- Related Question Answers

326. ശങ്കരാചാര്യർ (AD 788- 820) പിതാവ്?

ശിവ ഗുരു

327. പ്രാചീന കേരളത്തിൽ പ്രസിദ്ധമായ ജൈനമത കേന്ദ്രം?

തൃക്കണ്ണാ മതിലകം ക്ഷേത്രം

328. സംഘകാലത്തെ പ്രമുഖ രാജ വംശം?

ചേരവംശം

329. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത?

ചട്ടവരിയോലകൾ

330. പ്ലീനിയുടെ നാച്ചുറൽ ഹിസ്റ്ററി എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന കേരളത്തിലെ തുറമുഖം?

മുസിരിസ്

331. തിരുവിതാംകൂറിൽ 1817 ൽ വിദ്യാലങ്ങൾ ഏറ്റെടുക്കുകയും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്ത ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

332. മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയ യുദ്ധം?

1746 ലെ പുറക്കാട് യുദ്ധം

333. പ്രാചീന കാലത്ത് തേൻ വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കൊല്ലം

334. രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത?

ലക്ഷ്മി എന്ന മേനോൻ

335. കൊച്ചി രാജാവിന്‍റെ ഔദ്യോഗിക സ്ഥാനം അറിയപ്പെട്ടിരുന്നത്?

പെരുമ്പടപ്പ് മൂപ്പൻ

336. തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി?

ആയില്യം തിരുനാൾ

337. കേരള സിംഹം എന്നറിയപ്പെട്ടത്?

പഴശ്ശിരാജാ

338. 1947 ഏപ്രിലിൽ ത്രിശൂരിൽ വച്ച് നടന്ന ഐക്യകേരള പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷൻ?

കെ. കേളപ്പൻ

339. സ്വാതി തിരുനാളിന്‍റെ സദസ്സിലെ ആസ്ഥാന വിദ്വാൻമാർ അറിയപ്പെട്ടിരുന്നത്?

തഞ്ചാവൂർ നാൽവർ

340. പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ സബ് കളക്ടർ?

തോമസ് ഹാർവെ ബാബർ

341. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച സമയത്തെ കുലശേഖര രാജാവ്?

സ്ഥാണു രവിവർമ്മ

342. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലി (ശ്രീമൂലം പ്രജാസഭ) യായ വർഷം?

1904

343. തിരുവിതാംകൂറിൽ പട്ടയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

344. ആദ്യ മാമാങ്കം നടന്ന വര്‍ഷം?

AD 829

345. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി?

സ്വാതി തിരുനാൾ

346. മഹോദയപുരതത്ത വാനനിരീക്ഷണശാല സ്ഥാപിച്ച പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ?

ശങ്കരനാരായണൻ

347. തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്?

ധർമ്മരാജാ

348. മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം?

1742

349. കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി; മാനസിക രോഗാശുപത്രി; പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച രാജാവ്?

ആയില്യം തിരുനാൾ

350. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ സമരം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution