* ജൈനമതസ്ഥാപകനാണ് വർധമാന മഹാവീരൻ,
* B.C. 540-ൽ വൈശാലിക്ക് സമീപം കുണ്ഡലഗ്രാമത്തിലാണ് മഹാവീരൻ ജനിച്ചത്.
* ബിഹാർ സംസ്ഥാനത്തിന്റെ ഭാഗമാണ് നിലവിൽ ഈ പ്രദേശം.
* മഹാവീരന്റെ പിതാവ് സിദ്ധാർഥനും മാതാവ് ത്രിശാലയുമായിരുന്നു.
* ജൈനമതത്തിന്റെ വക്താക്കൾ തീർഥങ്കരന്മാർഎന്നറിയപ്പെട്ടു.
* ജൈനമത തീർഥങ്കരന്മാരുടെ എണ്ണം 24 ആണ്.
* 'ജൈന' എന്ന വാക്കിനർഥം കീഴടക്കിയവൻ എന്നാണ്.
* ആദ്യ ജൈനമത തീർഥങ്കരൻ ഋഷഭദേവനായിരുന്നു.
* ജ്യംബി ഗ്രാമത്തിനടുത്തുവെച്ചാണ് മഹാവീരന് ജ്ഞാനോദയം ഉണ്ടായത് .
* BC 468-ൽ പാവപുരി എന്ന സ്ഥലത്തുവെച്ചാണ് മഹാവീരൻ നിർവാണം പ്രാപിച്ചത് .
* ഇന്നത്തെ ബിഹാറിലാണ് ജംബിഗ്രാമവും പാവപുരിയുമെല്ലാം സ്ഥിതിചെയ്യുന്നത്.
* ജൈമതത്തിന്റെ പുണ്യഗ്രന്ഥം അംഗാസ് എന്നറിയപ്പെടുന്നു. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടി രിക്കുന്ന ഭാഷ പ്രാകൃതഭാഷയാണ്.
* BC296-ൽ ഭദ്രബാഹുവാണ് അംഗാസ് എഴുതി തയ്യാറാക്കിയത്.
* ശരിയായ വിശ്വാസം, ശരിയായ ജ്ഞാനം, ശരിയായ പ്രവൃത്തി ഇവ മൂന്നുമാണ് ജൈനമതത്തിലെ ത്രീരത്നങ്ങൾ എന്നറിയപ്പെടുന്നത്.
* മഗധി ഭാഷയായിരുന്നു ജൈനന്മാർ ഉപയോഗിച്ചിരുന്നത്.
* അഹിംസ, സത്യം, ആസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവയാണ് ജൈനമത അനുഷ്ടാനങ്ങൾ.
* മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ടാനമാണ് ബ്രഹ്മചര്യം.
* ഗുജറാത്തിലെ പാലിത്താന, ബിഹാറിലെ രാജ്ഗീർ എന്നിവ ജൈനമത ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ സ്ഥലങ്ങളാണ്.
* രാജസ്ഥാനിലെ മൗണ്ട് അബുവിൽ സ്ഥിതിചെയ്യുന്ന ജൈനക്ഷേത്രമാണ് ദിൽവാര ക്ഷേത്രം.
* ഒഡിഷയിലെ ഉദയഗിരി പ്രധാന ജൈനമത കേന്ദ്രമാണ്.
* ഇന്ത്യയിൽ ഏറ്റവുമധികം ജൈനമതക്കാരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.
* കേരളത്തിൽ ഏറ്റവും കൂടുതൽ ജൈനമതക്കാരുള്ള ജില്ല. വയനാടാണ്.
* ജൈനമതത്തിന്റെ ഒന്നാം സമ്മേളനം BC310-ൽപാടലീപുത്രത്തിലും രണ്ടാം സമ്മേളനം AD453-ൽ വല്ലഭിയിലും വെച്ചാണ് നടന്നത്.
* വല്ലഭി നിലവിൽ ഗുജറാത്ത് സംസ്ഥാനത്തിലാണ്.
* ഒന്നാം സമ്മേളനത്തിൽ ജൈനമതം രണ്ടായി പിരിഞ്ഞു.
* മഹാവീരന്റെ അനുയായികൾ പൊതുവെ അറിയ പ്പെടുന്നത് ദിഗംബരൻമാർ എന്നാണ്.
* ഭദ്രബാഹു ദിഗംബര സന്യാസിയായിരുന്നു.
* കർണാടകയിലെ പ്രധാന ജൈനമത കേന്ദ്രമാണ് ശ്രാവണബൽഗോള.
* ശ്രാവണ ബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത് ഭദ്രബാഹുവാണ്.
* ജൈനമതം തെക്കെ ഇന്ത്യയിൽ പ്രചരിപ്പിച്ചത് ഭദ്ര ബാഹുവാണ്.
* 12 വർഷത്തിലൊരിക്കൽ ശ്രാവണ ബൽഗോള യിൽ നടക്കുന്ന ജൈനമത ഉത്സവമാണ് മഹാമസ്തകാഭിഷേകം.
* ശ്രാവണ ബൽഗോളയിൽ വെച്ച് ജൈനമതം സ്വീകരിച്ച മൗര്യരാജവാണ് ചന്ദ്രഗുപ്തമൗര്യൻ.
* ജൈനമതത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ ഇന്ത്യൻ ഭരണാധികാരയാണ് ചന്ദ്ര ഗുപ്ത മൗരൃൻ.
* ശ്രാവണ ബൽഗോളയിൽ സ്ഥാപിച്ചിരിക്കുന്നത് ബാഹുബലിയുടെ പ്രതിമയാണ്.
* ജൈനമതത്തെ പ്രോത്സാഹിപ്പിച്ച കലിംഗ രാജാവായിരുന്നു ഖരവേലൻ.
* ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന തീർഥങ്കരന്മാരാണ് ഋഷഭദേവൻ, അരിഷ്ടനേമി എന്നിവർ.
* രാഷ്ട്രകൂട രാജാവും ജൈനമത പ്രചാരകനുമായ അമോഘവർഷനെഴുതിയ കൃതിയാണ് രത്നമാലിക
ബുദ്ധൻ
* ആദ്യനാമം -സിദ്ധാർത്ഥൻ.
* പിതാവ് - ശുദ്ധോദനരാജാവ്
* മാതാവ് -മഹാമായ
* ബുദ്ധന്റെ വളർത്തമ്മ - പ്രജാപതി ഗൗതമി
* ബുദ്ധന്റെ ഭാര്യ-യശോദര
* ബുദ്ധന്റെ മകൻ - രാഹുലൻ
* ബുദ്ധന്റെ കുതിര - കാന്തക
* ബുദ്ധമത സ്ഥാപകനാണ് ശ്രീബുദ്ധൻ.
* ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ അറിയപ്പെടുന്നത് ആര്യസത്യങ്ങൾ എന്നാണ്.
* ആഹിംസാ സിദ്ധാന്തമാണ് ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാന സംഭാവനയായി കണക്കാക്കുന്നത്.
* സംഘം എന്നറിയപ്പെടുന്നത് ബുദ്ധമത സന്ന്യാസി സമൂഹമാണ്.
* ബുദ്ധമതക്കാരുടെ ആരാധനാ കേന്ദ്രമാണ് പഗോഡ,
* ത്രിപീഠിക എന്നത് ബുദ്ധമതക്കാരുടെ ഗ്രന്ഥമാണ്.
* ബുദ്ധമതത്തിന്റെ പ്രധാന ഉപദേശമായിരുന്നു അഷ്ടാംഗമാർഗം.
* ബുദ്ധമതത്തിന്റെ ത്രിരത്നങ്ങളാണ് ബുദ്ധം, ധർമം,സംഘം എന്നിവ.
* നേപ്പാളിലെ ലുംബിനി ഗ്രാമത്തിൽ BC 563-ലാണ് ബുദ്ധന്റെ ജനനം.
* ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലമായിരുന്നു ബോധ്ഗയ.
* ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ ത് സാരനാഥിലെ ഡീൻപാർക്കിലാണ്.
* നിലവിൽ ഉത്തർപ്രദേശിലാണ് ഈ പ്രദേശം.
* ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങാണ് പ്രബജ.
* ധ്യാനത്തിനാണ് ബുദ്ധമതം പ്രാധാന്യം നൽകുന്നത്.
* ബുദ്ധമത വിശ്വാസ പ്രകാരം വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത് ഭിക്ഷു എന്നാണ്.
* ബുദ്ധമത ഔദ്യോഗിക ഭാഷയായിരുന്നു പാലി.
* അർദ്ധ മഗധി ഭാഷയിലായിരുന്നു ബുദ്ധൻ സംസാരിച്ചിരുന്നത്.
* ബുദ്ധന് പരിനിർവാണം സംഭവിച്ചത് കുശിനഗര ത്തിൽ വെച്ചാണ്.നിലവിൽ ഈ സ്ഥലം ഉത്തർപ്ര ദേശിലാണ്.
* ബുദ്ധമതത്തിലെ രണ്ട് വിഭാഗങ്ങളായിരുന്നു ഹീന യാനബുദ്ധമതവും മഹായാന ബുദ്ധമതവും.
* ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗമായിരുന്നു മഹായാന വിഭാഗം.
* മഹായാന ബുദ്ധമത പഠനങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു നാളന്ദ.
* അഷ്ടാംഗമാർഗങ്ങൾ അനുഷ്ടിക്കുകവഴി മോക്ഷം ലഭിക്കും എന്ന ആശയത്തിനാണ് ഹീനയാന വിഭാഗം പ്രാധാന്യം നൽകിയത്.
* ഇന്ത്യയിൽ മഹായാന വിഭാഗവും ശ്രീലങ്കയിൽ ഹീനയാന വിഭാഗവും പ്രചാരം നേടി.
* ശാകൃമുനി,തഥാഗതൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് ശ്രീബുദ്ധനാണ്.
* നാലാം ബുദ്ധമത സമ്മേളനത്തിലാണ് ബുദ്ധമതം രണ്ടായി പിരിഞ്ഞത്.
* ബുദ്ധന്റെ പൂർവജന്മത്തെക്കുറിച്ച് പ്രതിപാദി ക്കുന്ന കൃതികളാണ് ജാതക കഥകൾ.
* ശരിയായ വിശ്വാസം, ശരിയായ കർമം, ശരിയായ ലക്ഷ്യം ശരിയായ ദാഷണം ,ശരിയായ പരിശ്രമം,ശരിയായ ശ്രദ്ധ,ശരിയായ ജീവിതരീതി, ശരിയായ ധ്യാനം എന്നിവയാണ് അഷ്ടാംഗമാർഗങ്ങൾ.
* ബുദ്ധമത സന്യാസി മഠങ്ങളാണ് വിഹാരങ്ങൾ എന്നറിയപ്പെടുന്നത്.
* 'വിഹാരങ്ങളുടെ നാട്’ എന്നർഥത്തിലാണ് ബിഹാർ എന്ന പേര് നിലവിൽ വന്നത്.
* മദ്ധ്യപ്രദേശിലെ സാഞ്ചിയിലാണ് ഇൻറർനാഷണൽ ബുദ്ധിസ്റ്റ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്.
* ബുദ്ധൻ സന്ദർശിക്കാത്ത ഏക ബുദ്ധമത കേന്ദ്രമാണ് സാഞ്ചി
* ഒന്നാം ബുദ്ധമത സമ്മേളനം രാജാവ് അജാത ശത്രുവിൻറ് കാലത്തായിരുന്നു.
* അശോകന്റെ കാലത്ത് നടന്നത് മൂന്നാം ബദ്ധമത സമ്മേളനമാണ്.
* നാലാം ബുദ്ധമത സമ്മേളനത്തിന് മുൻകൈ എടുത്തത് കനിഷ്‌കനായിരുന്നു .
* കനിഷ്‌കൻ മഹായാന വിശ്വസിയായിരുന്നു.
* നാളന്ദയും വിക്രമശിലയും ബുദ്ധമത പഠനത്തിന് പ്രസിദ്ധമായ പ്രാചിന സർവകലാശാലകളായിരുന്നു.
* നാളന്ദയുടെ ആചാര്യ പദവിലെത്തിയ ചൈനീസ് സഞ്ചാരിയായിരുന്നു ഹുയാങ്സാങ്.
* നാളന്ദ സ്ഥാപിച്ചത് കുമാരഗുപ്തനും വിക്രമശിലയുടെ സ്ഥാപകൻ ധർമപാലമായിരുന്നു.
* ലോകത്ത് റസിഡൻഷ്യൽ വിദ്യാഭ്യാസം ആദ്യമായി ആരംഭിച്ചത് നാളന്ദയിലായിരുന്നു.
* മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ കാണുന്ന അജന്ത-എല്ലോറ ഗുഹാചിത്രങ്ങളിലെ പ്രതിപാദ്യവിഷയം ബുദ്ധന്റെ ജീവചരിത്രമാണ്.
* ബുദ്ധമതത്തെ ഒരു ലോക മതമായി ഉയർത്തിയത് അശോകനാണ്.
* രണ്ടാം അശോകൻ എന്നറിയപ്പെട്ട ചക്രവർത്തിയാണ് കനിഷ്കൻ.
* ഹീനയാന മതക്കാർ ബുദ്ധനെ ഗുരുവായി മാത്രംകാണുന്നവരാണ്.
* ബുദ്ധന്റെ കാലത്ത് മഗധ രാജ്യം ഭരിച്ചിരുന്നത് ബിംബിസാരനും
* ബുദ്ധന്റെ മരണസമയത്ത് മഗധരാജാവ് അജാത ശത്രുവുമായിരുന്നു.
* ലോകത്ത് ഏറ്റവും കൂടുതൽ ബുദ്ധമതവിശ്വാസികളുള്ള രാജ്യം ചൈനയാണ്.
* ഇന്ത്യയിലെ ബുദ്ധമത കേന്ദ്രങ്ങളായ തവാങ് അരുണാചൽ പ്രദേശിലും ധർമശാല ഹിമാചൽ പ്രദേശിലുമാണ് സ്ഥിതിചെയ്യുന്നത്.
* ഇന്ത്യയിൽ ഏറ്റവുമധികം ബുദ്ധമതവിശ്വാസികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.
* ബുദ്ധമത പ്രതിമകൾക്ക് പ്രസിദ്ധമായ ബാമിയാൻ അഫ്ഗാനിസ്താനിലാണ്.
* 'ബുദ്ധമതത്തിന്റെ കോൺസ്റ്റാൻറയിൻ' എന്നറിയപ്പെടുന്നത് അശോകനാണ്.
* ബുദ്ധനെ ഏഷ്യയുടെ പ്രകാശം’ എന്നു വിശേഷിപ്പിച്ചത് എഡ്വിൻ ആർനോൾഡാണ്.
* 'ലൈറ്റ് ഓഫ് സാണ്ടറാണ് ഏഷ്യ'എന്ന കൃതിയുടെ കർത്താവാണിദ്ദേഹം.
* ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനംചെയ്ത രാജാവ് കനിഷ്ണനായിരുന്നു.
* ബുദ്ധമത സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത് വസുമിത്രനും അശ്വഘോഷനുമായിരുന്നു.
* ബുദ്ധമത ഗ്രന്ഥങ്ങളുടെ ഭാഷ പാലിയിൽ നിന്നുംസംസ്കൃതമാക്കി മാറ്റിയ ബുദ്ധമത സമ്മേളനമായിരുന്നു നാലാം സമ്മേളനം.
* കനിഷ്ണനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചത് അശ്വഘോഷനായിരുന്നു.
* അശോകൻ, ഹീനയാന ബുദ്ധമതമാണ് സ്വീകരിച്ചത്.
* .അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്ബുദ്ധമത സന്യാസിയായ ഉപഗുപ്തനാണ്.
* ബുദ്ധമതം സ്വീകരിക്കുന്നതിനു മുൻപ് അശോകൻ ശൈവമത വിശ്വാസിയായിരുന്നു.
* ശ്രീലങ്കയിൽ ബുദ്ധമതം പ്രചരിപ്പിക്കാൻ വേണ്ടിയാണ് അശോകൻ തന്റെ മകനായ മഹേന്ദ്രനെയും മകളായ സംഘമിത്രയെയും അങ്ങോട്ടയച്ചത്.
ബുദ്ധന്റെ ജീവിതവും ചിഹ്നങ്ങളും
* ജനനം -താമര
* നടുവിടൽ-കുതിര
* നിർവാണം-ബോധിവൃക്ഷം
* ആദ്യ പ്രഭാഷണം -ധർമചക്രം
* മരണം -കാൽപ്പാടുകൾ
* പരിനിർവാണം-സ്തുപം