Related Question Answers

576. സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ?

ഥേയിൽസ്

577. 2009 ഒക്ടോബർ 9 ന് ചന്ദ്രനിലെ ജന സാന്നിധ്യം പഠിക്കാനായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറക്കിയ നാസയുടെ ദൗത്യം?

എൽക്രോസ് ഉപഗ്രഹവും സെന്റോർ റോക്കറ്റും

578. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം?

മംഗൾയാൻ

579. ചൊവ്വയുടെ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്?

അസഫാഹാൾ (1877)

580. ചന്ദ്രന്റെ പ്രദക്ഷിണപഥത്തിൽ (504 കി.മീ ഉയരത്തിൻ) ചന്ദ്രയാൻ എത്തിയത്?

2008 നവംബർ 8

581. വ്യാഴത്തിന്റെ എത്ര ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട് ?

ഏകദേശം 67

582. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

583. ഗ്യാലക്സികൾ ചേർന്ന കൂട്ടങ്ങൾ അറിയപ്പെടുന്നത്?

ക്ലസ്റ്റുകൾ

584. ഏറ്റവും ആഴമേറിയ താഴ്വരയുള്ള ഗ്രഹം?

ചൊവ്വ (വാല്ലി സ് മരിനെരീസ് എന്ന താഴ്വരയ്ക്ക് ഏകദേശം 4000 കി.മീ നീളവും 5 കി .മീറ്ററോളം ആഴവും വരും)

585. ദി റവല്യൂഷനിബസ് എന്ന കൃതിയുടെ കർത്താവ്?

കോപ്പർനിക്കസ്

586. ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ സഹായിച്ച ചെറുവാഹനം?

ഈഗിൾ

587. അന്തരീക്ഷമില്ലാത്ത ആഗ്രഹം?

ബുധൻ (Mercury)

588. സൗരക്കാറ്റുകളിൽ നിന്ന് ഭൂമിയെ സംക്ഷിക്കുന്ന മണ്ഡലം?

ഭൗമ കാന്തിക മണ്ഡലം

589. സൗരയൂഥത്തിലെ ഏക നക്ഷത്രം ?

സൂര്യൻ

590. വൊയേജർ I സൗരയൂഥം കടന്നതായി നാസ സ്ഥിരീകരിച്ചത്?

2013 സെപ്റ്റംബറിൽ

591. യൂറോപ്യൻ യൂണിയന്റെ ഗതി നിർണ്ണയ ഉപഗ്രഹം?

ഗലീലിയോ

592. പ്രപഞ്ച രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ നിർമ്മിച്ച ബൃഹത്തായ ഉപകരണം?

ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)

593. തമോഗർത്തങ്ങളുടെ ഉള്ളറകൾ തേടാൻ ജപ്പാൻ അടുത്തിടെ വിക്ഷേപിച്ച ഉപഗ്രഹം?

ASTRO- H

594. ലോകത്താകമാനം ചൊവ്വയിലേയ്ക്ക് ഇതുവരെ നടന്ന ദൗത്യങ്ങൾ ?

51 (21 എണ്ണം വിജയിച്ചു)

595. പ്രഭാത നക്ഷത്രം | (morning star) പ്രദോഷനക്ഷത്രം (Evening star) എന്നീ പേരുകളിൽ അറിപ്പെടുന്ന ഗ്രഹം?

ശുക്രൻ (Venus)

596. സൂര്യന്റെ അരുമ എന്നറിയപ്പെടുന്നത്?

ശുക്രൻ

597. സൂര്യനെക്കാൾ 1. 4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങളുടെ അവസാനഘട്ടം അറിയപ്പെടുന്നത് ?

വെള്ളക്കുള്ളൻ (White Dwarf)

598. ഏത് വാതകത്തിന്റെ സാന്നിധ്യത്താലാണ് യുറാനസ് നീല ഹരിതവർണ്ണത്തിൽ കാണപ്പെടുന്നത്?

മീഥൈൻ

599. ചൊവ്വയുടെ ഉപഗ്രഹങ്ങൾ?

ഫോബോസ്;ഡീമോസ്

600. പേരിന് റോമൻ/ ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം?

ഭൂമി (എർത്ത്)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution