ആലപ്പുഴ ജില്ല

ആലപ്പുഴ 


*കഴ്സൺപ്രഭു കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചു. 

*കേരളത്തിലെ ഏറ്റവും ചെറിയ ജില്ല.

* കേരളത്തിലെ ആദ്യത്തെ പോസ്റ്റ്. ഓഫീസ് സ്ഥാപിതമായി (1857) 

*കേരളത്തിലെ ആദ്യത്തെ കയർഫാക്ടറി (ഡാറാസ് മെയിൽ എന്ന പേരിൽ) 1859-ൽ സ്ഥാപിതമായി.

* കയർ വ്യവസായത്തിൽ ഒന്നാംസ്ഥാനം.

* പശ്ചിമതീരത്തെ ആദ്യ വിളക്കുമാടം സ്ഥാപിക്കപ്പെട്ടു.

*കേരള വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആസ്ഥാനം.

*കയർ ബോർഡിന്റെ ആസ്ഥാനം.

* മലകളും വനഭൂമിയും ഇല്ലാത്ത ജില്ല.

* വള്ളംകളികളുടെ നാട്.

* വേലകളി എന്ന കലാരൂപത്തിന് പ്രശസ്തമായ ജില്ല.
*മത്സ്യത്തൊഴിലാളികൾ കൂടുതലുള്ള ജില്ല. 

* പട്ടികവർഗക്കാർ കുറവുള്ള ജില്ല. 
നദികൾ 

*പമ്പയാർ

* മണിമലയാർ

*അച്ചൻകോവിലാർ
ടൂറിസ്റ്റ്കേന്ദ്രങ്ങൾ

*പാതിരാമണൽ ദ്വീപ്

* കൃഷ്ണപുരം കൊട്ടാരം 

*പെരുമ്പളം ദ്വീപ്

* വേമ്പനാട്ട് കായൽ 

*പാണ്ഡവൻ പാറ
വേറിട്ട വസ്തുതകൾ

*രാജീവ്ഗാന്ധിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട താപവൈദ്യുതനിലയമാണ് കായംകുളം .
താപ വൈദ്യുതനിലയം (ഇന്ധനമായി ഉപയോഗിക്കുന്നത് നാഫ്ത).
*കേരളത്തിലെ വാട്ടർ ട്രാൻസ്പോർട്ട്സെൻറർ പുന്നമടക്കായലിലാണ്.
 
*ചെമ്പകശ്ശേരി രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു അമ്പലപ്പുഴ. 

*ഗാന്ധാരത്തിൽ നിന്നു ലഭിച്ച ബുദ്ധപ്രതിമയിൽ പരാമർശിക്കപ്പെട്ട ആലപ്പുഴയിലെ പ്രാചീന ബുദ്ധ മതകേന്ദ്രമാണ് ശ്രീമൂലവാസം.
*കുട്ടനാട്ടുകാർ എന്ന അർഥത്തിൽ ആദ്യകാല ചേരന്മാർ അറിയപ്പെട്ടത് കുട്ടുവൻമാർ എന്നാണ്. 

*പ്രാചീനകാലത്ത് കരപ്പുറം എന്നറിയപ്പെട്ടത് ചേർത്തല.

*റോമാ സാമ്രാജ്യവുമായി വ്യാപാര ബന്ധം പുലർത്തിയ 'ബക്കറെ' ഇന്നറിയപ്പെടുന്നത് പുറക്കാട്. 

*ഡച്ച് രേഖകളിൽ ‘ബെറ്റിമനി എന്നറിയപ്പെട്ടത് കാർത്തികപ്പള്ളി. 

*തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസനാണ് ആലപ്പുഴ പട്ടണം പണികഴിപ്പിച്ചത്.

* സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണപരിഷ്കരണങ്ങൾക്കെതിരെ 1946-ൽ നടന്ന സമരമാണ് പുന്നപ്ര വയലാർ സമരം. 

*1957-ലെ ഒരണ സമരത്തിന് വേദിയായതും ആലപ്പുഴ ജില്ലയാണ്. 

*കേരളത്തിലെ ഏറ്റവും വലിയ കായൽ വേമ്പനാട്ടു കായൽ.

* തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവ വേമ്പനാട്ടുകായലിലാണ്. 

*കേരളത്തിലെ ഏറ്റവും വലിയ ബണ്ട് തണ്ണീർമുക്കം (കരിമീനിന് പ്രശസ്തമാണ്). 

*കുട്ടനാട്ടിലെ അധിക ജലം കടലിലേക്ക് ഒഴുക്കുന്നതിന് നിർമിച്ച സ്റ്റിൽവേയാണ് തോട്ടപ്പള്ളി.

*ജില്ലയിലെ പ്രശസ്തമായ ദ്വീപുകളാണ്
 പാതിരാമണൽ, പെരുമ്പളം. 
*1952-ൽ ആരംഭിച്ച നെഹ്റുട്രോഫി വള്ളംകളിക്ക് വേദിയാകുന്നത് പുന്നമടക്കായലാണ്. 

* സമുദ്രനിരപ്പിൽനിന്ന് താഴെ സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിലെ ഹോളണ്ട് എന്നാണ് കുട്ടനാട് അറിയപ്പെടുന്നത്. 

* ആലപ്പുഴയുടെ സാംസ്കാരികതലസ്ഥാനം എന്നറിയപ്പെടുന്ന അമ്പലപ്പുഴയിലാണ് കുഞ്ചൻനമ്പ്യാർ ആദ്യ തുള്ളൽ അവതരിപ്പിച്ചത്. 

* പാൽപ്പായസത്തിന് പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം തെക്കിന്റെ ദ്വാരക, ദക്ഷിണകേരളത്തിലെ ഗുരുവായൂർ എന്നിങ്ങനെ അറിയപ്പെടുന്നു. 

* 1924-ൽ മഹാകവി കുമാരനാശാൻ പല്ലനയാറ്റിൽ വെച്ച് ബോട്ടപകടത്തിൽ മരണപ്പെട്ട സ്ഥലമാണ് കുമാരകോടി.

* തുമ്പോളി, പുറക്കാട് കടൽത്തീരങ്ങൾ ചാകരയ്ക്ക് പ്രശസ്തമാണ്.

* കൃഷ്ണപുരം കൊട്ടാരത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രമായ “ഗജേന്ദ്രമോക്ഷം'' ഉള്ളത്.

* കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ ഉദയാ സ്റ്റുഡിയോ ആലപ്പുഴയിലാണ്. 

*കടൽത്തീരം കൂടിയ താലൂക്കാണ് ചേർത്തല.

* ആദ്യ കയർഗ്രാമം-വയലാർ
 
* സാക്ഷരതയിൽ മൂന്നിൽ നിൽക്കുന്ന ഗ്രാമമാണ് നെടുമുടി.

*കേരളത്തിന്റെ പഴനി എന്നറിയപ്പെടുന്ന് ഹരിപ്പാ ട് സുബ്രഹ്മണ്യക്ഷേത്രമാണ്. 

*കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ് (കെ.പി.എ.സി.) ആസ്ഥാനം കായംകുളത്താണ്. 

*തകഴി മ്യൂസിയം സ്ഥിതിചെയ്യുന്നത്  ആലപ്പുഴയിലും സ്മാരകം ശങ്കരമംഗലത്തുമാണ്.

* കേരളത്തിന്റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത നൂറനാടാണ്.

* കേരള സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴയിൽ  പ്രവർത്തിക്കുന്നു.

*കേന്ദ്ര  നാളികേര ഗവേഷണകേന്ദ്രം കായംകുളത്താണ്.

*നെല്ലുഗവേഷണകേന്ദ്രം മങ്കൊമ്പ് (ആലപ്പുഴ) സ്ഥിതിചെയ്യുന്നു.

*കേന്ദ്ര കയർഗവേഷണകേന്ദ്രം കലവൂർ.

* എള്ളുകൃഷിക്ക് പ്രശസ്തമായ ജില്ലയിലെ സ്ഥലമാണ് ഓണാട്ടുകര.

*രാജാരവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ് മാവേലിക്കരയിൽ സ്ഥിതിചെയ്യുന്നു. 

*കുഞ്ചൻനമ്പ്യാർ സ്മാരകം, പി.കെ. നാരായണൻപിള്ള സ്മാരകം എന്നിവ അമ്പലപ്പുഴയിലാണ്.

* കേരള സ്റ്റേറ്റ്  ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ആസ്ഥാനം കലവൂർ.

*ഇ.എസ്.ഐ. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മാവേലിക്കര.

* കേരള കാർട്ടൂൺ മ്യൂസിയം-കായംകുളം.

*കേരളത്തിലെ ആദ്യത്തെ സീഫുഡ് പാർക്ക് അരൂർ.

*കേരളത്തിലെ ആദ്യത്തെ സിദ്ധഗ്രാമം -ചന്ദിരൂർ

* കേരളത്തിലെ ആദ്യ താപവൈദ്യുതനിലയമാണ് കായംകുളം.

*കേരളത്തിലെ ആദ്യ തരിശുരഹിത ഗ്രാമപ്പഞ്ചായത്ത് മണ്ണഞ്ചേരി.

* ഗ്ലാസ് നിർമാണത്തിനുപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലമാണ് ചേർത്തല.

* പുന്നപ്രവയലാർ രക്തസാക്ഷിമണ്ഡപം ആലപ്പുഴയിലെ വലിയ ചുടുകാട്. 

*കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ എന്നിവിടങ്ങൾ മോണോസൈറ്റ് അടങ്ങിയ കരിമണൽ നിക്ഷേപത്തിന് പ്രശസ്തമാണ്.

* 'കൺകണ്ട ദൈവം' എന്ന് ദലൈലാമ വിശേഷി പ്പിച്ച ബുദ്ധമതവിഗ്രഹമാണ് കരുമാടിക്കുട്ടൻ.

*കേരളത്തിന്റെ നെല്ലറ 
- കുട്ടനാട്ട് (ആലപ്പുഴ)
*കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല 
- പാലക്കാട് 
*സുഗന്ധനെല്ലിനങ്ങളുടെ നാട്  എന്നറിയപ്പെടുന്നത് 
- വയനാട്

Manglish Transcribe ↓


aalappuzha 


*kazhsanprabhu kizhakkinte veneesu ennu visheshippicchu. 

*keralatthile ettavum cheriya jilla.

* keralatthile aadyatthe posttu. Opheesu sthaapithamaayi (1857) 

*keralatthile aadyatthe kayarphaakdari (daaraasu meyil enna peril) 1859-l sthaapithamaayi.

* kayar vyavasaayatthil onnaamsthaanam.

* pashchimatheeratthe aadya vilakkumaadam sthaapikkappettu.

*kerala vaattar draansporttu korppareshante aasthaanam.

*kayar bordinte aasthaanam.

* malakalum vanabhoomiyum illaattha jilla.

* vallamkalikalude naadu.

* velakali enna kalaaroopatthinu prashasthamaaya jilla.
*mathsyatthozhilaalikal kooduthalulla jilla. 

* pattikavargakkaar kuravulla jilla. 
nadikal 

*pampayaar

* manimalayaar

*acchankovilaar
dooristtkendrangal

*paathiraamanal dveepu

* krushnapuram kottaaram 

*perumpalam dveepu

* vempanaattu kaayal 

*paandavan paara
veritta vasthuthakal

*raajeevgaandhiyude peril naamakaranam cheyyappetta thaapavydyuthanilayamaanu kaayamkulam .
thaapa vydyuthanilayam (indhanamaayi upayogikkunnathu naaphtha).
*keralatthile vaattar draansporttsenrar punnamadakkaayalilaanu.
 
*chempakasheri raajavamshatthinte thalasthaanamaayirunnu ampalappuzha. 

*gaandhaaratthil ninnu labhiccha buddhaprathimayil paraamarshikkappetta aalappuzhayile praacheena buddha mathakendramaanu shreemoolavaasam.
*kuttanaattukaar enna arthatthil aadyakaala cheranmaar ariyappettathu kuttuvanmaar ennaanu. 

*praacheenakaalatthu karappuram ennariyappettathu chertthala.

*romaa saamraajyavumaayi vyaapaara bandham pulartthiya 'bakkare' innariyappedunnathu purakkaadu. 

*dacchu rekhakalil ‘bettimani ennariyappettathu kaartthikappalli. 

*thiruvithaamkoor divaanaayirunna raajaa keshavadaasanaanu aalappuzha pattanam panikazhippicchathu.

* sar si. Pi. Raamasvaami ayyarude bharanaparishkaranangalkkethire 1946-l nadanna samaramaanu punnapra vayalaar samaram. 

*1957-le orana samaratthinu vediyaayathum aalappuzha jillayaanu. 

*keralatthile ettavum valiya kaayal vempanaattu kaayal.

* thanneermukkam bandu, thottappalli spilve enniva vempanaattukaayalilaanu. 

*keralatthile ettavum valiya bandu thanneermukkam (karimeeninu prashasthamaanu). 

*kuttanaattile adhika jalam kadalilekku ozhukkunnathinu nirmiccha sttilveyaanu thottappalli.

*jillayile prashasthamaaya dveepukalaanu
 paathiraamanal, perumpalam. 
*1952-l aarambhiccha nehrudrophi vallamkalikku vediyaakunnathu punnamadakkaayalaanu. 

* samudranirappilninnu thaazhe sthithicheyyunnathinaal keralatthile holandu ennaanu kuttanaadu ariyappedunnathu. 

* aalappuzhayude saamskaarikathalasthaanam ennariyappedunna ampalappuzhayilaanu kunchannampyaar aadya thullal avatharippicchathu. 

* paalppaayasatthinu prashasthamaaya ampalappuzha shreekrushnakshethram thekkinte dvaaraka, dakshinakeralatthile guruvaayoor enningane ariyappedunnu. 

* 1924-l mahaakavi kumaaranaashaan pallanayaattil vecchu bottapakadatthil maranappetta sthalamaanu kumaarakodi.

* thumpoli, purakkaadu kadalttheerangal chaakaraykku prashasthamaanu.

* krushnapuram kottaaratthilaanu keralatthile ettavum valiya chumarchithramaaya “gajendramoksham'' ullathu.

* keralatthile aadya philim sttudiyo udayaa sttudiyo aalappuzhayilaanu. 

*kadalttheeram koodiya thaalookkaanu chertthala.

* aadya kayargraamam-vayalaar
 
* saaksharathayil moonnil nilkkunna graamamaanu nedumudi.

*keralatthinte pazhani ennariyappedunnu harippaa du subrahmanyakshethramaanu. 

*kerala peeppilsu aardsu klabbu (ke. Pi. E. Si.) aasthaanam kaayamkulatthaanu. 

*thakazhi myoosiyam sthithicheyyunnathu  aalappuzhayilum smaarakam shankaramamgalatthumaanu.

* keralatthinte pakshigraamam ennariyappedunnatha nooranaadaanu.

* kerala sttettu vyrolaji insttittyoottu aalappuzhayil  pravartthikkunnu.

*kendra  naalikera gaveshanakendram kaayamkulatthaanu.

*nellugaveshanakendram mankompu (aalappuzha) sthithicheyyunnu.

*kendra kayargaveshanakendram kalavoor.

* ellukrushikku prashasthamaaya jillayile sthalamaanu onaattukara.

*raajaaravivarma koleju ophu phyn aardsu maavelikkarayil sthithicheyyunnu. 

*kunchannampyaar smaarakam, pi. Ke. Naaraayananpilla smaarakam enniva ampalappuzhayilaanu.

* kerala sttettu  dragsu aandu phaarmasyoottikkalsu aasthaanam kalavoor.

*i. Esu. Ai. Sooppar speshyaalitti aashupathri maavelikkara.

* kerala kaarttoon myoosiyam-kaayamkulam.

*keralatthile aadyatthe seephudu paarkku aroor.

*keralatthile aadyatthe siddhagraamam -chandiroor

* keralatthile aadya thaapavydyuthanilayamaanu kaayamkulam.

*keralatthile aadya tharishurahitha graamappanchaayatthu mannancheri.

* glaasu nirmaanatthinupayogikkunna kannaadi manalinu prashasthamaaya sthalamaanu chertthala.

* punnapravayalaar rakthasaakshimandapam aalappuzhayile valiya chudukaadu. 

*kaartthikappalli, thrukkunnappuzha ennividangal monosyttu adangiya karimanal nikshepatthinu prashasthamaanu.

* 'kankanda dyvam' ennu dalylaama visheshi ppiccha buddhamathavigrahamaanu karumaadikkuttan.

*keralatthinte nellara 
- kuttanaattu (aalappuzha)
*keralatthinte nellara ennariyappedunna jilla 
- paalakkaadu 
*sugandhanellinangalude naadu  ennariyappedunnathu 
- vayanaadu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution