പോർച്ചുഗീസുകാരുടെ ആഗമനം ,ഇന്ത്യയിലെ തുറമുഖങ്ങൾ

പോർച്ചുഗീസുകാരുടെ ആഗമനം 


*കടൽമാർഗം ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻമാർ ആരാണ്? 

Ans : പോർച്ചുഗീസുകാർ 

*ഇന്ത്യയിലെ കോളനിഭരണം അവസാനിപ്പിച്ച ഏറ്റവുമൊടുവിലായി മടങ്ങിയ യൂറോപ്യൻമാർ ആര്?

Ans : പോർച്ചുഗീസുകാർ

*ആകെ എത്രവർഷമാണ് ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായിരുന്നത്? 

Ans : 463 വർഷം (1498 മുതൽ 1961 വരെ)

*ഇന്ത്യയിൽ ആദ്യമായെത്തിയ പോർച്ചുഗീസുകാരനാര്?

Ans : വാസ്കോ ഡ ഗാമ 

*വാസ്കോ ഡ ഗാമ ഇന്ത്യയിൽ ആദ്യമായി കപ്പലിറങ്ങിയതെവിടെ? 

Ans : കോഴിക്കോടിനടുത്തുള്ള കാപ്പാട്

*വാസ്കോ ഡ ഗാമ ഇന്ത്യയിൽ കപ്പലിറങ്ങിയതെന്ന്? 

Ans : 1498 മെയ് 20 

*വാസ്കോ ഡ ഗാമ ഇന്ത്യയിൽ എത്തുമ്പോൾ പോർച്ചുഗീസിലെ രാജാവ് ആരായിരുന്നു? 

Ans : മാനുവൽ ഒന്നാമൻ 

*ഇന്ത്യയിലേക്കുള്ള യാത്രയിൽ ഗാമയും സംഘവും സഞ്ചരിച്ച കപ്പലുകൾ ഏതെല്ലാം? 

Ans : സാവോ ഗബ്രിയേൽ, സാവോ റാഫേൽ, ബെറിയോ

*വാസ്കോ ഡ ഗാമയുടെ ഇന്ത്യയിലേക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചതെവിടെനിന്നാണ്?

Ans : ലിസ്ബൺ (1497 ജൂലായ് 8) 

*ഇന്ത്യയിലേക്കുള്ള യാത്രയിൽ ഗാമ സഞ്ചരിച്ച കപ്പലേത്? 

Ans : സാവോ ഗബ്രിയേൽ

*ആഫ്രിക്കയിലെ പ്രതീക്ഷാമുനമ്പ് ചുറ്റിസഞ്ചരിച്ച ആദ്യത്തെ പോർച്ചുഗീസുകാരനാര്?

Ans : ബർത്തലോമ്യ ഡയസ് (1488) 

*വാസ്കോ ഡ ഗാമയെ പിൻ തുടർന്ന് ഇന്ത്യയിലേക്കുള്ള രണ്ടാം പോർച്ചുഗീസ് സംഘത്തെ നയിച്ചതാര്?

Ans : പെഡ്രോ അൽവാരിസ് കബ്രാൾ (1500)

*വാസകോഡ ഗാമ രണ്ടാംതവണ  ഇന്ത്യയിലെത്തിയ വർഷമേത്?

Ans : 1502

*ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആരായിരുന്നു? 

Ans : ഫ്രാൻസിസ്കോ അൽമേഡ (1505-1509)

*ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ആരായിരുന്നു? 

Ans : ആൽബുക്വർക്ക് (1509-1515)

*ഇന്ത്യയിലെ പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽനിന്നും ഗോവയിലേക്കു മാറ്റിയ വൈസ്രോയിയാര്?

Ans : ആൽബുക്വർക്ക്

*മൂന്നാമത്തെയും അവസാനത്തെയും തവണ വൈസ്രോയിയായി 
ഗാമ ഇന്ത്യയിലെത്തിയ വർഷമേത്?
Ans : 1524

*വാസ്കോ ഡ ഗാമ അന്തരിച്ചതെവിടെ വെച്ച്?

Ans : കൊച്ചിയിൽ

*വാസ്കോ ഡ ഗാമ അന്തരിച്ചതെന്ന്?

Ans : 1524  ഡിസംബർ 24

*വാസ്കോഡ ഗാമയെ സംസ്‌കരിച്ചതെവിടെ?

Ans : ഫോർട്ട് കൊച്ചിയിലെ സെന്റ് ഫാൻസിസ് പള്ളിയിൽ (1539-ൽ  പോർച്ചുഗലിലേക്ക് കൊണ്ടുപോയി) 

*ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ടയേത്?

Ans : മാനുവൽ കോട്ട (കൊച്ചി)

*മാനുവൽ കോട്ട നിർമിച്ച യുറോപ്യന്മാരാര്?

Ans : പോർച്ചുഗീസുകാർ

*മട്ടാഞ്ചേരിയിലെ ഡച്ചുകൊട്ടാരം പണിതതാര്?

Ans : പോർച്ചുഗീസുകാർ (1555) 

*കൊച്ചിയിലെ ഏതു രാജാവിനാണ് ഡച്ചുകൊട്ടാരം പണിതു നൽകിയത്?

Ans : വീരകേരളവർമയ്ക്ക്  

*പോർച്ചുഗീസുകാരുടെ കേരളത്തിലെ ആധിപത്യത്തിന് അന്ത്യംകുറിച്ച് 
ഡച്ചുകാർ അവരെ പരാജയപ്പെടുത്തിയ വർഷമേത്?
Ans : 1663 (കൊച്ചി)

*പിൽക്കാലത്ത് വിശ്രുത നാവികനായിത്തീർന്ന ആരാണ് തന്റെ ആദ്യത്തെ കടൽയാത്ര 1505-ൽ ഫ്രാൻസിസ്ക്കോ ഡി അൽമേഡക്കൊപ്പം ഇന്ത്യയിലേക്കു നടത്തിയത്?

Ans : ഫെർഡിന്റ് മഗല്ലൻ

*1947-ൽ ഇന്ത്യ സ്വതന്ത്രമാവുമ്പോൾ പോർച്ചുഗീസ് അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങൾ ഏവ?

Ans : ഗോവ, ദാമൻ, ദിയു, ദാദ്ര, നാഗർഹവേലി

*ഗോവയെ മോചിപ്പിക്കാനായി ഇന്ത്യൻ സായുധസേന 1961 ഡിസംബറിൽ നടത്തിയ നീക്കം അറിയപ്പെടുന്നതെങ്ങിനെ? 

Ans : ഓപ്പറേഷൻ വിജയ്

*പോർച്ചുഗീസുകാർ ഇന്ത്യയിൽ പ്രചരിപ്പിച്ച പ്രധാന കാർഷിക വിളകൾ ഏതെല്ലാം? 

Ans : കശുമാവ്, അടയ്ക്ക, പപ്പായ, പേര, കൈതച്ചക്ക, അമര

*പോർച്ചുഗീസ് സമ്പർക്കഫലമായി ഉടലെടുത്ത,കഥകളിയോട് സാദൃശ്യമുളള കലാരൂപം ഏത്?

Ans : ചവിട്ടുനാടകം

*പോർച്ചുഗീസ് രാജകുമാരി കാതറിനെ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ
വിവാഹം ചെയ്തപ്പോൾ  നൽകിയ  ഇന്ത്യൻ പ്രദേശമേത്?
Ans : ബോംബെ (1661)

*ഗോവ ഇന്ത്യയുടെ ഇരുപത്തിയഞ്ചാമത്തെ സംസ്ഥാനമായി മാറിയതെന്ന്?

Ans : 1987 മേയ് 30

*ഗോവയെ ഇന്ത്യൻ യൂണിയനോടു ചേർത്ത നടപടി പോർച്ചുഗൽ
അംഗീകരിച്ച വർഷമേത്?
Ans : 1974 

*ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ കോട്ടയേത്? 

Ans : 1503-ൽ പോർട്ടുഗീസുകാർ പണിത പള്ളിപ്പുറം കോട്ട (ആയക്കോട്ട)

*കണ്ണൂരിൽ പോർച്ചുഗീസുകാർ പണിത കോട്ടയേത്?

Ans : സെന്റ് ആഞ്ജലോ കോട്ട

*കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ റോമിലെ പോപ്പിന്റെ ഭരണത്തിൻ കീഴിലായത് ഏതു സംഭവത്തോടെയാണ്?

Ans : ഉദയംപേരൂർ സൂനഹദോസ് (1599)

*ഉദയംപേരൂർ സൂനഹദോസ് വിളിച്ചുകൂട്ടിയ യൂറോപ്യൻമാർ ആര്?

Ans : പോർച്ചുഗീസുകാർ 

*കിഴക്കൻ രാജ്യങ്ങളിലെ പോർച്ചുഗീസ് പ്രദേശങ്ങളുടെ ആദ്യത്തെ രാജപ്രതിനിധിയായി നിയമിതനായതാര്? 

Ans : ഫ്രാൻസിസ്കോ അൽമേഡ (1505)

*തങ്ങളുടെ അധീനപ്രദേശങ്ങളിൽ സതി നിരോധിച്ച പോർച്ചുഗീസ് വൈസ്രോയിയാര്? 

Ans : ആൽബുക്വർക്ക്

*'സങ്കരവാസസങ്കേതങ്ങൾ' സ്ഥാപിക്കുന്ന നയം സ്വീകരിച്ച പോർച്ചുഗീസ് വൈസ്രോയിയാര്? 

Ans : ആൽബുക്വർക്ക്

*മനുഷ്യക്കടത്ത് തടയാൻ യൂറോപ്യൻ യൂണിയൻ ആരംഭിച്ച നാവിക ഓപ്പറേഷൻ ഏത്?

Ans : ഓപ്പറേഷൻ സോഫിയ (European Union Naval Force Mediterranean)
ഇന്ത്യയിലെ തുറമുഖങ്ങൾ

1.'ഇന്ത്യാ വിഭജനത്തിന്റെ സന്തതി’എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിലെ കാണ്ട്ല തുറമുഖമാണ് ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം.ഇതിനടുത്താണ് കപ്പൽ പൊളിക്കൽ കേന്ദ്രമായ അലാങ് സ്ഥിതിചെയ്യുന്നത്

2.'ഇന്ത്യയുടെ പരുത്തി തുറമുഖം'എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ തുറമുഖം ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖമാണ്.
വിക്ടോറിയ, ഇന്ദിര, പ്രിൻസ് എന്നീ ഡോക്കുകൾ സ്ഥിതിചെയ്യുന്നതിവിടെയാണ്.

3.ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖമായ കൊച്ചി വേമ്പനാട്ട് കയലിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്ത് ഇ- പോർട്ട് പദവി ലഭിച്ച ആദ്യ
തുറമുഖവും ഇതുതന്നെയാണ്.

4.ഇന്ത്യയിൽ ഇരുമ്പയിരിന്റെ പകുതിയോളം കയറ്റുമതി ചെയ്യുന്ന മർമഗോവ തുറമുഖം.1964-ൽ മേജർ തുറമുഖമായി പ്രഖ്യാപിക്കപ്പെട്ടു. ഗോവയിലെ  പ്രമുഖ നദികളായ സുവാരിയുടെയും മാണ്ഡോവിയുടെയും സംഗമസ്ഥാനത്താണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്.

5.ഒഡിഷയിലെ പാരദീപ് തുറമുഖമാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കിഴക്കൻ തീരത്ത് ആരംഭിച്ച ആദ്യ തുറമുഖം.

6.ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശാഖപട്ടണം തുറമുഖം ഇന്ത്യയുടെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും ആഴമുള്ളതാണ്.

7.തെക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചെന്നൈ തുറമുഖം കൂടുതലും കൈകാര്യം ചെയ്യുന്നത് രാസവളങ്ങളും പെട്രോളിയം ഉത്പന്നങ്ങളുമാണ്. ഡോ. അംബേദ്കർ ഡോക്ക് ഭാരതി ഡോക്ക് എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.

8.ചെന്നൈ തുറമുഖത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വിരാമമിടാൻവേണ്ടി നിർമിച്ച എന്നൂർ തുറമുഖത്തിന് 1999-ലാണ് മേജർ തുറമുഖപദവി ലഭിച്ചത്.ഇത് കാമരാജ് തുറമുഖമെന്നും അറിയപ്പെടുന്നു

9.ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മേജർ തുറമുഖമായ തൂത്തുക്കുടി തുറമുഖം ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ തുറമുഖങ്ങളിൽ ഒന്നായി വിശ്വാസിക്കപ്പെടുന്നു

10.ഇന്ത്യയിലെ ഏക നദീജന്യ തുറമുഖമായ കൊൽക്കത്ത തുറമുഖം ഹൂ​ഗ്ലി നദീതീരത്താണ് സ്ഥിതിചെയ്യുന്നത്

11.ഇന്ത്യൻ ഉപദ്വീപിൽ നിന്നും വിട്ടുമാറി  സ്ഥിതിചെയ്യുന്ന ഇന്ത്യൻ തുറമുഖമായ പോർട്ട് ബ്ലെയറാണ് ഇന്ത്യയിൽ ഏറ്റവും അവസാനമായി മേജർപദവി ലഭിച്ച തുറമുഖം

12.കർണാടകയിലെ ഏക മേജർ തുറമുഖമായ ന്യൂ മാംഗ്ളൂർ മംഗലാപുരത്തിനടുത്ത് പനമ്പൂരിൽ നേത്രാവതി നദീതീരത്ത് സ്ഥിതിചെയ്യുന്നു

13.മുംബൈ തുറമുഖത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനുവേണ്ടി നിർമിച്ച നവഷേവ തുറമുഖം ഇപ്പോൾ ജവാഹർലാൽ നെഹ്റു തുറമുഖം എന്നും അറിയപ്പെടുന്നു.
14 ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖമായ പിപാവാവ് ഗുജറാത്തിൽ സ്ഥിതിചെയ്യുന്നു.

15.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന മുന്ദ്രയാണ്.


Manglish Transcribe ↓


porcchugeesukaarude aagamanam 


*kadalmaargam inthyayiletthiya aadyatthe yooropyanmaar aaraan? 

ans : porcchugeesukaar 

*inthyayile kolanibharanam avasaanippiccha ettavumoduvilaayi madangiya yooropyanmaar aar?

ans : porcchugeesukaar

*aake ethravarshamaanu inthyayil porcchugeesu saannidhyam undaayirunnath? 

ans : 463 varsham (1498 muthal 1961 vare)

*inthyayil aadyamaayetthiya porcchugeesukaaranaar?

ans : vaasko da gaama 

*vaasko da gaama inthyayil aadyamaayi kappalirangiyathevide? 

ans : kozhikkodinadutthulla kaappaadu

*vaasko da gaama inthyayil kappalirangiyathennu? 

ans : 1498 meyu 20 

*vaasko da gaama inthyayil etthumpol porcchugeesile raajaavu aaraayirunnu? 

ans : maanuval onnaaman 

*inthyayilekkulla yaathrayil gaamayum samghavum sanchariccha kappalukal ethellaam? 

ans : saavo gabriyel, saavo raaphel, beriyo

*vaasko da gaamayude inthyayilekkulla aithihaasika yaathra aarambhicchathevideninnaan?

ans : lisban (1497 joolaayu 8) 

*inthyayilekkulla yaathrayil gaama sanchariccha kappaleth? 

ans : saavo gabriyel

*aaphrikkayile pratheekshaamunampu chuttisanchariccha aadyatthe porcchugeesukaaranaar?

ans : bartthalomya dayasu (1488) 

*vaasko da gaamaye pin thudarnnu inthyayilekkulla randaam porcchugeesu samghatthe nayicchathaar?

ans : pedro alvaarisu kabraal (1500)

*vaasakoda gaama randaamthavana  inthyayiletthiya varshameth?

ans : 1502

*inthyayile aadyatthe porcchugeesu vysroyi aaraayirunnu? 

ans : phraansisko almeda (1505-1509)

*inthyayile randaamatthe porcchugeesu vysroyi aaraayirunnu? 

ans : aalbukvarkku (1509-1515)

*inthyayile porcchugeesu aasthaanam kocchiyilninnum govayilekku maattiya vysroyiyaar?

ans : aalbukvarkku

*moonnaamattheyum avasaanattheyum thavana vysroyiyaayi 
gaama inthyayiletthiya varshameth?
ans : 1524

*vaasko da gaama antharicchathevide vecchu?

ans : kocchiyil

*vaasko da gaama antharicchathennu?

ans : 1524  disambar 24

*vaaskoda gaamaye samskaricchathevide?

ans : phorttu kocchiyile sentu phaansisu palliyil (1539-l  porcchugalilekku kondupoyi) 

*inthyayile aadyatthe yooropyan kottayeth?

ans : maanuval kotta (kocchi)

*maanuval kotta nirmiccha yuropyanmaaraar?

ans : porcchugeesukaar

*mattaancheriyile dacchukottaaram panithathaar?

ans : porcchugeesukaar (1555) 

*kocchiyile ethu raajaavinaanu dacchukottaaram panithu nalkiyath?

ans : veerakeralavarmaykku  

*porcchugeesukaarude keralatthile aadhipathyatthinu anthyamkuricchu 
dacchukaar avare paraajayappedutthiya varshameth?
ans : 1663 (kocchi)

*pilkkaalatthu vishrutha naavikanaayittheernna aaraanu thante aadyatthe kadalyaathra 1505-l phraansiskko di almedakkoppam inthyayilekku nadatthiyath?

ans : pherdintu magallan

*1947-l inthya svathanthramaavumpol porcchugeesu adheenathayilundaayirunna pradeshangal eva?

ans : gova, daaman, diyu, daadra, naagarhaveli

*govaye mochippikkaanaayi inthyan saayudhasena 1961 disambaril nadatthiya neekkam ariyappedunnathengine? 

ans : oppareshan vijayu

*porcchugeesukaar inthyayil pracharippiccha pradhaana kaarshika vilakal ethellaam? 

ans : kashumaavu, adaykka, pappaaya, pera, kythacchakka, amara

*porcchugeesu samparkkaphalamaayi udaleduttha,kathakaliyodu saadrushyamulala kalaaroopam eth?

ans : chavittunaadakam

*porcchugeesu raajakumaari kaatharine imglandile chaalsu randaaman
vivaaham cheythappol  nalkiya  inthyan pradeshameth?
ans : bombe (1661)

*gova inthyayude irupatthiyanchaamatthe samsthaanamaayi maariyathennu?

ans : 1987 meyu 30

*govaye inthyan yooniyanodu cherttha nadapadi porcchugal
amgeekariccha varshameth?
ans : 1974 

*inthyayile ettavum pazhakkamulla yooropyan kottayeth? 

ans : 1503-l porttugeesukaar panitha pallippuram kotta (aayakkotta)

*kannooril porcchugeesukaar panitha kottayeth?

ans : sentu aanjjalo kotta

*keralatthile suriyaani kristhyaanikal romile poppinte bharanatthin keezhilaayathu ethu sambhavatthodeyaan?

ans : udayamperoor soonahadosu (1599)

*udayamperoor soonahadosu vilicchukoottiya yooropyanmaar aar?

ans : porcchugeesukaar 

*kizhakkan raajyangalile porcchugeesu pradeshangalude aadyatthe raajaprathinidhiyaayi niyamithanaayathaar? 

ans : phraansisko almeda (1505)

*thangalude adheenapradeshangalil sathi nirodhiccha porcchugeesu vysroyiyaar? 

ans : aalbukvarkku

*'sankaravaasasankethangal' sthaapikkunna nayam sveekariccha porcchugeesu vysroyiyaar? 

ans : aalbukvarkku

*manushyakkadatthu thadayaan yooropyan yooniyan aarambhiccha naavika oppareshan eth?

ans : oppareshan sophiya (european union naval force mediterranean)
inthyayile thuramukhangal

1.'inthyaa vibhajanatthinte santhathi’ennu visheshippikkappedunna gujaraatthile kaandla thuramukhamaanu inthyayile ettavum valiya veliyetta thuramukham. Ithinadutthaanu kappal polikkal kendramaaya alaangu sthithicheyyunnathu

2.'inthyayude parutthi thuramukham'ennu visheshippikkappedunna mumby thuramukham inthyayile ettavum valiya prakruthidattha thuramukhamaanu.
vikdoriya, indira, prinsu ennee deaakkukal sthithicheyyunnathivideyaanu.

3. Inthyayile ettavum valiya thadaaka thuramukhamaaya kocchi vempanaattu kayalilaanu sthithicheyyunnathu. Raajyatthu i- porttu padavi labhiccha aadya
thuramukhavum ithuthanneyaanu.

4. Inthyayil irumpayirinte pakuthiyolam kayattumathi cheyyunna marmagova thuramukham. 1964-l mejar thuramukhamaayi prakhyaapikkappettu. Govayile  pramukha nadikalaaya suvaariyudeyum maandoviyudeyum samgamasthaanatthaanu ee thuramukham sthithicheyyunnathu.

5. Odishayile paaradeepu thuramukhamaanu svaathanthryaananthara bhaarathatthil kizhakkan theeratthu aarambhiccha aadya thuramukham.

6. Inthyan thuramukhangalkkidayile thilakkamulla rathnam ennu visheshippikkappedunna vishaakhapattanam thuramukham inthyayude pradhaana thuramukhangalil ettavum aazhamullathaanu.

7. Thekke inthyayilekkulla kavaadam ennariyappedunna chenny thuramukham kooduthalum kykaaryam cheyyunnathu raasavalangalum pedroliyam uthpannangalumaanu. Do. Ambedkar dokku bhaarathi dokku enniva ivide sthithicheyyunnu.

8. Chenny thuramukhatthinte paaristhithika prashnangalkku viraamamidaanvendi nirmiccha ennoor thuramukhatthinu 1999-laanu mejar thuramukhapadavi labhicchathu. Ithu kaamaraaju thuramukhamennum ariyappedunnu

9. Inthyayude ettavum thekkeyattatthulla mejar thuramukhamaaya thootthukkudi thuramukham lokatthile thanne ettavum puraathanamaaya thuramukhangalil onnaayi vishvaasikkappedunnu

10. Inthyayile eka nadeejanya thuramukhamaaya kolkkattha thuramukham hoo​gli nadeetheeratthaanu sthithicheyyunnathu

11. Inthyan upadveepil ninnum vittumaari  sthithicheyyunna inthyan thuramukhamaaya porttu bleyaraanu inthyayil ettavum avasaanamaayi mejarpadavi labhiccha thuramukham

12. Karnaadakayile eka mejar thuramukhamaaya nyoo maamgloor mamgalaapuratthinadutthu panampooril nethraavathi nadeetheeratthu sthithicheyyunnu

13. Mumby thuramukhatthile thirakku niyanthrikkunnathinuvendi nirmiccha navasheva thuramukham ippol javaaharlaal nehru thuramukham ennum ariyappedunnu.
14 inthyayile aadya svakaarya thuramukhamaaya pipaavaavu gujaraatthil sthithicheyyunnu.

15. Inthyayile ettavum valiya svakaarya thuramukham gujaraatthil sthithicheyyunna mundrayaanu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution