* പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേട്ക സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിലാണ്.
* ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഘനനം ചെയ്യപ്പെട്ടത് മധ്യപ്രദേശിലാണ്
* സിന്ധുനദീതട സംസ്കാരത്തേക്കാളും പഴക്കമുള്ള നാഗരിക സംസ്കാരമായ ഗൾഫ് ഓഫ് കാമ്പട്ട് കണ്ടെത്തിയത് ഗുജറാത്തിലാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് (NIOT) ഈ സംസ്കാരം കണ്ടെത്തിയത് (NIOT ആസ്ഥാനം ചെന്നെ)
* സിന്ധു നദീതട സംസ്കാരമാണ് മെലൂഹ എന്നറിയപ്പെടുന്നത്.
* ദ്രാവിഡരാണ് സിന്ധുനദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ.
* നഗരാസൂത്രണവും നഗരവത്കരണവുമായിരുന്നു ഈ സംസ്കാരത്തിന്റെ പ്രധാന സവിശേഷത.
* ഏകദേശം BC3000-ത്തിനും 1500-നും ഇടയിൽ ആണ് ഈ സംസ്കാരം നിലനിന്നിരുന്നത്.
* ഈ സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്നും വിളിക്കുന്നു.
* സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന മോഹൻജൊദാരൊ ഇന്ന് പാകിസ്താനിലെ സിന്ധിലും ഹാരപ്പ, പാകിസ്താനിലെ പഞ്ചാബിലുമാണ് സ്ഥിതി ചെയ്യുന്നത്.
* സിന്ധുനദീതട സംസ്കാരം വെങ്കലയുഗ സംസ്കാരമെന്നറിയപ്പെടുന്നു.
* ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവാണ് സർവില്യം ജോൺസ് .
* സിന്ധുനദീതടസംസ്കാരത്തെക്കുറിച്ച് ആദ്യമായി സൂചന നൽകിയത്.ചാൾസ് മേഴ്സനാണ്.
* സിന്ധുനദീ തടനിവാസികൾക്ക് അജ്ഞാതമായിരുന്ന ലോഹമായിരുന്നു ഇരുമ്പ്.
* ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭി ക്കാൻ മുൻകൈയെടുത്ത ഗവർണർ ജനറലാണ് കാനിങ് പ്രഭു.
* ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവാണ് അലക്സാണ്ടർ കണ്ണിങ്ഹാം.
* സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂർത്തികളായിരുന്നു മാതൃദേവതയും പശുപതി മഹാദേവനും.
* സിന്ധു നദീതട ജനത ആരാധിച്ചിരുന്ന മൃഗമായിരുന്നു കാള.
* സിന്ധു നദീതട ജനത ഇണക്കി വളർത്തിയിരുന്ന പ്രധാന മൃഗമായിരുന്നു നായ.
* പ്രകൃതി ദുരന്തങ്ങളാണ് സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് അഭിപ്രായപ്പെട്ടത് ജി.എഫ്. ഡേൽസിയാണ്.
* സിന്ധുനദീതട നിവാസികൾ അളവ് തൂക്ക ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യയായിരുന്നു
16.
* ആര്യന്മാരുടെ വരവാണ് സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമായത് എന്ന് അഭിപ്രായപ്പെട്ടത് മോർട്ടിമർ വീലറാണ്.
* ആദ്യമായി കണ്ടെത്തിയസിന്ധുനദീതടസംസ്കാര കേന്ദ്രം ഹാരപ്പയായിരുന്നു.
* പാകിസ്താനിലെ മൗണ്ട്ഗോമറി ജില്ലയിലാണ് ഹാരപ്പ സ്ഥിതി ചെയ്യുന്നത്.
* 'മരിച്ചവരുടെ കുന്ന് എന്നാണ് മോഹൻജൊദാരൊ എന്ന വാക്കിന്റെ അർഥം.
* രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാരകേന്ദ്രമാണ് മോഹൻജൊദാരൊ.
* ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന നദീതീരമായിരുന്നു രവി നദി.
* ഋഗ്വേദത്തിൽ ഹരിയുപ്പട്ട എന്ന പരാമർശിക്കുന്നത് ഹാരപ്പയാണ്.
* ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി സിന്ധുവാണ്.
* സിന്ധുനദീതട സംസ്കാര കാലത്ത് ഒഴുകിയിരുന്നതും എന്നാലിപ്പോൾ ഭൂമിക്കടിയിലായി എന്നു കരുതുന്നതുമായ നദിയാണ് സരസ്വതി.
* സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ തുറമുഖ നഗരമാണ് ലോത്തൽ.
* ലോത്തൽ സ്ഥിതി ചെയ്തിരുന്നത് ഗുജറാത്തിലാണ്.
* കാലിബംഗൻ എന്ന സിന്ധുനദീതട സംസ്കാര പ്രദേശം നിലനിന്നിരുന്നത് രാജസ്ഥാനിലാണ്.
* കറുത്ത വളകൾ എന്നാണ് കാലിബംഗൻ എന്ന വാക്കിന്റെ അർഥം.
* ചെമ്പിൽ നിർമിച്ച കാളയുടെ രുപം, ഉഴവുചാൽ പാടങ്ങൾ എന്നിവ കണ്ടെത്തിയത് കാലിബംഗനിലാണ്.
* കാലിബംഗൻ സ്ഥിതിചെയ്തിരുന്നത് ഘഗാർ നദിയുടെ തീരത്തായിരുന്നു.
* വീടുകളോട് ചേർന്ന് കിണറുകളും തടികൊണ്ട് നിർമിച്ച ഓട സംവിധാനവും കണ്ടെത്തിയത് കാലിബംഗനിലാണ്.
* സിന്ധു നദീതട ജനതക്ക് അറിവില്ലായിരുന്ന മൃഗമാണ് കുതിര.
* ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് ബൻവലി എന്ന സിന്ധു നദീതട കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
* രൂപാർ എന്ന സിസിന്ധു നദീതട കേന്ദ്രം സ്ഥിതിചെയ്യുന്നത് പഞ്ചാബിലാണ്(ഇന്ത്യ).
* മനുഷ്യന്റെ കൂടെ നായയെ അടക്കം ചെയ്തിരുന്നതന്റെ തെളിവ് ലഭിച്ചത് രൂപാറിൽ നിന്നാണ്,
* സ്ത്രീയും പുരുഷനേയും ഒന്നിച്ച്അടക്കം ചെയ്തിരുന്നതിന്റെ തെളിവ് ലഭിച്ച ലോത്തലിൽ.
* ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധുനദീതട കേന്ദ്രങ്ങൾ കാണപ്പെടുന്നത് സംസ്ഥാനമാണ് ഗുജറാത്ത്.
* ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രമാണ് ധോളവീര.
* നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ ലഭിച്ച സിന്ധു നദീതട സംസ്കാരമാണ് മൊഹൻ ജോ ദാരോ.
* ചെസ്ബോർഡ്, ചെമ്പിൽ നിർമിച്ച നായ തുടങ്ങിയവ കണ്ടെത്തിയത് ലോത്തലിൽ നിന്നാണ്.
* കാസ്പിയൻ കടലിനടുത്ത് നിന്നും ബി.സി 1500- ആണ്ടോടെ ഇന്ത്യയിൽ വന്ന ആര്യന്മാരാണ് വേദ കാലഘട്ടത്തിന്റെ ഉപജ്ഞാതാക്കൾ.
* ഉന്നത കുലജാതൻ, ശ്രേഷൻ എന്നൊക്കെയാണ് ആര്യൻ എന്ന വാക്കിനർഥം.
* ആര്യന്മാരുടെ ഭാഷ സംസ്കൃതമായിരന്നു.
* മധേഷ്യയിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് പറഞ്ഞത് മാക്സ്മുള്ളറാണ്.
* ആര്യന്മാർ വന്നത് ടിബറ്റിൽ നിന്നാണ് എന്ന അഭിപ്രായം ദയാനന്ദ സരസ്വതിയുടെതായിരുന്നു .
* സത്യങ്ങളുടെ അന്തസ്സത്തയാണ് വേദങ്ങൾ എന്നഭിപ്രായപ്പെട്ടത് സരസ്വതിയാണ്.
* ആര്യന്മാരുടെ ആഗമനം ആർട്ടിക് പ്രദേശത് നിന്നാണ് എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചത് ഗംഗാധര തിലകനായിരുന്നു.
* വേദകാലഘട്ടത്തിലെ രണ്ട് ഭാഗങ്ങളാണ് ഋഗ്വേദ കാലഘട്ടവും പിൽകാല വേദകാലഘട്ടവം,
* ആര്യന്മാർ ആരാധിച്ചിരുന്ന മൃഗമായിരുന്നു പശു.
* ഇന്ത്യയിൽ ആദ്യമായി ഇരുമ്പ് ഉപയോഗിച്ചത് ആര്യമാരായിരുന്നു.
* ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ദൈവമായിരുന്നു ഇന്ദ്രൻ.
* ഇടിമിന്നലിന്റെയും മഴയുടെയും യുദ്ധത്തിന്റെയും ദേവനായി അറിയപ്പെടുന്നത് ഇന്ദ്രനാണ്
* കോട്ടകൾ തകർക്കുന്നവൻ എന്നർത്ഥത്തിനെന്റ് പുരന്തരൻ എന്നറിയപ്പെട്ട ദൈവമായിരുന്നു ഇന്ദ്രൻ.
* ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന പുരോഹിതന്മാരായിരുന്നു വസിഷ്ടനും വിശ്വാമിത്രനും.
* ഗായത്രീമന്ത്രത്തിന്റെ കർത്താവ് വിശ്വാമിത്രനാണ്.
* ഋഗ്വേദ കാലഘട്ടത്തിൽ ജാതികൾ തരം തിരിച്ചിരുന്നത് തൊഴിലിന്റെ അടിസ്ഥാനത്തിലായിരുന്നു.
* ചാതുർവർണ്യം എന്ന ജാതി വ്യവസ്ഥയായിരുന്നു ഋഗ്വേദകാലഘട്ടത്തിൽ നിലനിന്നിരുന്നത്.
* ബ്രാഹ്മണർ (പുരോഹിതർ), ക്ഷത്രിയർ (ഭരണാധി കാരികൾ), വൈശ്യർ (കച്ചവടക്കാർ), ശൂദ്രർ (പാദ സേവകർ) എന്നിവരായിരുന്നു.
* ഋഗ്വേദ കാലഘട്ട ത്തിലെ പ്രധാന ജാതികൾ.
* ഋഗ്വേദ കാലഘട്ടത്തിൽ സമ്പത്തിന്റെ അടിസ്ഥാനമായികണക്കാക്കിയിരുന്നത് കാലികളുടെ എണ്ണമായിരുന്നു.
* പശുക്കൾക്കുവേണ്ടി നടന്ന യുദ്ധങ്ങൾ ഗോവിഷ്ഠി എന്നറിയപ്പെട്ടു.
* പിൽക്കാല വേദ കാലഘട്ടത്തിലാണ് രാഷ്ട്രം എന്ന ആശയം നിലവിൽവന്നത് .
* പിൽക്കാല കാലഘട്ടത്തിലാണ് രാഷ്ട്രംഎന്ന ആശയം നിലവിൽ വന്നത്.
* പിൽക്കാല വേദകാലഘട്ടത്തിലെ പ്രധാന ആരാധനാ മൂർത്തിയായിരുന്നു പ്രജാപതി.
* ആദി വേദം എന്നറിയപ്പെടുന്നത് ഋഗ്വേദമാണ്.
* ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യഗ്രന്ഥമാണ് ഋഗ്വേദം.
* പ്രധാനമായും ദേവസ്തുതികളാണ് ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നത്.
* 1028 ദേവസ്തുതികളാണ് ഋഗ്വേദത്തിലുള്ളത്.
* ഓം എന്ന പദമാണ് ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കുന്നത്.
* ബലിദാനം, പൂജാവിധി തുടങ്ങിയവയെക്കുറിച്ച്പ്രതിപാദിക്കുന്ന വേദമാണ് യജുർവേദം.
* ഗദ്യരൂപത്തിലുള്ളതാണ് യജുർവേദം.
* സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് സമാവേദം.
* മന്ത്രത്തിന്റെയും ദുർമന്ത്രവാദത്തിന്റെയും ശേഖരമായി അറിയപ്പെടുന്ന പദമാണ് അഥർവവേദം.
* ആയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദമാണ് അഥർവവേദം.
* അഥർവവേദം ആര്യന്മാരുടെതല്ലാത്ത വേദമായിട്ടാണ് കരുതപ്പെടുന്നത്.
* വനവാസികളായ സന്ന്യാസിമാർക്കായി രചിക്കപ്പെട്ടിട്ടുള്ള കൃതികളാണ് ആരണ്യകം.
* ധ്യാനത്തിനാണ് ആരണ്യകം ഏറ്റവും പ്രധാന്യം നൽകുന്നത്.
* 'അഗ്നിമീളേ പുരോഹിതം' എന്ന് ആരംഭിക്കുന്ന വേദമാണ് ഋഗ്വേദം.
* പാഴ്സി മതഗ്രന്ഥമായ സെന്റ് അവസ്ഥയുമായി സാമ്യമുള്ള കൃതിയാണ് ഋഗ്വേദം
* ആര്യസമൂഹത്തിലെ ഏറ്റവും ചെറിയ ഘടകമായിരുന്നു. കുല.
* അരിയും ബാർലിയുമാണ് ആര്യന്മാർ ഉപയോഗിച്ചിരുന്ന പ്രധാന ധാന്യങ്ങൾ.
* ‘വേദങ്ങളിലേക്ക് മടങ്ങിപ്പോകുക' എന്ന ആഹ്വാനം സ്വാമി ദയാനന്ദ സരസ്വതിയുടെതാണ്.
* “യുദ്ധം ആരംഭിക്കുന്നത് മനുഷ്യരുടെ മനസ്സിലാണ്” എന്ന വാക്യം അഥർവവേദത്തിലുള്ളതാണ്.
* ചരിത്രകാരന്മാർക്ക് ആവശ്യമില്ലാത്ത വേദം എന്നറിയപ്പെടുന്നത് സാമവേദമാണ്.
* ഇന്ത്യൻ തത്വചിന്തയുടെയും ഹിന്ദുത്വചിന്തയുടെയും അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതികളാണ് ഉപനിഷത്തുകൾ.
* 'ഗുരുവിന്റെ സമീപത്തിരുന്ന് പഠനത്തിലേർപ്പെടുക' എന്നതാണ് ഉപനിഷദ് എന്ന വാക്കിനർഥം.
* 108 ഉപനിഷത്തുകളാണുള്ളത്. ബൃഹദാരണ്യകോപനിഷത്താണ് ഏറ്റവും വലുത്.
* ഏറ്റവും പഴക്കം ചെന്ന ഉപനിഷത്താണ്ഛന്ദോഗ്യ ഉപനിഷത്ത്.
* ശ്രീകൃഷ്ണനെക്കുറിച്ച് പരാമർശമുള്ള ആദ്യ കൃതിയാണ്ഛന്ദോഗ്യ ഉപനിഷത്ത്.
* സത്യമേവ ജയതെ' എന്ന വാക്യം കടം കൊണ്ടിരിക്കുന്നത് മുണ്ഡകോപനിഷത്തിൽ നിന്നാണ്.
* ബ്രഹ്മാവ്, മഹാവിഷ്ണു, ശിവൻ എന്നിവരെയാണ് ത്രിമൂർത്തികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
* മൈത്രേയതി ഉപനിഷത്തിലാണ് ത്രിമൂർത്തികളെപ്പറ്റി പരാമർശിക്കുന്നത്.
* 18 പുരാണങ്ങളാണ് നിലവിലുള്ളത്. 6 വിഷ്ണുപുരാണം, 6 ശിവപുരാണം, 6 ബ്രഹ്മപുരാണം എന്നിവയാണവ.
* മഹാവിഷ്ണുവിന് 10 അവതാരങ്ങളാണുള്ളത്. 9- ത്തെ അവതാരമാണ് ശ്രീകൃഷ്ണൻ.
* ഹിന്ദു പുരാണമനുസരിച്ച് വിഷ്ണുവിന്റെ അവസാനത്തെ അവതാരമാണ് കൽക്കി.
* 'എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല' എന്ന് പരാമർശിക്കുന്നത് മഹാഭാരതത്തിലാണ്.
* ഇന്ത്യയുടെ രണ്ട് ഇതിഹാസങ്ങളാണ് രാമായണവും മഹാഭാരതവും.
* പിൽക്കാല വേദകാലഘട്ടത്തിൽ ഡൽഹി പ്രദേശങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന വംശമായിരുന്നു കുരുവംശം.
* കുരുവംശം. കുരുവംശത്തിലെ രണ്ട് പ്രധാന ഗോത്രങ്ങൾ തമ്മിൽ നടന്ന യുദ്ധമായിരുന്നു മഹാഭാരതയുദ്ധം.
* മഹാഭാരതയുദ്ധം നടന്നതെന്ന് കരുതപ്പെടുന്ന കുരുക്ഷേത്രം സ്ഥിതിചെയ്യുന്നത് ഹരിയാനയിലാണ്.
* മഹാഭാരതം 18 പർവങ്ങളായാണ് തിരിച്ചിരിക്കുന്നത്.
* മഹാഭാരതത്തിന്റെ കർത്താവ് വ്യാസനാണ്.
* ജയസംഹിത, ശതസഹസ്രസംഹിത, അഞ്ചാം വേദം എന്നെല്ലാം അറിയപ്പെടുന്നത് മഹാഭാരതമാണ്.
* കുരുക്ഷേത്രയുദ്ധം 18 ദിവസമാണ് നീണ്ടുനിന്നത്.
* 19 പർവമായി കണക്കാക്കുന്നത് ഹരിവംശപർവം. കൃഷ്ണന്റെ ജീവിതമാണ് 19 പർവത്തിലെ പ്രതിപാദ്യം.
* ഭഗവദ്ഗീത ഉൾക്കൊള്ളുന്ന മഹാഭാരതത്തിലെ പർവമാണ് ഭീഷ്മപർവം.
* ഏറ്റവും പഴക്കമുള്ള ഇതിഹാസമാണ് രാമായണം.
* ആദികാവ്യം എന്നറിയപ്പെടുന്നത് രാമായണമാണ്.
* ആദികവി എന്നറിയപ്പെടുന്ന വാത്മീകിയാണ് രാമായണത്തിന്റെ കർത്താവ്.
* വാല്മീകിയുടെ ആദ്യപേര് രത്നാകരൻ എന്നതാണ്.
* കേരള വ്യാസൻ - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരൻ.
* കേരള വാല്മീകി-വള്ളത്തോൾ.
* രാമായണം മലയാളത്തിൽ രചിച്ചത്- തുഞ്ചത്തെഴുത്തച്ഛൻ.
* രാമായണം 7 കാണ്ഡങ്ങളായാണ് തിരിച്ചിരിക്കുന്നത്.
* മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്ന ഭഗവത്ഗീതയാണ്.
* ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസമാണ് മഹാഭാരതം.
* യജ്ഞാനം എന്ന് അർഥം വരുന്ന വിദ് എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം രൂപം കൊണ്ടത് .
* ഋഗ്വേദം,യജുർവേദം,സാമവേദം,അഥർവവേദം ഇങ്ങനെ നാല് വേദങ്ങളാണ് നിലവിലുള്ളത്.
ദേവന്മാർ
* കാറ്റിന്റെ ദേവൻ - മരുത്
* വൃക്ഷ ദേവൻ - സാമവേദ
* മാതൃ ദേവത - അഥിതി
* ഭൂമി ദേവത - പൃഥ്വി
* മരണത്തിന്റെ ദേവൻ - യമൻ
* ജല ദേവൻ - വരുണൻ
ഇംഗ്ലീഷിലേക്ക്
ഋഗ്വേദം - മാക്സ് മുള്ളർ.മനുസ്മൃതി - വില്യം ജോൺ. ഭഗവദ്ഗീത - ചാൾസ് വിക്കിൻസ്.അർത്ഥശാസ്ത്രം - ശ്യാമശാസ്ത്രി.
* ജൈനമതത്തിലെ ആദ്യ തീർഥങ്കരനായ ഋഷഭദേവന്റെ മകനാണ് ബാഹുബലി.
* ഗോമതേശ്വർ എന്നറിപ്പെടുന്നതും ബാഹുബലിയാണ്.
* ഒരു വർഷം നിന്നുകൊണ്ട് തപസ്സ് അനുഷ്ടിച്ച് ജ്ഞാനോദയം ലഭിച്ച വ്യക്തിയാണ് ബാഹുബലി.
* അച്ഛനായ ഋഷഭദേവൻ തന്റെ സാമ്രാജ്യം മക്കൾക്ക് വിഭജിച്ച് നൽകുകയും അങ്ങനെ ബാഹുബലി അസ്മക രാജ്യത്തിന്റെ രാജാവാകുകയും ചെയ്തു.
* സഹോദരനായ ഭരതൻ ബാഹുബലിയോട് യുദ്ധം പ്രഖ്യാപിച്ചു.
* എന്നാൽ ചേര ചിന്തിക്കാതെ ജലായുദ്ധം,മലയുദ്ധം എന്നിവ നടത്തുകയും അതിൽ ജയിച്ചശേഷം ബാഹുബലി തന്റെ സാമ്രാജ്യം ഉപേക്ഷിച്ച് ഒരു ദിഗംബര സന്ന്യാസിയായി മാറുകയും ചെയ്തു.