1. നർമദ, താപ്തി , സബർമതി, മാഹി എന്നിവ ഏതു സംസ്ഥാനത്തിലെ പ്രധാന നദികളാണ് ?
[Narmada, thaapthi , sabarmathi, maahi enniva ethu samsthaanatthile pradhaana nadikalaanu ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
Reply
Comments
By: jaseela on 23 Oct 2017 03.29 pm
മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് നർമദ. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ താപ്തി നദി മാത്രമാണ് പടിഞ്ഞാറോട്ടൊഴുകി അറേബ്യൻ കടലിൽ പതിക്കുന്നത്. മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി ഏകദേശം 65,145 സ്ക്വയർ കിലോമീറ്റർ പ്രദേശം ഈ നദിയിലെ ജലത്താൽ ഫലഭൂയിഷ്ടമായിരിക്കുന്നു. രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ ആരവല്ലി പർവതനിരകളിലാണ് സബർമതി നദിയുടെ ഉദ്ഭവസ്ഥാനം. നദിയുടെ ഭൂരിഭാഗവും ഒഴുകുന്നത് ഗുജറാത്തിലൂടെയാണ്. പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു നദിയാണ് മാഹി. മദ്ധ്യപ്രദേശിലാണ് ഇതിന്റെ ഉദ്ഭവം. ഉദ്ഭവസ്ഥാനത്തുനിന്ന് രാജസ്ഥാനിലെ വഗദ് പ്രദേശത്തുകൂടി ഒഴുകി ഗുജറാത്തിൽ പ്രവേശിക്കുന്നു. കാംബേയ്ക്കടുത്തുവച്ച് അറബിക്കടലിൽ പതിക്കുന്നു.