Related Question Answers

476. ഭൂമിയുടെ ഏക ഉപഗ്രഹം?

ചന്ദ്രൻ

477. ഓൺ ദി റവല്യൂഷൻ ഓഫ് ദി സെലസ്ടിയൽ ബോഡീസ് എന്ന കൃതിയുടെ കർത്താവ്?

കോപ്പർനിക്കസ്

478. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?

ശുക്രൻ (Venus)

479. ഗ്രീക്കിൽ 'ഗൈയ' എന്നറിയപ്പെടുന്ന ഗ്രഹം?

ഭൂമി

480. നാവിഗേഷനും റേഞ്ചിംഗിനുമായി ഇന്ത്യൻ ബഹിരാകാശ രംഗം രൂപം നൽകിയ പദ്ധതി ?

ഐ ആർ.എൻ.എസ്.എസ് (IRNSS) Indian Regional Navigation Satellite system)

481. ക്ഷീരപഥത്തോട് അടുത്തു നിൽക്കുന്ന വലിയ സർപ്പിളാകൃത ഗ്യാലക്സി ?

ആൻഡ്രോമീഡ

482. ആദ്യമായി "ബ്ലാക്ക് ഹോൾ " എന്ന പദം പ്രയോഗിച്ചത്?

ജോൺ വീലർ (1969)

483. ഒരേ മാസത്തിൽ തന്നെ ദർശനീയമാകുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രൻ ?

നീലചന്ദ്രൻ (Blue moon )

484. ആകാശഗംഗയ്ക്കു ചുറ്റുമുള്ള സൂര്യന്റെ പരിക്രമണ വേഗത?

250 കി.മീ / സെക്കന്‍റ്

485. സൂര്യന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ എത്ര ഇരട്ടിയാണ്?

333000 ഇരട്ടി

486. ചൊവ്വയെ ഗ്രീക്കുകാർ എന്തിന്റെ ദേവനായിട്ടാണ് ആരാധിക്കുന്നത് ?

യുദ്ധദേവൻ

487. സൂര്യന്റെ പകുതിയിൽ താഴെ മാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത്?

ചുവപ്പ് കുള്ളൻ ( Red Dwarf)

488. സ്വാതന്ത്ര്യം;സമത്വം;സാഹോദര്യം (Liberty; equality ; Fraternity) എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം ?

നെപ്ട്യൂൺ

489. ശനിയുടെ പരിക്രമണകാലം?

29 വർഷങ്ങൾ

490. മംഗൾയാനിനെ ഭ്രമണ പഥത്തിലെത്തിച്ച വിക്ഷേപണ വാഹനം?

PSLV C - 25

491. യുറാനസിൽ അടങ്ങിയിരിക്കുന്ന വിഷവാതകം ?

മീഥൈൻ

492. ക്ഷീരപഥ ഗ്യാലക്സിയെ പുരാതന ഭാരതീയർ വിളിച്ചിരുന്നത്?

ആകാശഗംഗ

493. ഒരു മൃഗത്തിന്റെയോ വസ്തുവിന്റെയോ ആകൃതിയിൽ കാണപ്പെടുന്ന നക്ഷത്ര കൂട്ടങ്ങൾ?

കോൺസ്റ്റലേഷനുകൾ

494. നക്ഷത്രങ്ങളുടെ വലുപ്പം കൂടുന്തോറും അവയുടെ ആയുസ്സ് ?

കുറയുന്നു

495. മംഗൾ യാൻ എന്നകൃതിയുടെ കര്‍ത്താവ്?

ഡോ.ജോർജ് വർഗ്ഗീസ്

496. പ്രോക്സിമ സെന്‍റ്വറിയിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?

4 .24 പ്രകാശ വര്‍ഷങ്ങൾ

497. ചന്ദ്രന്റെ ഇതുവരെ ദർശനീയമല്ലാതിരുന്ന മറുപുറത്തിന്റെ ഫോട്ടോ അയച്ചു തന്ന പേടകം ?

ലൂണാ lll (1959)

498. സങ്കൽപ്പാതീതമായ ചൂടിൽ ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ നിന്നും മോചനം നേടി സ്വതന്ത്ര കണങ്ങളായി പെരുമാറുന്ന അവസ്ഥയാണ് ?

പ്ലാസ്മ

499. പ്രപഞ്ചത്തിന് ഒരു പ്രത്യേക ഉല്‍പ്പത്തിയില്ലെന്നും അതു വികസിച്ചു കൊണ്ടേയിരിക്കുകയാണെന്നും വാദിക്കുന്ന സിദ്ധാന്തം?

സ്ഥിരാവസ്ഥാ സിദ്ധാന്തം (Steady State theory)

500. ഒരു ആകാശഗോളത്തിന്റെ സാമീപ്യത്താൽ മറ്റൊരു ആകാശ വസ്തു സൂര്യനിൽ നിന്നും മറയ്ക്കപ്പെടുന്നതിനെ പറയുന്നത്?

ഗ്രഹണം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution