- Related Question Answers

1501. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളന വേദിയായ വർഷം?

1918

1502. 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത?

മാഡം ബിക്കാജി കാമ

1503. നവരത്നങ്ങൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?

ചന്ദ്രഗുപ്തൻ Il

1504. അടിമ വംശ സ്ഥാപകൻ?

കുത്തബ്ദ്ദീൻ ഐബക്ക്

1505. ബ്രിട്ടീഷുകാർ 1857ലെ വിപ്ളവത്തെ കളിയാക്കി വിളിച്ചത്?

ശിപായി ലഹള

1506. ഇന്ത്യയിലെ സൂററ്റിൽ ആദ്യ ഇംഗ്ലീഷ് ഫാക്ടറി സ്ഥാപിക്കാൻ അനുമതി നൽകിയ ഭരണാധികാരി?

ജഹാംഗീർ

1507. 'ആറ്റ്ലി പ്രഖ്യാപനം' നടത്തിയ വർഷം?

1947 ഫെബ്രുവരി 20

1508. പണ്ഡിത വത്സലൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്?

രാജേന്ദ്ര ചോളൻ

1509. ഷേർഷാ നിർമ്മിച്ച സത്രങ്ങൾ?

സരായികൾ

1510. താന്തിയാ തോപ്പിയുടെ യഥാർത്ഥ പേര്?

രാമചന്ദ്ര പാൻഡൂരംഗ്

1511. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം അവസാക്കാൻ കാരണമായ സന്ധി?

സൽബായ് (1782)

1512. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി?

അൽബുക്കർക്ക്

1513. വിജയനഗര സാമ്രാജ്യത്തിലെ അവസാന രാജാവ്?

ശ്രീരംഗരായർ lll

1514. ഒവൻ മേരിടിത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി?

ലിട്ടൺ പ്രഭു

1515. ഏറ്റവും പഴക്കമുള്ള ഇതിഹാസം?

മഹാഭാരതം

1516. ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത്?

ശ്രീരാമകൃഷ്ണ പരമഹംസർ

1517. വാസ്കോഡ ഗാമ ലിസ്ബണിലേയ്ക്ക് മടങ്ങിപ്പോയ വർഷം?

1499

1518. ഗാന്ധിജിയെകുറിച്ച് വള്ളത്തോൾ എഴുതിയ കവിത?

എന്റെ ഗുരുനാഥൻ

1519. രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കൻ ദേവേന്ദ്രനാഥ് ടാഗോർ ആരംഭിച്ച സംഘടന?

തത്വ ബോധിനി സഭ

1520. ഇന്ത്യാക്കാർ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കാരണം?

കമ്മീഷനിൽ ഇന്ത്യക്കാർ ഇല്ലാതിരുന്നതിനാൽ

1521. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്?

ബോംബെ (ഗോകുൽദാസ് തേജ്പാൽ കോളേജിൽ വച്ച്)

1522. ഹുമയൂൺ സ്മാരകം നിർമ്മിച്ചത്?

ഹമീദാബാനു ബീഗം ( ഹുമയൂണിന്റെ ഭാര്യ)

1523. സ്വരാജ് പാർട്ടി രൂപീകരിക്കാൻ തീരുമാനമെടുത്ത സമ്മേളനം?

ഗയ സമ്മേളനം (1922 ഡിസംബർ)

1524. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി?

ഇസിൻ പ്രഭു

1525. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച തുഗ്ലക്ക് ഭരണാധികാരി?

ഗിയാസുദ്ദീൻ തുഗ്ലക്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution