- Related Question Answers
1. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?
കുലശേഖരൻമാരുടെ ഭരണകാലം
2. പഴശ്ശി വിപ്ലവത്തിന് നേതൃത്വം നല്കിയ രാജാവ്?
കോട്ടയം കേരള വർമ്മ പഴശ്ശിരാജാ
3. എഡി 1O00 ത്തിൽ ഭാസ്കര രവിവർമ്മൻ ഒന്നാമന്റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനം?
ജൂത ശാസനം
4. കോഴിക്കോട് ഭരണാധികാരികൾ എന്നറിയപ്പെട്ടിരുന്നത്?
സാമൂതിരിമാർ
5. ആരുടെ ഭരണ കാലത്താണ് ചോള രാജാവായ രാജരാജചോളൻ വിഴിഞ്ഞവും കാന്തളൂർ ശാലയും അക്രമിച്ചത്?
ഭാസ്ക്കര രവിവർമ്മയുടെ
6. വേണാട് രാജാവിന്റെ യുവരാജാവിന്റെ സ്ഥാനപ്പേര്?
തൃപ്പാപ്പൂർ മൂപ്പൻ
7. കുടക്കല്ല് പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാ ശിലായുഗ പ്രദേശം?
ചേരമങ്ങാട് (ത്രിശൂർ)
8. കേരളത്തിലേയ്ക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയത്?
ഹിപ്പാലസ്
9. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നല്കിയത്?
അഡ്മിറൽ വാൻറീഡ്
10. ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?
ചാൾസ് ഡയസ്
11. പുറക്കാടിന്റെയുടെ പഴയ പേര്?
പോർക്ക
12. കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ പേര്?
മുഹമ്മദ് അലി മരയ്ക്കാർ
13. തിരുവിതാംകൂറിലെ ആവസാന പ്രധാനമന്ത്രി?
പറവൂർ ടി.കെ നാരായണപിള്ള
14. വേലുത്തമ്പി ദളവയുടെ തറവാട്ടു നാമം?
തലക്കുളത്ത് വീട്
15. തിരുവിതാംകൂർ സർവ്വകലാശാല യുടെ ആദ്യ ചാൻസിലർ?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
16. തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന കൃതി?
ചിലപ്പതികാരം
17. ചേരമാൻ പെരുമാൾ നായനാർ എന്ന് അറിയപ്പെട്ടിരുന്നത്?
രാജശേഖര വർമ്മൻ
18. കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?
പി. കെ. ചാത്തൻ
19. ഭാരതീയ ശസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചു എന്നു കരുതപ്പെടുന്ന സ്ഥലം?
കൊടുങ്ങല്ലൂർ (അശ്മകം)
20. ആറ്റിങ്ങൽ കലാപം നടന്നത്?
1721 ഏപ്രിൽ 15
21. കൊച്ചി രാജാക്കൻമാരുടെ നാണയങ്ങൾ?
പുത്തൻ
22. ശ്രീവല്ലഭൻ; പാർത്ഥിവശേഖരൻ എന്നിങ്ങനെ അറിയപ്പെട്ട ആയ് രാജാവ്?
കരുനന്തടക്കൻ
23. ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?
കരികാലൻ( യുദ്ധം : വെന്നി യുദ്ധം)
24. കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച വർഷം?
1600
25. കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്?
കരുനന്തടക്കൻ
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution