1. ഭൂമധ്യരേഖയ്ക്ക് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരം ഏതാണ്?
(a) മുംബൈ
(b) ചെന്നെ
(c ) കൊൽക്കത്ത
(d) ഡെൽഹി
2. ഏത് പഞ്ചവത്സരപദ്ധതിക്കാലത്താണ് പ്രധാനമന്ത്രി റോസ് ഗർ യോജന’ ആരംഭിച്ചത്?
(a) അഞ്ചാം പഞ്ചവത്സര പദ്ധതി
(b) ആറാം പഞ്ചവത്സര പദ്ധതി
(c ) ഏഴാം പഞ്ചവത്സര പദ്ധതി
(d) എട്ടാം പഞ്ചവത്സര പദ്ധതി
3.വേൾഡ് ഗോൾഡ് കൗൺസിലിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരം
(a) ന്യൂയോർക്
(b) ലണ്ടൻ
(c ) പാരീസ്
(d) സൂറിച്ച്
4.താഴെ തന്നിരിക്കുന്ന സ്മാരകങ്ങളിൽ മുഗൾ സാമ്രാജ്യവുമായി ബന്ധമില്ലാത്തതേത് ?
(a)മോത്തി മസ്ജിദ്
(b)ഫത്തേപുർ സിക്രി
(c )ചാർമിനാർ
(d)റെഡ് ഫോർട്ട്
5.അബിസീനിയ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് എന്താണ് ?
(a)സിംബാബ്‌വേ
(b)സാംബിയ
(c )എത്യോപ്യ
(d)ഇൻഡൊനീഷ്യ
ഉത്തരങ്ങളും അനുബന്ധ വസ്തുതകളും
1.(b )ചെന്നൈ
തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ പട്ടണത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ഫ്രാൻസിസ് ഡേയാണ്. ബ്രിട്ടീഷുകാർ പണികഴിപ്പിച്ച ചനൈയിലെ ചെന്നൈയിലെ സെന്റ് ജോർജ് കോട്ടയിലാണ് തമിഴ്നാട് നിയമസഭ സ്ഥിതി ചെയ്യുന്നത്.
*1950 ജനവരി 26-നാണ് മദ്രാസ് സ്റ്റേറ്റ് എന്ന പേരിൽ തമിഴ്നാട്സംസ്ഥാനം നിലവിൽവന്നത്. 1969-ലാണ് തമിഴ്നാട് എന്ന പേര് സ്വീകരിച്ചത്.
*2004-ൽ ക്ലാസിക്കൽഭാഷാ പദവി ലഭിച്ച തമിഴാണ് ശ്രേഷ്ഠ ഭാഷ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യൻ ഭാഷ
*തമിഴ്നാട്ടിലെ കന്യാകുമാരി മുനമ്പാണ് ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേയറ്റം. എന്നാൽ ഇന്ത്യ എന്ന രാജ്യത്തിന്റെ ഏറ്റവും തെക്കേയറ്റം ആൻഡമാൻ നിക്കോബാറിലെ ഇന്ദിരാ പോയിന്റ് (പിഗ് മാലിയൻ പോയിന്റ് ) ആണ് .
*ഭൂമിയെ തുല്യമായ രണ്ട് അർധ ഗോളങ്ങളായി തിരിക്കുന്ന സാങ്കല്പികരേഖയാണ് ഭൂമധ്യരേഖ 0^ 0 അക്ഷാംക്ഷ രേഖയായ ഭൂമധ്യരേഖ ഭൂമിയെ ഉത്തരാർധ ഗോളമെന്നും (Northern Hemisphere), ദക്ഷിണാർധഗോളമെന്നും (Southera Hemisphere) രണ്ടായി വിഭജിക്കുന്നു.
*ഭൂമധ്യരേഖ തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ മൂന്ന് ഭൂഖ ണ്ഡങ്ങളിലായി 10 രാജ്യങ്ങളിലൂടെ കടന്നുപോകുന്നു.ഇക്വഡോർ, കൊളംബിയ , ബ്രസീൽ ,ആഫ്രിക്കയിലെ ഗാബോൺ , റിപ്പബ്ലിക് ഓഫ് കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ , യുഗൺഡ, കെനിയ സൊമാലിയ, ഏഷ്യയിലെ ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളിലൂടെയാണ് ഭൂമധ്യരേഖ കടന്നു പോകുന്നത്
*ഉത്തരായനരേഖയാണ് (Tropic Of Cancer) ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര രേഖ. ഭൂമധ്യരേഖയ്ക്കു സമാന്തരമായി വടക്കൻ അക്ഷാംശം 23° 26 മിനുട്ട് 22 സെക്കൻഡായി കടന്നുപോകന്നതാണ് ഉത്തരായന രേഖ.
*ഉത്തരായന രേഖ ഇന്ത്യയിൽ എട്ടുസംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു ഗുജറാത്ത് രാജസ്ഥാൻ, ഛത്തീസ്ഗഢ്,ജാർഖണ്ഡ് , പശ്ചിമബംഗാൾ, മിസോറം, തിപുര.
2. (d) എട്ടാം പഞ്ചവത്സരപദ്ധതി
* അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പി.വി. നരസിംഹറാവുവായിരുന്നു അന്ന് ഇന്ത്യൻ പ്രധാനമന്ത്രി
*1992-97 ആയിരുന്നു എട്ടാംപഞ്ചവത്സരപദ്ധതിയുടെ കാലഘട്ടം. നൂതന സാമ്പത്തികനയം നടപ്പിലാക്കിയ ഈ പദ്ധതി ‘റാവു - മൻമോഹൻ മോഡൽ' പദ്ധതി എന്നും അറിയപ്പെടുന്നു.
*രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഏഴാം പഞ്ചവത്സരപദ്ധതിക്കാലത്ത് 1989-ലാണ് 'ജവാഹർ റോസ്ഗർ യോജ ന'യ്ക്ക് തുടക്കംകുറിച്ചത്.
* ഭ്രകാ നംഗൽ, ഹിരാക്കുഡ്, തുടങ്ങിയ വൻകിടപദ്ധതികളുടെ നിർമാണത്തിന് തുടക്കം കുറിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്തും വൻകിട ഉരുക്കുനിർമാണശാലകൾ നിർമിക്കപ്പെട്ടത് രണ്ടാം പഞ്ചവത്സ രപദ്ധതിക്കാലത്തുമാണ്.
* അഞ്ചാം പഞ്ചവത്സരപദ്ധതിക്കാലത്താണ് 'ഇരുപതിന പരിപാടി' നടപ്പിലാക്കിയത്. ഇന്ദിരാഗാന്ധിയായിരുന്നു അന്ന് ഇന്ത്യൻ പ്രധാനമന്ത്രി.
*ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സരപദ്ധതി? 9-ാം പഞ്ചവത്സരപദ്ധതി
*ഇപ്പോൾ നിലവിലുള്ളത് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയാണ്. 2012-17-ാണ് പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ കാലഘട്ടം.
2011 മേയ് 06 - 11
3. (b) ലണ്ടൻ
*
ലണ്ടൻ ആസ്ഥാനമായ മറ്റൊരു പ്രശസ്ത സംഘടനയാണ് ആംനെസ്റ്റി ഇന്റർനാഷണൽ. 1961-ൽ പീറ്റർ ബെനൻസനാണ് ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥാപിച്ചത്.
* 'ഇരുട്ടിനെ പഴിക്കുന്നതിനെക്കാൾ ഒരു മെഴുകുതിരിയെങ്കിലും കൊളുത്തിവെക്കുന്നതാണ് നല്ലത് (It is better to light a candle than to curse the darkness)എന്നത് ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആപ്തവാക്യമാണ്.
* ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IM), കോമൺവെൽത്ത് നേഷൻസ്ക് എന്നീ സംഘടനകളുടെ ആ സ്ഥാനവും ലണ്ടനാണ്.
* കോമൺവെൽത്ത് നേഷൻസിന്റെ ലണ്ടനിലെ ആസ്ഥാന മന്ദിരം -മാൾബറോ ഹൗസ്
*ന്യൂയോർക്കിലാണ് ഐക്യരാഷ്ട്ര (UNO) ആസ്ഥാനം സ്ഥിതിചെയ്യുന്നത്. ന്യൂയോർക് ആസ്ഥാനമായ മറ്റൊരു പ്രമുഖ സംഘടനയാണ് UNICEF (United Nations Children's Emergency Fund). മാത്രമല്ല UNFPA (United Nations Population Fund), UNDP (United Nations Development Programme) എന്നിവയുടെ ആസ്ഥാനവും ന്യൂയോർക്കാണ്.
*ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് ആസ്ഥാനമായ പ്രമുഖ സംഘടനയാണ് UNESCO (United Nations Educational Scientific and
Cultural Organization).ഫ്രാൻസിലെ
(Lyon) INTERPOL ന്റെ ആസ്ഥാനം.
* അന്തർദേശീയ ഫുട്ബോൾ സംഘടനയായ FIFA-യുടെ ആസ്ഥാനം സ്വിറ്റ്സർലൻഡിലെ സൂറിച്ചാണ്
4.(c )ചാർമിനാർ
*താജ് മഹൽ,മോത്തി മസ്ജിദ് ,റെഡ് ഫോർട്ട് , ഡൽഹിയിലെ ജുമാ മസ്ജിദ് ,ദിവാനി -ആം ,ദിവാനി -ഖാസ് എന്നിവ പണികഴിപ്പിച്ചത് മുഗൾ ചക്രവർത്തി യായ ഷാജഹാനാണ്
*അക്ബറാണ് ഫത്തേപൂർ സിക്രി പണികഴിപ്പിച്ചത്. ഫത്തേപുർ സിക്രിയുടെ കവാടം എന്നറിയപ്പെടുന്ന ബുലന്ദ് ദർവാസ പണികഴിപ്പിച്ചതും അക്ബറാണ്.
*ഗുജറാത്ത് കീഴടക്കിയതിന്റെ ഒാർമയ്ക്കായി 1572-ലാണ് അക്ബർ ബുലന്ദ് ദർവാസ പണിത്കഴിപ്പിച്ചത്.
*ആഗ്രാ,കോട്ട, ലാഹോർ കോട്ട, ഇബാദത്ത് ഖാന തുടങ്ങിയവയും പണികഴിപ്പിച്ചത് അക്ബറാണ് ).
5, (c) എത്യോപ്യ
*എത്യോപ്യ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാജ്യമാണ്. ആഡിസ് അബാബയാണ് എത്യോപ്യ യുടെ തലസ്ഥാനം.
* എത്യോപ്യയുടെ നാണയമാണ് ബിർ (Birr). കാപ്പിയുടെ ജന്മനാട് എന്ന് കരുതുന്നതും എത്യോപ്യയാണ്.
*ആഫ്രിക്കൻ രാജ്യങ്ങളായ സിംബാബ് വേയുടെ പഴയ പേര് സതേൺ റൊഡേഷ്യ എന്നും സാംബിയയുടെ പഴയ പേര് നോർത്തേൺ റൊഡേഷ്യ എന്നുമായിരുന്നു. സിംബാബ് വേയുടെ തലസ്ഥാനം ഹരാരെ, സാംബിയയുടെ തലസ്ഥാനം ലുസാക്കയുമാണ്.
*ഡച്ച് ഈസ്റ്റിൻഡീസ് എന്നാണ് ഇൻഡൊനീഷ്യയുടെ പഴയ പേര്. ഇൻഡൊനീഷ്യയിൽ അധികാരം സ്ഥാപിച്ച പ്രധാന
യൂറോപ്യൻശക്തി ഡച്ചുകാരാണ് .
*1945 ഓഗസ്റ്റ് 17-നാണ് ഇൻഡൊനീഷ്യയുടെ ഡച്ചുകാരിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഇൻഡൊനീഷ്യയുടെ തലസ്ഥാനമായ
* 'iruttine pazhikkunnathinekkaal oru mezhukuthiriyenkilum kolutthivekkunnathaanu nallathu (it is better to light a candle than to curse the darkness)ennathu aamnestti intarnaashanalinte aapthavaakyamaanu.