* ചോളവംശത്തിന്റെ സ്ഥാപകൻ കരികാലചോളനായിരുന്നു.
* കരികാല ചോളനുശേഷം ക്ഷയിച്ച ചോളശക്തിയെ പുനഃസ്ഥാപിച്ചത് വിജയാലൻ (870871) ആയിരുന്നു.
* തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പി ച്ചത് രാജരാജൻ ഒന്നാമന്റെ കാലത്താണ്.
* ഗം ഗൈ കൊണ്ട ചോളൻ എന്നറിയപ്പെട്ടിരുന്ന ചോള രാജാവ് രാജേന്ദ്ര ചോളനാണ്.
* പണ്ഡിത വത്സലൻ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.
* ചോളൻമാരുടെ രാജകീയമുദ്രയായിരുന്ന കടുവ.
* ചോളൻമാരുടെ പ്രധാന തുറമുഖമായിരുന്നു കാവേരിപട്ടണം.
* ചരിത്രത്തിലാദ്യമായി കാവേരിക്കു കുറുകെ അണക്കെട്ട് നിർമിച്ച രാജാവാണ് കരികാല ചോളൻ.
* പരുത്തവ്യവസായത്തിൽ വളരെ പ്രസിദ്ധിനേടിയ 'ഉറയൂർ' ആയിരുന്നു ചോളൻമാരുടെ ആദ്യ തലസ്ഥാനം.
* തഞ്ചാവൂർ ആണ് ചോളൻമാർ പിന്നീട് തലസ്ഥാനമാക്കിമാറ്റിയത്.
* ശ്രീലങ്ക കീഴടക്കിയ ചോളരാജാവ് ഇലാരയാണ്.
* ‘മധുരൈകൊണ്ട ചോളൻ' എന്നറിയപ്പെട്ടിരുന്ന ചോള രാജാവാണ് പരാന്തകൻ.
ചേരന്മാർ
* AD800 മുതൽ1102 വരെ മഹോദയപുരം (കൊടുങ്ങല്ലൂർ) തലസ്ഥാനമാക്കിയാണ് ചേരന്മാർ ഭരിച്ചത്.
* കുലശേഖരൻമാരെന്ന് പ്രശസ്തരായ 18 രാജാക്കൻമാരാണ് ചേരന്മാർ എന്നറിയപ്പെട്ടത്.
* കൊല്ലവർഷം ആരംഭിച്ചത് രാജശേഖര വർമ രാജാവിന്റെ കാലത്താണ്.
* രാമവർമ കുലശേഖരനായിരുന്നു അവസാന ചേര രാജാവ്.
* മുസ്സിരിസ് ചേരന്മാരുടെ പ്രധാന തുറമുഖമായിരുന്നു ചെങ്കുട്ടുവൻ ചേരനാണ് റെഡ് ചേരൻ എന്നറിയപ്പെട്ടത്.
* ചോളൻമാർ മഹോദയപുരം ചുട്ടെരിച്ചത് രാമവർമ കുലശേഖരന്റെ കാലത്താണ്.
പാണ്ഡ്യവംശം
* ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശമാണ് പാണ്ഡ്യവംശം.
* മധുരയായിരുന്നു പാണ്ഡ്യൻമാരുടെ തലസ്ഥാനം.
* പാണ്ഡ്യൻമാർ രാജമുദ്രയായി സ്വീകരിച്ചത് ശുദ്ധജലമത്സ്യമായിരുന്നു.
* പാണ്ഡ്യവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്നു നെടുഞ്ചേഴിയൻ.
* പാണ്ഡ്യരാജ്യത്തെ 'മുത്ത് വിളയുന്ന നാട് എന്ന് വിശേഷിപ്പിച്ചത് മെഗസ്തനീസാണ്.
* പാണ്ഡ്യ ഭരണകാലത്ത് മധുര സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരിയായിരുന്നു മാർക്കൊ പോളോ.
* പാണ്ഡ്യൻമാരുടെ കാലത്താണ് മധുര മീനാക്ഷി ക്ഷേത്രം നിർമിച്ചത് .
* പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖമായിരുന്നു കോർകയ്.
* തൂത്തുക്കുടിക്കു സമീപമുള്ള ചെറിയ ഗ്രാമമാണ് കോർകയ്.
പല്ലവൻമാർ
* കൃഷ്‌ണാ നദിക്കും കാവേരി മിടയിലായിരുന്നു പല്ലവ രാജവംശം നിലനിന്നിരുന്നത്.
* സിംഹം വിഷ്ണുവാണ് പല്ലവവംശ സ്ഥാപകൻ.
* കാഞ്ചീപുരമായിരുന്നു പല്ലവൻമാരുടെ തലസ്ഥാനം.
* നരസിംഹ വർമൻ ഒന്നാമൻ എന്ന പല്ലവ രാജാവാണ് മഹാബലി പുരത്തെ പഞ്ച പാണ്ഡവ രഥ ക്ഷേത്ര ശില്പങ്ങൾ നിർമിച്ചത്.
* 'മഞ്ഞവിലാസ പ്രഹസനം' എന്ന കൃതിയുടെ കർത്താവാണ് നരസിംഹ വർമൻ ഒന്നാമൻ.
* മഹേന്ദ്രവർമൻ എന്ന പേരിൽ അറിയപ്പെട്ടതും നര സിംഹ വർമൻ ഒന്നാമനാണ്.
* പുലികേശി രണ്ടാമനാൽ പരാജയപ്പെട്ട പല്ലവ രാജാവാണ് മഹേന്ദ്ര വർമൻ.
* കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവ രാജാവാണ് നരസിംഹ വർമൻ രണ്ടാമൻ.
* ‘മഹാമല്ല’ എന്നറിയപ്പെട്ട പല്ലവ രാജാവാണ് നരസിംഹവർമൻ ഒന്നാമൻ.
* ഒറ്റക്കല്ലിൽ തീർത്ത മഹാബലിപുരത്തെ ഗണേശ്വര ക്ഷേത്രം പണികഴിപ്പിച്ചത് പരമേശ്വര വർമൻ എന്ന പല്ലവ രാജാവാണ്.
* നരസിംഹവർമന്റെ കാലത്ത് കാഞ്ചി സന്ദർശിച്ച ചെനീസ് സഞ്ചാരിയാണ് ഹുയാൻ സാങ്.
* 'വാതാപികൊണ്ട' എന്ന സ്ഥാനപ്പേരു സ്വീകരിച്ച പല്ലവ രാജാവാണ് നരസിംഹവർമൻ ഒന്നാമൻ.