാലോം വെടിവെപ്പിനെ തുടർന്നാണ് 2000 നവംബറിൽ ഇറോം ശർമിള നിരാഹാരം ആരംഭിച്ചത്. ഇത് 5757 ദിവസം പിന്നിട്ട് 2016 ഓഗസ്റ്റ് 9ന് അവസാനിച്ചു.
-ജനപങ്കാളിത്തത്തോടെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിടുന്ന പദ്ധതിയാണ് ഗ്രീൻ കാർപെറ്റ്
*അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യരക്ഷയ്ക്ക് 'ആയിരംദിന പരിപാടി' നടപ്പിലാക്കിയ സംസ്ഥാനമാണ്പശ്ചിമബംഗാൾ

*സമുദ്രനിരീക്ഷണത്തിനായി ഇന്ത്യ അമേരിക്കയിൽനിന്നും വാങ്ങുന്ന അത്യാധുനിക ആളില്ലാ വിമാനങ്ങളാണ് പ്രിഡേറ്റർ ഗാർഡിയൻ ഡ്രോൺ.
*കാലികളിൽനിന്നും പകരുന്ന ബാങ്സ് രോഗം, ക്രിമിയൻ ഫിവർ എന്നിങ്ങനെ അറിയപ്പെടുന്ന മാൾട്ടപ്പനിക്ക് കാരണമാകുന്ന ബാക്ടീരിയയാണ് ബ്രൂസെല്ലസ്

*ക്വണ്ടം സാങ്കേതികവിദ്യ ഉപയോഗിച്ച് ആശയവിനിമയം നടത്താൻ ശേഷിയുള്ള ആദ്യ ഉപഗ്രഹമായ മിസിയസ് ചൈന വിക്ഷേപിച്ചു. ക്വാണ്ടം എക്സ്പിരിമെൻറ്സ് ആൻഡ് സ്പേസ് സ്കെയിൽ (ക്വെസ്) മിഷൻ എന്നാ ണ് പദ്ധതി അറിയപ്പെടുന്നത്.

*ജ്യോതിശാസ്ത്രരംഗത്ത് ചരിത്രം സൃഷ്ടിച്ച് കോടിക്കണക്കിന് നക്ഷത്രങ്ങളുടെ സ്ഥാനനിർണയം നടത്തിയ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യസംഘമാണ് ഗയാ (Gaia)

*ഭൂമി കൈയേറ്റം തടയാനുള്ള ഭൂസംരക്ഷണ സേനയ്ക്ക് രൂപംനൽകിയ ആദ്യ ജില്ലയാണ് ഇടുക്കി.

*ലോകത്തിലെ ഏറ്റവും വലിയ പാലമായ ചൈനയിലെ ബിപാൻ ചിയാങ് നിസ്ഹു നദിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത്.

*ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനിയായ ഫാസ്റ്റ് (ഫൈവ് ഹൺഡ്രഡ് മീറ്റർ അപ്പർച്ചർ സ്പെറിക്കൽ റേഡിയോ ടെലസ്കോപ്പ്) സ്ഥാപിച്ചിരിക്കുന്നത് ചൈനയിലെ ഗായ്ഷുവിലുള്ള പിംതാങ് മലനിരകളിലാണ്.

*സന്ദേശങ്ങൾ അയയ്ക്കുന്നതിനിടെ എന്തെങ്കിലും വിവരങ്ങൾ ലഭിക്കണമെങ്കിൽ ചാറ്റ് നിർത്തു ന്നതിനുപകരം ഗൂഗിൾ അസിസ്റ്റൻറ് എന്ന സംവിധാനം വഴി സെർച്ചുചെയ്യാനാകുന്ന രീതിയിലുള്ള മെസേജ് ആപ്പാണ് ‘അലോ’

*പാർലമെൻറ് കോംപ്ലക്സിനോട് ചേർന്നുള്ള ഗുരുദ്വാര രകബ്ഗഞ്ചിന് സമീപമുള്ള രോഹിണി ലെയ്നിന്റെ പുതിയ പേരാണ് ഗുരു ഗോബിന്ദ് സിങ് ചൗക്ക്

*ഇന്ത്യ വിജയകരമായി വിക്ഷേപിച്ച, കരയിൽനിന്ന് ആകാശത്തേക്കു തൊടുക്കാവുന്നബരാക്  
8 എന്ന ബാലിസ്റ്റിക് മിസൈൽ ഇന്ത്യയുടെ ഡി.ആർ.ഡി.ഒ.യും ഇസ്രയേൽ ഏറോസ്പേസും ചേർന്നാണ് വികസിപ്പിച്ചത്
*ഇന്ത്യ ജപ്പാനിൽനിന്ന് നാവിക സേനയ്ക്കായി വാങ്ങുന്ന യു.എസ്. 2 ഐ (യൂട്ടിലിറ്റി സീ പ്ലെയിൻ മാർക്ക് 2) നിർമിക്കുന്നത് ഷിൻ മെയ്വ എന്ന കമ്പനിയാണ്
*2000-ൽ അൽഗോറിനു ശേഷം ജനകീയ വോട്ടിൽ വിജയിക്കുകയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്യുന്ന യു.എസിലെ പ്രസിഡൻറ് സ്ഥാ നാർഥിയാണ് ഹില്ലരി ക്ലിൻറൺ

*സംസ്ഥാനത്തെ മുഴുവൻ അക്ഷയ കേന്ദ്രങ്ങളെയും ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തി ഏകീകൃത രൂപവും സ്വഭാവവും നൽകി ബ്രാൻഡിങ് നടത്തുന്ന പദ്ധതിയാണ് 'മാപ് മൈ ഹോം’

*അമേരിക്കൻ പ്രസിഡൻറുമാരുടെ ഗോൾഫ് പങ്കാളിയായ അർനോൾഡ് പാമറാണ് 'ഗോൾഫിലെ രാജാവ് എന്നറിയപ്പെടുന്നത്

*ഫുട്ബോളിൽ കളിക്കളത്തിലെ മാന്യതയ്ക്ക് ഏർപ്പെടുത്തിയ ഗ്രീൻ കാർഡ് ആദ്യമായി നേടിയത് വിസെൻസ ക്ലബ്ബിലെ ക്രിസ്റ്റ്യൻ ഗലാനോ ആണ്.
*ഹൃദയത്തിന്റെ ആകൃതിയിലുള്ള സ്പുട്നിക് പ്ലാനിഷ്യ എന്ന ഗർത്തം കാണപ്പെടുന്നത് പ്ലൂട്ടോയിലാണ്

*കറൻസിയിതര പണമിടപാടുകൾക്ക് മുതിർന്നവരെ സാക്ഷരരാ ക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച പദ്ധതിയാണ് 'വിട്ടിയ സാക്ഷരത അഭിയാൻ'

*ദക്ഷിണ കൊറിയയിൽ ഇംപീച്ചുചെയ്യപ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറാണ് പാർക്ക് കൂനെ

*കേരളസർക്കാരിന്റെ ഹരിതകേരളം പദ്ധതി നെയ്യാറ്റിൻകരയി ലെ കൊല്ലയിൽ പഞ്ചായത്തിലാണ് ഉദ്ഘാടനം ചെയ്തത്.

*ഒമ്പതാമനായി ഇറങ്ങി സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ്താരമാണ് ജയന്ത് യാദവ്

*അനുയാത്ര എന്നത് ഭിന്നശേഷിക്കാർക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയാണ്

*ഒരു കലണ്ടർവർഷം 1000 റൺസും 30 വിക്കറ്റും നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് മോയിൻ അലി

*റഷ്യയെയും ചൈനയെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട പാലം ‘ഹെയ്ലോങ് ജിയാങ് എന്ന നദിക്കു കുറുകെയാണ്.

*ഭിന്നലിംഗക്കാർക്കായി പദ്ധതികൾ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് കൊല്ലം ജില്ലാ പഞ്ചായത്ത്

*ഇന്ത്യയിലെ ആദ്യ ഓട്ടോമാറ്റിക് വെഹിക്കിൾ മോണിറ്ററിങ് സിസ്റ്റം (എം.വി.എം.എസ്) ഗുജറാത്തിലാണ് ഉദ്ഘാടനം ചെയ്തത്.

*100 കാലാവസ്ഥാ സ്മാർട്ട് വില്ലേജുകൾ വികസിപ്പിക്കാനൊരുങ്ങുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്

*ഇന്ത്യയിൽ ആദ്യമായി ജൈവ വാതക ബസിറങ്ങിയ നഗരമാണ് കൊൽക്കത്ത. ഫിനിക്സ് ഇന്ത്യ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഗ്രൂപ്പാണ് ഇതിനു രൂപം നൽകുന്നത്.

*
ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരമാണ് ഗുവാഹാട്ടി. ഗുവാഹാട്ടിയുടെ ഔദ്യോഗിക മൃഗമായ ഗംഗാറ്റിക് റിവർ ഡോൾഫിൻ അസമിൽ അറിയപ്പെടുന്നത് സിഹ എന്നാണ്.

*ലോകത്തിലെ ഏറ്റവും നീളം കൂടിയ ബുള്ളറ്റ് ട്രെയിൻ ചൈനയുടെ ഷാങ്ഗ്രില ഓഫ് ദ വേൾഡ് ആണ്.

*റബ്ബറിന് വരുമാന ഇൻഷുറൻസ് ഏർപ്പെടുത്താനൊരുങ്ങുന്ന ആദ്യ ജില്ലയാണ് പാലക്കാട്

*

ഫേസ്ബുക്കിലൂടെ ഓൺലൈൻ പണമിടപാടു നടത്താൻ ‘ഓൺ ചാറ്റ്’ പദ്ധതി ആരംഭിച്ചത് എച്ച്.ഡി.എഫ്.സി. ബാങ്കാണ്


*പി.ഒ.എസ്. മെഷീൻ വഴിയുള്ള

ണമിടപാടുകൾക്ക് മൂല്യവർധിത നികുതി ഒഴിവാക്കിയ സംസ്ഥാനമാണ് മധ്യപ്രദേശ്


*

കാലിഫോർണിയയിലെ അരിസോണയിൽ പരീക്ഷണ ഓട്ടം നടത്തിയ ഗൂഗിളിന്റെ സ്വയം ഓടുന്ന മിനി വാനാണ് വോമ

*തത്സമയ ടിക്കറ്റുകൾക്കായി റെയിൽവേ ആരംഭിച്ച ആപ്പാണ് യു.ടി.എസ്. മൊബൈൽ ആപ്പ്

*അടിയന്തരാവസ്ഥയെ എതിർത്തതിന് ജയിൽവാസം അനുഭവിക്കേണ്ടിവന്നവർക്ക് ബീഹാർ
സർക്കാർ നൽകിവരുന്ന പെ ൻഷനാണ് ജെ.പി. സേനാനി സമ്മാൻ പെൻഷൻ

*ഇന്ത്യയുടെ സ്കോർപീൻ ക്ലാസിൽപെട്ട രണ്ടാമത്തെ മുങ്ങിക്കപ്പലായ ഐ.എൻ.എസ്. ഖാന്ദേരിക്കു ആ പേരു ലഭിച്ചത് 17-ാം നൂറ്റാണ്ടിൽ മറാത്ത സൈന്യത്തിന്റെ കേന്ദ്രമായിരുന്ന കോട്ട സ്ഥിതിചെയ്തിരുന്ന ഖാന്ദേരി എന്ന ദ്വീപിൽനിന്നാണ്

*കേരളത്തിൽ 50 പൈസക്ക് ഒരു ലിറ്റർ കുടിവെള്ളം ലഭിക്കുന്ന പദ്ധതി നടപ്പാക്കുന്ന പരിസ്ഥിതി സംഘടനയാണ് 'എ ട്രീ’

*2010-ൽ തകർന്നുവീണ് ഇപ്പോൾ പുനർനിർമിച്ച ആന്ധ്രയിലെ കാ ളഹസ്തേശ്വരക്ഷേത്രത്തിലെ രാജഗോപുരം 500 വർഷങ്ങൾക്കു മുമ്പ്പണികഴിപ്പിച്ച വിജയനഗര ഭരണാധികാരിയാണ് കൃഷ്ണദേവരായർ

*കാർബാപെനം റെഡിസ്റ്റന്റ് എൻററോബാക്ടീരിയാസി (സി.ആർ.ഇ.)
കുടുംബത്തിൽപെട്ട ബാക്ടീരിയ സൃഷ്ടിക്കുന്ന അണുബാധയ്ക്കു നടത്തുന്ന ചികിത്സയാണ് ഫോസ്ഫോമൈസിൽ

*1600 കിലോഗ്രാം വെണ്ണയുപയോഗിച്ച് നിർമിച്ച ബ്രജേശ്വരി ദേവിയുടെ പ്രതിമ സ്ഥിതിചെയ്യുന്നത് ഹിമാചൽ പ്രദേശിലെ കാംഗ്രയിലാണ്

*സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ റിപ്പോർട്ടുചെയ്യുന്നതിനുള്ള സോഫ്റ്റ്വേറാണ് വരം (വേക്കൻസി എറൈസിങ് റിപ്പോർട്ടിങ് ആൻഡ് മോണിറ്ററിങ് സിസ്റ്റം)

*കർഷകരെ സഹകരണബാങ്കുകളുമായും വായ്യാസൊസൈറ്റികളുമായും ബന്ധിപ്പിക്കുന്ന ‘ഘർ വാപസി’ പ്രചാരണം നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്

*സതേൺ മെട്രോപൊളിസ് എന്ന ചൈനയിലെ പത്രമാണ് റോബോട്ടിനെ ഉപയോഗിച്ച് വാർത്ത് തയ്യാറാക്കുന്ന ആദ്യപത്രം. ഇതിനായി അവർ ഉപയോഗിച്ചത് ഷിയാവോ നാൻ എന്ന റോബോട്ടിനെയാണ്.

*

അൻറാർട്ടിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ വിൻസൺ മാസിഫ് കീഴടക്കിയ ആദ്യ ഐ.പി.എസുകാരിയാണ് അപർണ കുമാർ



Manglish Transcribe ↓



*inthyayile ettavum praayam kuranja paankaardu udama 5 divasam praayamulla aashi sajalaanu.

*inthyayude 70-aam svaathanthryadinatthil lokaprashasthamaaya merlin enrardeyinmenrsinte mezhukumyoosiyam shrumkhalayaaya madaam thusaadsinte myoosiyam sthaapikkunnathu dalhiyilaanu.
*jaarkhandile pathraathuvilaanu inthyayile ettavum valiya vydyutha nilayam sthaapikkunnathu

*skool vidyaarthikalude padtananilavaaram parishodhikkunnathinulla kendrasarkkaarinte paddhathiyaanu shaala asmitha

*ai. Aar. En. Esu. Esinte 7-aam pathippil samayam kaanikkunnathinaayi rubeediyam attomiku klokkaanu upayo gikkunnathu.

*hittlarinte 'meyin kaamphi’nte pakarppavakaasham labhiccha praadeshika sarkkaaraanu baveriya

*kaattilninnu cheriya darbynukal upayogicchu vydyuthi uthpaadippikkunna paddhathikku yu. En. Amgeekaaram labhicchu. Ithinupinnil pravartthiccha malayaalikalaanu arun jorjum anoopu jorjum.

*pinnaakkavibhaagatthil ulppedutthanamennu aavashyappettu prakshobham nadatthiya kaappu samudaayakkaar aandhraapradeshilaanullathu. Ithinu nethruthvam nalkiyathu mudragada pathmanaabhanaanu

*thengine panavargatthilulppedutthiya samsthaanamaanu gova

*ahammadaabaadile bhagodara graamatthilaanu inthyayile aadya vyomayaana paarkku sthaapikkunnathu.

*naashanal philim aarkkevsu ophu inthyayude mun dayarakdaraaya pi. Ke. Naayarude aathmasamarppanatthekkuricchu shivendrasimgu dugaapoor oru kkiya dokyumenrariyaanu 'selluloydu maan'

*o. Pi. Jindaal ttobal sar vakalaashaalayaanu inthyayilaadyamaayi naashanal menru aandu akraditteshan kaunsilinte(naaku) e gredu karasthamaakkunna svakaarya sarvakalaashaala.

*dronaachaaryarodulla aadara soochakamaayi hiranayile gudgaavinu gurugraam enna peru nalki.

*chynayile kashkarine  paakisthaanile gvaadar thuramukhavumaayi bandhippikkunna paddhathiyaanu sipeku (chyna-paakisthaan saampatthika idanaazhi). Paaku adheena kashmeerile giljithu baalttisthaaniloode kadannupokunnu.

*britteeshukaarkkethire inthyayil nadanna avasaana yuddhatthinu saakshyam vahiccha manippurile khojjojil yuddhasmaarakam thurannu. Thoobaal jillayile kheba kunnilaanu ithu sthithicheyyunnathu.

*2016 phebruvari 1 nu lokaarogya samghadana aagola adiyantharaavastha prakhyaapicchathu sika vyrasinethireyaanu

*raajyatthe vanithakalkku thangal
nirmikkunna vasthukkal vipananam cheyyunnathinaayi
kendrakkaar aarambhiccha onlyn porttalaanu mahila i-haattu.

*aattomika nampar 118 aaya ogaanesan moolakatthinte
perinu nidaanamaaya yoori ognesiyan enna bhauthikashaasthrajnjante nethruthvatthil 1998-l kandetthiya moolakamaanu phaleroviyam (attomika nampar - 114)

*aabhyanthara yuddhatthil thakarkkappetta shreelankayile duryyappa sttediyam punarnirmikkaan sahaayam nalkiya raajyamaanu inthya

*kendra maanavavibhavasheshi manthraalayatthinte onlyn kozhsu plaattphomaanu ‘svayam' nagarangalude samagravikasanam lakshyamittu kendrasarkkaar nadappaakkunna smaarttsitti paddhathi 2016 joon 25nu  narendramodipuneyil udghaadanam cheythu.

*mungikkappalukalkkum kappalukalkkumethire vellatthilkkoodi prayogikkaavunna misyl roopatthilulla aayudhamaanu dorpido. Ittharatthil inthya thaddhesheeyamaayi nirmiccha bhaarameriya dorpidoyaanu varunaasthram

*svaathanthryasamara senaanikalude perakkuttikalkku gavanmenru jolikalil 2% samvaranam erppedutthiya samsthaanamaanu bihaar

*reyilvestteshanukalil kuttikalkku thilappiccha paal,chooduvellam, bhakshanam thudangiyava labhyamaakkunna reyilveyude shishusauhruda paddhathiyaanu jananiseva

*2017 phebruvari 15nu ai. Esu. Aar. O. Ottavikshepanatthil
104 upagrahangale vikshepicchu.
pi. Esu. El. Vi.-si. 37 rokkattaanu ithinu upayogicchathu.

*
inthya thaddhesheeyamaayi nirmiccha laghu yuddhavimaanamaaya thejasinu aa peru nirdeshicchathu adal bihaari vaajpeyu aanu

*
inthyayude spesu shattil pa
ddhathiyude aadya pareekshana vikshepanamaanu reeyoosabil lonchu vehikkil - deknolaji demonsdrettar (aar. El. Vi. Di. Di- 2016 meyu 23)

* lokatthile ettavum valiya charkka ahammadaabaadu khaadi aandu villeju indasdeesu kammishan nirmicchu. Ithu nyoodalhiyile indiraagaandhi anthaaraashda vimaanatthaavalatthilaanu


*

pothu aarogyakendrangalil shuchithvam,aarogyaparipaalanam, rogasamkramana niyanthranam ennee lakshyangalkkaayi aarogya- kudumbakshemamanthraalayam aarambhiccha paddhathiyaanu kaaya kalpu


*

patthuper kollappetta maalom vediveppine thudarnnaanu 2000 navambaril irom sharmila niraahaaram aarambhicchathu. Ithu 5757 divasam pinnittu 2016 ogasttu 9nu avasaanicchu.
-janapankaalitthatthode keralatthile doorisam kendrangalude adisthaana saukaryavikasanam lakshyamidunna paddhathiyaanu green kaarpettu
*ammayudeyum kunjinteyum aarogyarakshaykku 'aayiramdina paripaadi' nadappilaakkiya samsthaanamaanpashchimabamgaal

*samudranireekshanatthinaayi inthya amerikkayilninnum vaangunna athyaadhunika aalillaa vimaanangalaanu pridettar gaardiyan dron.
*kaalikalilninnum pakarunna baangsu rogam, krimiyan phivar enningane ariyappedunna maalttappanikku kaaranamaakunna baakdeeriyayaanu broosellasu

*kvandam saankethikavidya upayogicchu aashayavinimayam nadatthaan sheshiyulla aadya upagrahamaaya misiyasu chyna vikshepicchu. Kvaandam ekspirimenrsu aandu spesu skeyil (kvesu) mishan ennaa nu paddhathi ariyappedunnathu.

*jyothishaasthraramgatthu charithram srushdicchu kodikkanakkinu nakshathrangalude sthaananirnayam nadatthiya yooropyan spesu ejansiyude dauthyasamghamaanu gayaa (gaia)

*bhoomi kyyettam thadayaanulla bhoosamrakshana senaykku roopamnalkiya aadya jillayaanu idukki.

*lokatthile ettavum valiya paalamaaya chynayile bipaan chiyaangu nishu nadikku kurukeyaanu nirmicchirikkunnathu.

*lokatthile ettavum valiya dooradarshiniyaaya phaasttu (phyvu handradu meettar apparcchar sperikkal rediyo delaskoppu) sthaapicchirikkunnathu chynayile gaayshuvilulla pimthaangu malanirakalilaanu.

*sandeshangal ayaykkunnathinide enthenkilum vivarangal labhikkanamenkil chaattu nirtthu nnathinupakaram googil asisttanru enna samvidhaanam vazhi sercchucheyyaanaakunna reethiyilulla meseju aappaanu ‘alo’

*paarlamenru komplaksinodu chernnulla gurudvaara rakabganchinu sameepamulla rohini leyninte puthiya peraanu guru gobindu singu chaukku

*inthya vijayakaramaayi vikshepiccha, karayilninnu aakaashatthekku thodukkaavunnabaraaku  
8 enna baalisttiku misyl inthyayude di. Aar. Di. O. Yum israyel erospesum chernnaanu vikasippicchathu
*inthya jappaanilninnu naavika senaykkaayi vaangunna yu. Esu. 2 ai (yoottilitti see pleyin maarkku 2) nirmikkunnathu shin meyva enna kampaniyaanu
*2000-l algorinu shesham janakeeya vottil vijayikkukayum thiranjeduppil paraajayappedukayum cheyyunna yu. Esile prasidanru sthaa naarthiyaanu hillari klinran

*samsthaanatthe muzhuvan akshaya kendrangaleyum googil maappil ulppedutthi ekeekrutha roopavum svabhaavavum nalki braandingu nadatthunna paddhathiyaanu 'maapu my hom’

*amerikkan prasidanrumaarude golphu pankaaliyaaya arnoldu paamaraanu 'golphile raajaavu ennariyappedunnathu

*phudbolil kalikkalatthile maanyathaykku erppedutthiya green kaardu aadyamaayi nediyathu visensa klabbile kristtyan galaano aanu.
*hrudayatthinte aakruthiyilulla spudniku plaanishya enna garttham kaanappedunnathu ploottoyilaanu

*karansiyithara panamidapaadukalkku muthirnnavare saakshararaa kkaan kendrasarkkaar munnottuveccha paddhathiyaanu 'vittiya saaksharatha abhiyaan'

*dakshina koriyayil impeecchucheyyappedunna thiranjedukkappetta aadya prasidanraanu paarkku koone

*keralasarkkaarinte harithakeralam paddhathi neyyaattinkarayi le kollayil panchaayatthilaanu udghaadanam cheythathu.

*ompathaamanaayi irangi senchuri nediya aadya inthyan krikkattthaaramaanu jayanthu yaadavu

*anuyaathra ennathu bhinnasheshikkaarkkaayi samsthaana sarkkaar erppedutthiya paddhathiyaanu

*oru kalandarvarsham 1000 ransum 30 vikkattum nedunna moonnaamatthe vyakthiyaanu moyin ali

*rashyayeyum chynayeyum bandhippikkunna nirdishda paalam ‘heylongu jiyaangu enna nadikku kurukeyaanu.

*bhinnalimgakkaarkkaayi paddhathikal aarambhikkunna inthyayile aadya thaddheshasvayambharana sthaapanamaanu kollam jillaa panchaayatthu

*inthyayile aadya ottomaattiku vehikkil monittaringu sisttam (em. Vi. Em. Esu) gujaraatthilaanu udghaadanam cheythathu.

*100 kaalaavasthaa smaarttu villejukal vikasippikkaanorungunna samsthaanamaanu madhyapradeshu

*inthyayil aadyamaayi jyva vaathaka basirangiya nagaramaanu kolkkattha. Phiniksu inthya risarcchu aandu devalapmenru grooppaanu ithinu roopam nalkunnathu.

*
audyogika mrugamulla aadya inthyan nagaramaanu guvaahaatti. Guvaahaattiyude audyogika mrugamaaya gamgaattiku rivar dolphin asamil ariyappedunnathu siha ennaanu.

*lokatthile ettavum neelam koodiya bullattu dreyin chynayude shaanggrila ophu da veldu aanu.

*rabbarinu varumaana inshuransu erppedutthaanorungunna aadya jillayaanu paalakkaadu

*

phesbukkiloode onlyn panamidapaadu nadatthaan ‘on chaattu’ paddhathi aarambhicchathu ecchu. Di. Ephu. Si. Baankaanu


*pi. O. Esu. Mesheen vazhiyulla

pa

namidapaadukalkku moolyavardhitha nikuthi ozhivaakkiya samsthaanamaanu madhyapradeshu


*

kaaliphorniyayile arisonayil pareekshana ottam nadatthiya googilinte svayam odunna mini vaanaanu voma

*thathsamaya dikkattukalkkaayi reyilve aarambhiccha aappaanu yu. Di. Esu. Mobyl aappu

*adiyantharaavasthaye ethirtthathinu jayilvaasam anubhavikkendivannavarkku beehaar
sarkkaar nalkivarunna pe nshanaanu je. Pi. Senaani sammaan penshan

*inthyayude skorpeen klaasilpetta randaamatthe mungikkappalaaya ai. En. Esu. Khaanderikku aa peru labhicchathu 17-aam noottaandil maraattha synyatthinte kendramaayirunna kotta sthithicheythirunna khaanderi enna dveepilninnaanu

*keralatthil 50 pysakku oru littar kudivellam labhikkunna paddhathi nadappaakkunna paristhithi samghadanayaanu 'e dree’

*2010-l thakarnnuveenu ippol punarnirmiccha aandhrayile kaa lahastheshvarakshethratthile raajagopuram 500 varshangalkku mumppanikazhippiccha vijayanagara bharanaadhikaariyaanu krushnadevaraayar

*kaarbaapenam redisttantu enrarobaakdeeriyaasi (si. Aar. I.)
kudumbatthilpetta baakdeeriya srushdikkunna anubaadhaykku nadatthunna chikithsayaanu phosphomysil

*1600 kilograam vennayupayogicchu nirmiccha brajeshvari deviyude prathima sthithicheyyunnathu himaachal pradeshile kaamgrayilaanu

*sarkkaar vakuppukalile ozhivukal ripporttucheyyunnathinulla sophttveraanu varam (vekkansi erysingu ripporttingu aandu monittaringu sisttam)

*karshakare sahakaranabaankukalumaayum vaayyaaseaasyttikalumaayum bandhippikkunna ‘ghar vaapasi’ prachaaranam nadakkunna samsthaanamaanu madhyapradeshu

*sathen medropolisu enna chynayile pathramaanu robottine upayogicchu vaartthu thayyaaraakkunna aadyapathram. Ithinaayi avar upayogicchathu shiyaavo naan enna robottineyaanu.

*

anraarttikkayile ettavum uyaramkoodiya kodumudiyaaya vinsan maasiphu keezhadakkiya aadya ai. Pi. Esukaariyaanu aparna kumaar

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution