- Related Question Answers

351. സന്മാർഗ്ഗപ്രദീപ സഭ സ്ഥാപിക്കപ്പെട്ടത്?

കുമ്പളം

352. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?

1895 (ബാംഗ്ലൂരിൽ വച്ച് )

353. ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?

കൈനകരി; ആലപ്പുഴ

354. പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?

1925

355. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?

യുക്തിവാദി( ആരംഭിച്ച വർഷം: 1928 )

356. ശ്രീമൂലം പ്രജാ സഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?

അയ്യങ്കാളി

357. ‘ജാതിലക്ഷണം’ രചിച്ചത്?

ശ്രീനാരായണ ഗുരു

358. അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി?

നെയ്യാർ(1888 )

359. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?

തൈക്കാട് അയ്യ

360. ‘നിർവൃതി പഞ്ചകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

361. മംഗളശ്ലോകങ്ങൾ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

362. കെ.കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?

1990

363. ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം?

വിവേകോദയം

364. പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്?

സുഗതകുമാരി 2013

365. അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന്‍റെ കർത്താവ്?

വി.ടി ഭട്ടതിപ്പാട്

366. അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം?

19 15 (സ്ഥലം: പെരിനാട്;കൊല്ലം)

367. മന്നത്ത് പത്മനാഭന്‍റെ ആത്മകഥ?

എന്‍റെ ജീവിതസ്മരണകള്‍

368. ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

369. മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം?

1966

370. അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം?

1898

371. “ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു എന്ന് പറഞ്ഞത്?

ആനന്ദ തീർത്ഥൻ

372. കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

373. ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?

മാടൻ ആശാൻ; കുട്ടിയമ്മ

374. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം?

തത്ത്വപ്രകാശിക

375. തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്?

അയ്യങ്കാളി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution