* മഹാരാജാധിരാജ എന്ന വിശേഷണം സ്വീകരിച്ച ഗുപ്ത രാജാവ് ചന്ദ്രഗുപ്തൻ ഒന്നാമനായിരുന്നു.
* ചന്ദ്രഗുപ്തൻ രണ്ടാമൻ അറിയപ്പെട്ടത് ദേവരാജൻ എന്ന പേരിലാണ്.
* ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരിയാണ് ഫാഹിയാൻ.
* രഘുവംശം, കുമാരസംഭവം എന്നീ മഹാകാവ്യങ്ങൾ എഴുതിയത് കാളിദാസനാണ്.
* ഇന്ത്യൻ ഷേക്സ്പിയർ, ഇന്ത്യൻ കവികളുടെ രാജകുമാരൻ എന്നെല്ലാം അറിയപ്പെടുന്നത് കാളിദാസനാണ്.
* വിക്രമാദിത്യ രാജാവിനെക്കുറിച്ച് പരാമർശമുള്ള കാളിദാസകൃതിയാണ് വിക്രമോർവശീയം.
* ഗുപ്ത കാലഘട്ടത്തെക്കുറിച്ച് സൂചനകൾ നൽകുന്ന അജന്ത ഗുഹാചിത്രങ്ങൾ കാണുന്നത് മഹാരാഷ്ട്രയിലാണ്.
* ഗുപ്തകാലത്ത് വ്യാപാരികളിൽ നിന്ന് പിരിച്ചിരുന്ന നികുതിയായിരുന്നു. ശുൽക്കം.
* ക്രമസമാധാന പാലനത്തിന് ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥൻ അറിയപ്പെട്ട പേര് ദണ്ഡപാലിക എന്നായിരുന്നു.- വർധന സാമ്രാജ്യം
* പുഷ്യഭൂതി സ്ഥാപിച്ച സാമ്രാജ്യമായിരുന്നു വർധന സാമ്രാജ്യം.
* വർധന വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായിരുന്നു ഹർഷവർധനൻ.
* താനേശ്വറിൽ നിന്നും വർധന സാമ്രാജ്യ തലസ്ഥാനം കനൗജിലേക്ക് മാറ്റിയത് ഹർഷനാണ്.
* ശൈവമതം ഉപേക്ഷിച്ചാണ് ഹർഷൻ ബുദ്ധമതം സ്വീകരിച്ചത്.
* രത്നാവലി, നാഗനന്ദ, പ്രിയദർശിക തുടങ്ങിയ കൃതികളുടെ രചയിതാവായിരുന്നു ഹർഷൻ.
* ഹർഷചരിതവും കാദംബരിയുമെഴുതിയത് ബാണഭട്ടനാണ്.
* ചൈനീസ് സഞ്ചാരി ഹുയാൻസാങ്ങാണ് ഇന്ത്യ സന്ദർശിച്ചത് ഹർഷനെന്റ് കാലഘട്ടത്താണ്.
* തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ഹുയാൻസാങ്ങാണ്.
* വടക്കെ ഇന്ത്യയിലെ അവസാന ഹിന്ദു ചക്രവർത്തി ആയിരുന്നു ഹർഷൻ.
* ചാലൂക്യ രാജാവായ പുലികേശി രണ്ടാമനാണ് ഹർഷനെ പരാജയപ്പെടുത്തിയത്.
* പുലികേശി ഒന്നാമനാണ് ചാലൂക്യവംശം സ്ഥാപിച്ചത്.
* വാതാപി തലസ്ഥാനമായാണ് ചാലൂക്യവംശം നിലവിൽ വന്നത്.വാതാപി (ബദാമി ) കർണ്ണാടകയിലാണ് .
* പുലികേശി രണ്ടമെന്റ ആക്രമങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നതാണ് ഐഹോൾ ലിഖിതങ്ങൾ.
* കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്നു കാകതീയന്മാർ.
* കാകതീയ വംശത്തിന്റെ പ്രശസ്ത ഭരണാധിക്കാരിയായിരുന്നു രുദ്രമാദേവി.
* കാകതീയ രാജാവായ ഗണപതി ദേവന്റെ പുത്രിയാരായിരുന്നു രുദ്രമാദേവി.
* ചാലുക്യരെ തുടർന്ന് ഭരണം ഏറ്റടുത്ത് രാഷ്ട്രകൂട വംശം ആയിരുന്നു .
* രാഷ്ട്രകൂട വംശം സ്ഥാപിച്ചത് ദന്തി ദുർഗനാണ്.
* രാഷ്ട്രകൂട വംശത്തിൽ പ്രമുഖൻ അമോഘവർഷനായിരുന്നു.
* കന്നട സാഹിത്യത്തിലെ "കവിരാജ മാർഗം" അമോഘവർഷന്റെ പ്രധാന കൃതിയാണ്.
* രാഷ്ട്രകൂടരുടെ കാലത്താണ് എലിഫൻറായിലെ പ്രശസ്ത ഗുഹാ ക്ഷേത്രങ്ങൾ നിർമിച്ചത്.
* എലിഫൻറാ ഗുഹാക്ഷേത്രങ്ങൾ മഹാരാഷ്ട്രയിലാണ്.- സംഘകാലം
* തമിഴ് സാഹിത്യത്തിലെ നല്ല രചനകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മധുര കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന തമിഴ് പണ്ഡിതന്മാരുടെ ഒരു അക്കാദമി ആയിരുന്നു സംഘം.
* തെക്കെ ഇന്ത്യൻ സാമ്രാജ്യങ്ങളായ ചേര-ചോളപാണ്ഡ്യൻമാരെപ്പറ്റി വെളിച്ചം വീശുന്നത് സംഘം കൃതികളാണ്.
* തമിഴ് ആയിരുന്നു സംഘസാഹിത്യം എഴുതാനുപയോഗിച്ചിരുന്നത്.
* സംഘകാലഘട്ടത്തിലെ പ്രധാന ആരാധനാ മൂർത്തിയായിരുന്നു മുരുകൻ.
* അമൃത് സാഗർ ആണ് തമിഴ് സാഹിത്യം പരിപോഷിപ്പിച്ച ജൈന സന്ന്യാസി.
* 11 മുതൽ 12 വരെയുള്ള നൂറ്റാണ്ട് സംഘസാഹിത്യത്തിലെ സുവർണകാലഘട്ടമായി കരുതപ്പെടുന്നു.
* ചിലപ്പതികാരം, മണിമേഖല, തിരുക്കുറൽ എന്നിവ സംഘകാല കൃതികളാണ്.
* സംഘകാലത്തിലെ പ്രധാന സമാഹാരമായി കരുതപ്പെടുന്ന കൃതിയാണ് പുറനാനൂറ്.
* ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതിയാണ് മധുത്തെ കാഞ്ചി
* സംഘകാല കൃതികളിൽ പരാമർശിക്കപ്പെട്ടിടുള്ള കേരളത്തിലെ നിർത്തരൂപമാണ് തിരുവാതിര.
* ചിലപ്പതികാരത്തിൽ കൊവാലെന്റെയും നിർത്തകിയായ മാധവിയുടെയും പ്രണയത്തെക്കുറിച്ച് വിവരിക്കുന്നു. ഇളങ്കൊവടികളാണ് ഇത് രചിച്ചത്.
* കോവലിന്റെയും മാധവിയുടെയും മകളെക്കുറിച്ച്വിവരിക്കുന്ന ഇതിഹാസമാണ് സാത്താനർ എഴുതിയ മണിമേഖല.
* ഭൂമിശാസ്ത്രപരമായി സംഘകാലത്ത് അഞ്ച് വിഭാഗങ്ങൾ ഉണ്ടായിരുന്നു. കുറുഞ്ചി, മുല്ലൈ, പലൈ, മരുതം, നെയ്തൽ എന്നിവയായിരുന്നു അവ.
* ഈ പ്രദശങ്ങൾ തിനകൾ എന്നുമറിയപ്പെട്ടു.
* കുറുഞ്ചി പർവത പ്രദേശവും,മുല്ലൈ കുന്നുകളും താഴ്വരകളുമുള്ള വനപ്രദേശവും, പലൈ ഊഷര ഭൂമിയും,മരുതം നദീതട സമതലങ്ങളും, നെയ്തൽ സമുദ്രതീര പ്രദേശവുമാണ്.
* വേടർ, കവർ എന്നിവർ കുറുഞ്ചി പ്രദേശത്തും,അയർ.ഇടയർ എന്നിവർ മുല്ലൈ പ്രദേശത്തുമാണ് ജീവിച്ചിരുന്നത്.
* പാലെ പ്രദേശത്ത് ജീവിച്ച ജനവിഭാഗമായിരുന്നു കല്ലർ, മറവർ എന്നിവർ.
* ഉഴവർ, തൊഴുവർ എന്നീ വിഭാഗങ്ങൾ ജീവിച്ച പ്രദേശം മരുതമായിരുന്നു.
* നെയ്തൽ പ്രദേശത്താണ് വലയർ, മീനവർ, പരവതർ എന്നീ ജനവിഭാഗങ്ങളുണ്ടായിരുന്നത്.
* തിരുവള്ളുവരുടെ പ്രതിമ സ്ഥിതിചെയ്യുന്നത് കന്യാ കുമാരിയിലാണ്.
* സംഘകാല ഭൂപ്രദേശങ്ങളിൽ ഏറ്റവുമധികം ജനവാസം ഉണ്ടായിരുന്നത് മരുതം, പ്രദേശത്താണ്.
* ചിലപ്പതികാരം രചിച്ചത് ? -ഇളങ്കൊവടികൾ
* തിരുക്കുറൽ രചിച്ചത് ? - തിരുവള്ളുവർ
* തൊൽകാപ്പിയം രചിച്ചത് ?- തൊൽകാപ്പിയർ
* മധുത്തെ കാഞ്ചി രചിച്ചത് ?- മാങ്കുടി മരുതൻ
* കമ്പരാമായണം രചിച്ചത് ? - കമ്പർ
* മണിമേഖല രചിച്ചത് ?- സത്തനാർ
* സൂഫിവര്യനായ ഹസ്രത്ത് നിസാമുദ്ദീൻ ഓലിയയേയും സിന്ദപീർ (Living spirit) എന്നു വിളിക്കാറുണ്ട്.