അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ പുതിയ അധ്യായം തുറന്ന പനാമ പേപ്പർ റിപ്പോർട്ടിന് പുലിറ്റ്സർ പുരസ്കാരം.വാഷിങ്ടൺ ആസ്ഥാനമായി
പ്രവർത്തിക്കുന്ന ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്, ദ മക്ലാത്തി കമ്പനി, ദ മയാമി ഹെറാൾഡ്
എന്നിവയാണ് പുരസ്കാരം പങ്കിട്ടത്.
പ്രശസ്തരുടെ കള്ളപ്പണവിവരം പുറത്തുകൊണ്ടുവന്നതാണ് പാനമ പേപ്പർ റിപ്പോർട്ട്. ആറ് ഭൂഖണ്ഡങ്ങളിൽനിന്നുള്ള 300 ഓളം റിപ്പോർട്ടർമാരാണ് വിവരങ്ങൾ ശേഖരിച്ചത്.റഷ്യൻ പ്രസിഡന്റ്
വ്ളാദിമിർ പുതിൻ,ഡേവിഡ് കാമറോൺ, നവാസ് ഷെരീഫ് തുടങ്ങിയ ലോകനേതാക്കളുടെയും സെലിബ്രിറ്റികളുടെയും കള്ളപ്പണവിവരം
കഴിഞ്ഞ ഏപ്രിലിൽ പ്രസിദ്ധീകരിച്ച പാനമ റിപ്പോർട്ടിലുണ്ട്.
ഉപതിരഞ്ഞെടുപ്പ്: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി
മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് എഫിലെ എം.ബി.ഫൈസലിനെ 1,71,023വോട്ടുകൾക്കാണ് തോൽപ്പിച്ചത്.മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദ് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മുസ്ലീം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി 5,15,330 വോട്ട് നേടിയപ്പോൾ സി.പി.എമ്മിന്റെ ഫൈസലിന് 3,44,307 വോട്ട് ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ. അഹമ്മദിന്റെ ഭൂരിപക്ഷം.1,94,739 വോട്ടായിരുന്നു.
ബി.ജെ.പിക്ക് നേട്ടം
എട്ട് സംസ്ഥാനങ്ങളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. അഞ്ചും കോൺഗ്രസ് മൂന്നും സീറ്റുകൾ നേടി. ജെ.എം.എം, തൃണമൂൽ കോൺഗ്രസ് എന്നിവ ഓരോ സീറ്റും നേടി.
ഡൽഹിയിലെ രജൗരി ഗാർഡൻ,ഹിമാചൽ പ്രദേശിലെ ഭോരംഗ് അസമിലെ ധെമാജി,മധ്യപ്രദേശിലെ ബണ്ടാവഗഡ്,രാജസ്ഥാനിലെ ധോൽപുർ എന്നിവിടങ്ങളിലാണ് ബി.ജെ.പി ജയിച്ചത് കർണാടകയിലെ നഞ്ചൻകോട്,ഗുണ്ടൽപ്പേട്ട്, മധ്യപ്രദേശിലെ അതേർ എന്നിവിടങ്ങളിലും കോൺഗ്രസ് ജയിച്ചു.ബംഗാളിലെ കാന്തി ദക്ഷിൺ തൃണമൂലും ജാർഖണ്ഡിലെ ലിറ്റിപ്പാര ജെ.എം.എമും നേടി
മലാലയ്ക്ക് കാനഡ പൗരത്വം
നോബേൽസമ്മാന ജേതാവും പാകിസ്താൻ വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യുസഫ്സായിക്ക് ബഹുമതിയായി കനേഡിയൻ പൗരത്വം സമ്മാനിച്ചു. ബഹുമതിയായ കനേഡിയൻ പൗരത്വം ലഭിക്കുന്ന ആറാമത്തെ വ്യക്തിയും പ്രായം കുറഞ്ഞയാളുമാണ് പതിനേഴുകാരിയായ മലാല.
കാർ വിൽപ്പനയിൽ ഇന്ത്യ അഞ്ചാമത്
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കാർ വിറ്റഴിക്കുന്ന അഞ്ച് ഇന്ത്യങ്ങളിൽ ഇന്ത്യയും.ചൈന,അമേരിക്ക,ജർമനി,ജപ്പാൻ രാജ്യങ്ങൾക്ക് പിന്നിലായാണ് ഇന്ത്യ.കാർ വിൽപ്പന വർധനവിന്റെ തോതിൽ രണ്ടാമതിൽ ചൈനയ്ക്ക് പിന്നിൽ രണ്ടാമതാണ് ഇന്ത്യ.
രാജ്യത്ത് മൊബൈൽ നെറ്റ്വർക്കില്ലാത്ത 50,000ത്തോളം ഗ്രാമങ്ങളുണ്ടെന്ന് കേന്ദ്രസർക്കാർ, തെക്കുകിഴക്കൻ പ്രദേശങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് മേഖലകളിലാണ് ഇപ്പോഴും സേവനം ലഭിക്കാത്തതെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹ ലോക്സഭയെ അറിയിച്ചു
രവിവർമ്മ ചിത്രത്തിന് രണ്ടുകോടി
രവിവർമ ചിത്രത്തിന് ലേലത്തിൽ രണ്ടുകോടി രൂപ. പോർ ട്രെയ്റ്റ് ഓഫ് ശുംഗ്രസുബ്ബയ്യർ അവർകൾ എന്നി ചിത്രത്തിനാണ് മുംബൈയിലെ പുണ്ടോൾ ഗാലറിയിൽ നടന്ന ലേലത്തിൽ വൻതുക ലഭിച്ചത്. രവിവർമയുടെ പ്രശസ്ത ചിത്രമായ ശകുന്തള 28 ലക്ഷത്തിനാണ് വിറ്റുപോയത്. കഴിഞ്ഞവർഷം രാധ ഇൻ മൂൺലൈറ്റ് എന്ന ചിത്രം 20 കോടിക്ക് ലേലത്തിൽ പോയിരുന്നു. രവിവർമ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ലേലത്തുക ലഭിച്ച ചിത്രവും ഇതുതന്നെ
ഫാറുഖ് അബ്ദുള്ളയ്ക്ക് ജയം
ജമ്മുകശ്മീരിലെ ശ്രീനഗർ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യ മന്ത്രിയുമായ ഫാറുഖ് അബദുള്ള വിജയിച്ചു.പി.ഡി.പി.യുടെ നാസിർ അഹമ്മദ് ഖാനെ വോട്ടുകൾക്കാണ് തോൽപ്പിച്ചത്. പി.ഡി.പി.യുടെ സിറ്റിങ് സീറ്റായിരുന്നു.
ബോബുകളുടെ മാതാവ്
അഫ്ഗാനിസ്താനിൽ അമേരിക്ക നടത്തിയ ആണവേതര ബോംബാക്രമണത്തിൽ മലയാളികളടക്കം ഐ.എസ്.ഭീകരർ കൊല്ലപ്പെട്ടു.ബോബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജി.ബി.യു -43 ബി
ഉപയോഗിച്ചാണ് പാക് അതിർത്തിയിലെ നംഗർഹാറിലെ ഐ.എസ്.ക്യാമ്പ് ആക്രമിച്ചത്. മലയാളികൾ മരിച്ചെന്ന വിവരം ലഭിച്ചെങ്കിലും എത്രപേരുണ്ടെന്ന് വ്യക്തത വന്നിട്ടില്ല. ഇറാഖ് യുദ്ധവേളയിൽ പരീക്ഷിച്ചശേഷം ആദ്യമായിട്ടാണ് അമേരിക്ക ജി.ബി.യു. 43 ബി ബോംബ് ഉപയോഗിക്കുന്നത്. 103 കോടി ചെലവ് വരുന്ന ബോംബിന് ഒമ്പത് മീറ്റർ നീളവും 9800 കിലോഗ്രാം ഭാരവുമുണ്ട്. ആറടിയോളം താഴ്ചയിലേക്ക് തുരന്നിറങ്ങാൻ കഴിയും. ഒളിത്താവളങ്ങളും, ബങ്കറുകളും തകർക്കാൻ ശേഷിയുള്ളതാണ്.
സായ് പ്രണീതിന് സിംഗപ്പൂർ സീരീസ്
സിംഗപ്പൂർ സൂപ്പർ സീരീസ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം സായ് പ്രണീത് കിരീടം നേടി. ഫൈനലിൽ ഇന്ത്യൻ താരമായ കെ.ശ്രീകാന്തിനെയാണ് തോൽപ്പിച്ചത്. പ്രണീതിന്റെ ആദ്യസൂപ്പർ സീരീസ് കിരീടമാണിത്.രണ്ട് ഇന്ത്യൻ താരങ്ങൾ ആദ്യമായിട്ടാണ് സൂപ്പർ സീരീസിന്റെ ഫൈനലിൽ കളിക്കുന്നത്.
വേണുഗോപാൽ എൽ.ഐ.സി. എം.ഡി
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽ.ഐ.സി.) മാനേജിങ് ഡയറക്ടറായി മലയാളിയായ ബി. വേണുഗോപാൽ നിയമിതനായി. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. എൽ.ഐ.സിയുടെ പശ്ചിമമേഖല മാനേജർ ഇൻചാർജും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു.
രമേഷ് ചന്ദ്ര അഗർവാൾ
മാധ്യമരംഗത്തെ വമ്പൻമാരായ ദൈനിക് - ഭാസ്കർ ഗ്രൂപ്പ് ചെയർമാൻ രമേഷ് ചന്ദ്ര അഗർവാൾ അന്തരിച്ചു. അഹമ്മദാബാദിൽ ഏപ്രിൽ 12
നായിരുന്നു അന്ത്യം. ഹിന്ദി പത്രമായ ദൈനിക് ഭാസ്കർ 11 സംസ്ഥാന ങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്.
ചാർളി മർഫി
ഹോളിവുഡ് ഹാസ്യതാരം ചാർളി മർഫി (57) അന്തരിച്ചു.ഏപ്രിൽ 13-ന്
ന്യുയോർക്കിലായിരുന്നു അന്ത്യം.ജംഗിൾ ഫീവർ, നൈറ്റ് അറ്റ് ദി മ്യൂസിയം,ലോട്ടറി ടിക്കറ്റ് എന്നിവയാണ് പ്രധാന ചിത്രങ്ങൾ
അഖിലേഷ് ദാസ് ഗുപ്ത
മുൻ കേന്ദ്രമന്ത്രിയും ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ അഖിലേഷ് ദാസ് ഗുപ്‌ത (56) അന്തരിച്ചു.ലഖ്നൗവിൽ ഏപ്രിൽ 12 നായിരുന്നു അന്ത്യം
മൻമോഹൻ സർക്കാറിൽ ഉരുക്കുവകുപ്പു മന്ത്രിയായിരുന്നു.ലഖ്നൗ മേയറായിട്ടുണ്ട്.കഴിഞ്ഞ വർഷം ബാഡ്മിന്റൺ ഏഷ്യ കോൺഫെഡ റേഷൻ വൈസ് പ്രസിഡന്റായി.
നന്ദഗോപാൽ
പ്രമുഖശിൽപ്പി എസ്.നന്ദഗോപാൽ (71) അന്തരിച്ചു. ഏപ്രിൽ 15-ന് ചെന്നൈയിലായിരുന്നു അന്ത്യം. വിഖ്യാത ചിത്രകാരൻ കെ.സി.എസ്. പണിക്കരുടെ മകനാണ്. രണ്ടുതവണ കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരം ലഭിച്ചു.
റെയിൽവേ ഒന്നാമത്
കേന്ദ്ര സർക്കാറിന്റെ വിവിധ വകുപ്പുകളെക്കുറിച്ചുള്ള പരാതികളിൽ ഒന്നാംസ്ഥാനം റെയിൽവേയ്ക്ക്. ആകെയുള്ള 49,847 പരാതികളിൽ 11,200 എണ്ണവും റെയിൽവേയെക്കുറിച്ചാണ്. 6513 പരാതികളുമായി ആഭ്യന്തരവകുപ്പ് രണ്ടാമതാണ്.
കേന്ദ്രവിജിലൻസ് കമ്മിഷൻ പാർലമെന്റിൽവെച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
വെറ്റലിന് കിരീടം
ഫോർമുല വൺ കാറോട്ട മത്സരത്തിലെ ബഹ്റൈൻ ഗ്രാൻപ്രീയിൽ ഫെരാരിയുടെ ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റലിന് കിരീടം. സീസണിൽ രണ്ടാം ഗ്രാൻപ്രീ കിരീടമാണ് വെറ്റൽ നേടുന്നത്. മേഴ്സിഡസിന്റെ ലൂയി ഹാമിൽട്ടൻ രണ്ടാമതെത്തി.
സഞ്ജുവിന് സെഞ്ചുറി
സഞ്ജു വി.സാംസൺ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ കേരള താരമായി . ഡൽഹി ഡെയർ ഡെവിൾസ് താരമായ സഞ്ജു റൈസിങ് പുണെ സൂപ്പർ ജയന്റിനെതിരായ മത്സരത്തിൽ 63 പന്തിൽ 102 റൺസ് നേടി. അഞ്ച് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.