- Related Question Answers

376. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ക്ഷേത്ര മാതൃകകൾ" കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

377. മഹാരാഷ്ട്രയിലെ രത്നം എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

ബാലഗംഗാധര തിലകൻ

378. ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം?

ഫിനിക്സ് സെറ്റിൽമെന്റ്

379. ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു മുസ്ളീം ചേരിതിരിവിന് കാരണമായ ഭരണ പരിഷ്കാരം?

മിന്റോ മോർലി ഭരണ പരിഷ്കാരം 1909

380. പ്രത്യേക രാഷ്ട്രവാദം ഉന്നയിച്ച മുസ്ലിം ലീഗ് സമ്മേളനം?

1930 ലെ അലഹബാദ് സമ്മേളനം

381. പാർത്ഥിയൻ രാജവംശസ്ഥാപകൻ?

അർസാകസ് (യഥാർത്ഥ സ്ഥാപകൻ : മ്യൂസ് )

382. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

383. പഞ്ചാബ് ഭരിച്ച പ്രശസ്തനായ സിഖ് ഭരണാധികാരി?

രാജാ രഞ്ജിത്ത് സിംഗ്

384. അഞ്ചാം വേദം എന്നറിയപ്പെടുന്നത്?

മഹാഭാരതം

385. വർദ്ധമാന മഹാവീരൻ നിർവ്വാണം പ്രാപിച്ച സ്ഥലം?

പാവപുരി ( ബിഹാറിലെ പാട്നക്ക് സമീപം; BC 468)

386. ഡോ.ബി.ആർ.അംബേദ്ക്കറെ അനുയായികൾ വിളിച്ചിരുന്നത്?

ബാബാ സാഹിബ്

387. lNA (ഇന്ത്യൻ നാഷണൽ ആർമി) എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്?

ക്യാപ്റ്റൻ മോഹൻ സിംഗ്

388. വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം?

1502

389. അഭിമന്യുവിന്റെ ധനുസ്സ്?

രൗദ്രം

390. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?

സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം)

391. ബാഹുലൽ ലോദി പരാജയപ്പെടുത്തിയ സയ്യിദ് വംശ രാജാവ്?

അലാവുദ്ദീൻ ആലം ഷാ(ഷാ ആലം II)

392. സ്വരാജ് സ്വഭാഷ സ്വധർമ്മ എന്നീ ആശയങ്ങളെ കുറിച്ച് ആദ്യമായി പ്രസ്ഥാപിച്ചത്?

സ്വാമി ദയാനന്ദ സരസ്വതി

393. ഗിയാസുദ്ദീൻ തുഗ്ലക് സുൽത്താൻപൂർ എന്ന് പേര് മാറ്റിയ നഗരം?

വാറംഗൽ

394. കുടി അരശ് എന്ന വാരികയുടെ സ്ഥാപകൻ?

ഇ.വി രാമസ്വാമി നായ്ക്കർ

395. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വി ഭരണ സമ്പ്രദായം ഏർപ്പെടുത്തിയ ഭരണ പരിഷ്കാരം?

മോണ്ടേഗു - ചെംസ്‌ഫോർഡ് പരിഷ്ക്കാരം 1919

396. ജൈനൻമാരുടെ ഭാഷ?

മഗധി

397. പാഗൽ പാദുഷ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?

മുഹമ്മദ് ബിൻ തുഗ്ലക്

398. മഹാത്മാഗാന്ധിയുടെ പിതാവ്?

കരംചന്ദ്

399. AD 1001 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?

മുഹമ്മദ് ഗസ്നി (അബ്ദുൾ ഖാസിം മുഹമ്മദ് ഗസ്നി )

400. തെലുങ്ക് കവിതയുടെ പിതാവ്?

അല്ല സാനി പെദണ്ണ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution