- Related Question Answers
626. മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിനുള്ള കാരണം?
യൂറോപ്പിലെ സപ്തവത്സര യുദ്ധം
627. ബുദ്ധമതത്തിന്റെ സർവ്വവിജ്ഞാനകോശം എന്നറിയപ്പെടുന്ന ഗ്രന്ഥം?
അഭിധർമ്മ കോശ (രചന: വസു ബന്ധു)
628. "ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് " ആരുടെ വാക്കുകൾ?
കഴ്സൺ പ്രഭു
629. രഗ്മായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?
24000
630. ഗാന്ധിജി തന്റെ വാച്ചിനെ (തൂക്ക് ഘടികാരത്തെ) വിശേഷിപ്പിച്ചത്?
മൈ ലിറ്റിൽ ഡിക്ടേറ്റർ
631. ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നല്കും" എന്ന് ഗാന്ധിജി പറഞ്ഞത്?
1930 മാർച്ച് 22 ന് ദണ്ഡിയാത്ര പുറപ്പെടുമ്പോൾ
632. ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ വൈസ്രോയി?
അൽബുക്കർക്ക് (1510)
633. ഒന്നാം അഫ്ഗാൻ യുദ്ധ സമയത്ത് ഗവർണ്ണർ ജനറൽ?
ഓക്‌ലാന്റ് പ്രഭു
634. ലാക് ബക്ഷ് എന്നറിയപ്പെട്ടിരുന്ന അടിമ വംശ ഭരണാധികാരി?
കുത്തബ്ദ്ദീൻ ഐബക്ക്
635. ചോളന്മാരുടെ ഭരണത്തെക്കുറിച്ച് സൂചന നല്കുന്ന ശിലാശാസനം?
ഉത്തര മേരൂർ ശിലാശാസനം
636. രണ്ടാം സംഘത്തിലെ പ്രധാന കൃതി?
തൊൽക്കാപ്പിയം
637. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി?
ഡോ.ബി.ആർ.അംബേദ്ക്കർ
638. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
639. ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം?
ഗുൽബർഗ്
640. വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ?
പെഡ്രോ അൽവാരസ്സ് കബ്രാൾ (1500)
641. ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്?
കഴ്സൺ പ്രഭു
642. ആൾ ഇന്ത്യാ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?
സയ്യിദ് അഹമ്മദ് ഖാൻ
643. ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി?
റിപ്പൺ പ്രഭു (1881)
644. ഗീതയിലേയ്ക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?
സ്വാമി വിവേകാനന്ദൻ
645. മുസ്ലീം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് ഔറംഗസീബ് വധിച്ച സിക്ക് ഗുരു?
ഗുരു തേജ് ബഹാദൂർ (ഒമ്പതാം സിക്ക് ഗുരു)
646. ആന്ധ്രാ ഭോജൻ എന്നറിയപ്പെട്ട രാജാവ്?
കൃഷ്ണദേവരായർ
647. അമൃതസറിൽ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു?
ഗുരു അർജ്ജുൻ ദേവ്
648. നളന്ദ സർവ്വകലാശാല നശിപ്പിച്ച മുസ്ളീം സൈന്യാധിപൻ?
ബക്തിയാർ ഖിൽജി
649. ഝാൻസി റാണി കൊല്ലപ്പെട്ട ദിവസം?
1858 ജൂൺ 18
650. ജഹാംഗീറിന്റെ ആത്മകഥ?
തുസുക് - ഇ- ജഹാംഗിരി (പേർഷ്യൻ)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution