- Related Question Answers

701. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?

ദോളവീര

702. ക്രിപ്സ് മിഷൻ ഇന്ത്യയിൽ നിന്ന് മടങ്ങിയത്?

1942 ഏപ്രിൽ 12

703. സാഡ്ലർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി?

ചെംസ്‌ഫോർഡ് പ്രഭു

704. ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?

കാലിബംഗൻ

705. ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരൻ?

പാർശ്വനാഥൻ

706. ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്?

റൊമെയ്ൻ റോളണ്ട്

707. സാധാരണ ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?

ആനന്ദ മോഹൻ ബോസ് & ശിവാനന്ദ ശാസ്ത്രി

708. 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

709. ബിയാസ് നദിയുടെ പൗരാണിക നാമം?

വിപാസ

710. ശ്രീരാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം?

ശാരദാ മഠം

711. ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത്?

ജെയിംസ് കോറിയ

712. ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി?

ലിട്ടൺ പ്രഭു

713. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

സയ്യിദ് അഹമ്മദ് ഖാൻ

714. ഡച്ചുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം?

മസൂലി പട്ടണം (1605)

715. ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്?

ഝാൻസി റാണി

716. ചാലൂക്യൻമാരെയും പരമാര രാജാക്കൻമാരെയും പരാജയപ്പെടുത്തിയ രാഷ്ട്ര കൂട രാജാവ്?

കൃഷ്ണ Ill

717. ഗാന്ധിജിയെ വെടിവെച്ചുകൊന്ന തീവ്രവാദി?

നാഥുറാം വിനായക് ഗോഡ്സെ

718. വീണ വായനയിൽ പ്രഗത്ഭനായിരുന്ന ഗുപ്ത ഭരണാധികാരി?

സമുദ്രഗുപ്തൻ

719. 1857ലെ വിപ്ലവത്തിന്റെ മീററ്റിലെ നേതാവ്?

ഖേദം സിംഗ്

720. ബാലഗംഗാധര തിലകനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ?

മാൻഡല ജയിൽ

721. മധുരൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്?

പരാന്തകൻ

722. ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം?

1028

723. ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി?

കോൺവാലിസ്

724. ഇന്ത്യയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?

മഹായാനം

725. പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേയ്ക്ക് മാറ്റിയ ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution