- Related Question Answers

1476. ബുദ്ധപ്രതിമകൾക്ക് പേരുകേട്ട ബാമിയൻ സ്ഥിതി ചെയ്യുന്ന രാജ്യം?

അഫ്ഗാനിസ്ഥാൻ

1477. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം?

ചൗരി ചൗരാ സംഭവം (1922 ഫെബ്രുവരി 5)

1478. 1944 ഫെബ്രുവരി 22 ന് കസ്തൂർബാ ഗാന്ധി മരിച്ച സ്ഥലം?

ആഗാഖാൻ കൊട്ടാരം

1479. നിരക്ഷരനായ മുഗൾ ചക്രവർത്തി?

അക്ബർ

1480. ആദ്യ സംഘത്തിന്റെ അദ്ധ്യക്ഷൻ?

അഗസ്ത്യമുനി

1481. 1912 ൽ ഡൽഹിയിൽ വച്ച് ഹാർഡിഞ്ച് Il പ്രഭുവിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച ഇന്ത്യാക്കാരൻ?

റാഷ് ബിഹാരി ബോസ്

1482. ആറ്റ്ലി പ്രഖ്യാപനത്തെ "ധീരമായ ഒരു കാൽവയ്പ്പ് " എന്ന് വിശേഷിപ്പിച്ചത്?

ജവഹർലാൽ നെഹൃ

1483. അത്തനേഷിയസ് നികേതിൻ രചിച്ച പ്രസിദ്ധ കൃതി?

വോയേജ് ടു ഇന്ത്യ

1484. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം അരക്കിട്ടുറപ്പിച്ച യുദ്ധം?

ബക്സാർ യുദ്ധം (1764 ഒക്ടോബർ 23)

1485. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്?

'ബാലഗംഗാധര തിലകൻ

1486. വാസ്കോഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്?

ഗോവ

1487. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി സ്റ്റോഴ്സ് ആരംഭിച്ചത്?

പി.സി. റോയി

1488. 1932 ജനുവരിയിൽ സിവിൽ നിയമലംഘന പ്രസ്ഥാനം പുനസ്ഥാപിക്കാൻ കാരണം?

രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ പരാജയം

1489. സരോജിനി നായിഡുവിന്റെ വീട്ടു പേര്?

ഗോൾഡൻ ത്രഷോൾഡ്

1490. മരിച്ചവരുടെ മല എന്നറിയപ്പെട്ടിരുന്ന പ്രദേശം?

മോഹൻ ജൊദാരോ

1491. മുഹമ്മദ് ബിൻ കാസിം വധിച്ച പഞ്ചാബിലെ ഭരണാധികാരി?

ദാഹിർ

1492. ഡോ.ബി.ആർ.അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം?

1956

1493. ഒറ്റക്കല്ലിൽ തീർത്ത മഹാബലിപുരത്തെ ഗണേശ്വര ക്ഷേത്രം സ്ഥാപിച്ചത്?

പരമേശ്വര വർമ്മൻ

1494. ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം?

1933

1495. വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചത്?

വീരേശ ലിംഗം പന്തലു (1874)

1496. മുധിമാൻ കമ്മിറ്റി രൂപീകരിക്കാൻ കാരണമായ പാർട്ടി?

സ്വരാജ് പാർട്ടി

1497. ക്യാബിനറ്റ് മിഷൻ ശുപാർശ പ്രകാരം 1946 ൽ നിലവിൽ വന്ന ഇടക്കാല ദേശീയ ഗവൺമെന്റിന് നേതൃത്വം നൽകിയത്?

ജവഹർലാൽ നെഹൃ

1498. ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത്?

ഡച്ചുകാർ

1499. ഹാരപ്പയെ ആദ്യമായി ഖനനം ചെയ്ത് കണ്ടെത്തിയത്?

ദയാറാം സാഹ്നി

1500. പ്ലാസി യുദ്ധം നയിച്ച സിറാജ് - ഉദ് - ദൗളയുടെ സൈന്യാധിപൻ?

മിർ ജാഫർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution