* AD8-ാo നൂറ്റാണ്ട് തൊട്ട് 18-ാo നൂറ്റാണ്ട് വരെ നീളുന്ന കാലഘട്ടമാണ് ഇന്ത്യാ ചരിത്രത്തിലെ മധ്യകാലഘട്ടം.
* AD712-ൽ മുഹമ്മദ്ബിൻ കാസിം സിന്ധ് കീഴടക്കിയതോടെയാണ് ഇന്ത്യാ ചരിത്രത്തിൽ വൈദേശിക അധിനിവേശം ആരംഭിച്ചത്.
* AD 1000-നും 1027-നുമിടയിൽ ഗസ്നിയിലെ മുഹമ്മദ് പതിനേഴു തവണ ഇന്ത്യയെ ആക്രമിച്ചു. ഗുജറാത്തിലെ പ്രശസ്തമായ സോമനാഥക്ഷേത്രം കൊള്ളയടിക്കപ്പെട്ടത് ഈ കാലത്താണ്.
* 1191-ലെ ഒന്നാം തഹൈൻ യുദ്ധം മുഹമ്മദ് ഘോറിയും പൃഥ്വിരാജ് ചൗഹാനും തമ്മിലായിരുന്നു. പൃഥ്വി രാജ് ചൗഹാൻ വിജയിച്ചു.
* 1192-ലെ രണ്ടാം തന്റെൻ യുദ്ധത്തിൽ മുഹമ്മദ് ഘോറി വിജയിച്ചു.
* 1206-ൽ മുഹമ്മദ് ഘോറിയുടെ മരണത്തോടെ കുത്തുബ്ദീൻ ഐബക് ഭരണാധികാരിയായി.
കുത്തബ്ദീൻ ഐബക്
* അടിമ വംശ സ്ഥാപകൻ
* ഉദാരമായി ദാനം ചെയ്യുന്നവൻ എന്ന അർഥത്തിൽ 'ലാക്സബക്ഷ് എന്ന് സ്റ്റേഹപൂർവം വിളിക്കുന്നു.
* "ഐബക് എന്ന വിശേഷണം നൽകിയത് മുഹമ്മദ് ഘോറിയാണ്.
* 'വിശ്വാസത്തിന്റെ കേന്ദ്രം' എന്നാണ് തുർക്കിഭാഷയിൽ ഐബക്കിന്റെ അർഥം
* കുത്തബ്മിനാറിന്റെ പണി ആരംഭിച്ചു.
* ഖ്വാജാ കുത്തബ്ദീൻ ബക്തിയാർ കാക്കി എന്ന സൂഫി സന്ന്യാസിയുടെ സ്മരണാർഥമാണ് കുത്തബ് മിനാർ പണികഴിപ്പിച്ചത്.
* 1210-ൽ പോളോ കളിക്കുന്നതിനിടയിൽ കുതിരപ്പുറത്തു നിന്ന് വീണ് പരിക്കേറ്റ് കുത്തുബ്ദീൻ ഐബക് മരണമടഞ്ഞു.
ഇൽത്തുമിഷ്
* കുത്തുബ്ദീൻ ഐബക്കിന്റെ അടിമയായിരുന്നു.
* സാമ്രാജ്യത്തെ നികുതി പിരിവിനായി ഇഖ്തികളായി വിഭജിച്ചു.
* കുത്തബ്മിനാറിന്റെ പണി പൂർത്തിയാക്കി.
* ഇൽത്തുമിഷിനെ ഭരണത്തിൽ സഹായിക്കാനായി ചലിസ (The forty)എന്ന പേരിൽ 40 പേരടങ്ങുന്നു ഒരു സംഘം ഉണ്ടായിരുന്നു.
* ബാഗ്ദാദിലെ ഖലീഫയുടെ അംഗീകാരം ലഭിച്ച ആദ്യസുൽത്താൻഇൽത്തുമിഷ് ആണ്.
* തങ്ക, ജിറ്റാൾ എന്നീ പേരുകളിൽ വെള്ളിയിലും ചെമ്പിലും നാണയങ്ങളിറക്കിയത് ഇൽത്തുമിഷാണ്.
അമീർ ഖുസ്റൂ
ഗിയാസുദ്ദീൻ ബാൽബിന്റെ സദസ്യനായിരുന്നു. അമീർ ഖുസ്റൂ. 'ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്ന അമീർ ഖുസ്റ്റു ഖവ്വാലി ഗാനശാഖയുടെ സ്രഷാവാണ്. തബല, സിത്താർ എന്നീ സംഗീത ഉപകരണങ്ങൾ കണ്ടു പിടിച്ചത് ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു. അലാവുദ്ദീൻ ഖിൽജിയുടെയും ഗിയാസുദ്ദീൻ തുഗ്ലക്കിന്റെയും കൊട്ടാരത്തിലും നിറ സാന്നിധ്യമായിരുന്നു. അമീർ ഖുസ്റൂ.
സയ്യിദ് വംശം
* തുഗ്ലക് വംശത്തിലെ അവസാനത്തെ സുൽത്താൻ മഹമൂദ് നാസറുദീൻ ഷാ ആയിരുന്നു .
* മഹമൂദ് നാസറുദീൻ ഷാ യുടെ കാലത്താണ് മധ്യേഷ്യയിലെ ഭരധികാരിയായ ടൈമൂർ ഇന്ത്യയെ ആക്രമിച്ചത്
* ടൈമൂർ ലാഹോറിൻെറ ഗവർണറായി കിസ്ർഖാനെ നിയമിച്ചു
* 1413-ൽ നാസറുദീൻ ഷാ യുടെ മരണത്തെ തുടർന്ന് കുസ്ർ ഖാൻ ഭരണം പിടിച്ചെടുത്തു .
* പ്രവാചകനായ മുഹമ്മത്തിൻറ് പാരമ്പര്യം അവകാശപ്പെടുന്ന കുസ്ർഖാൻ സ്ഥാപിച്ച സുൽത്താൻ വംശമാണ് സയ്യദ് വംശം എന്നറിയപ്പെടുന്നത്.
* 1414 മുതൽ 1451വരെ ഡൽഹി സുൽത്താനേറ്റ് ഭരണം നടത്തിയത് സയ്യദ് വംശമാണ്.
ലോധിവംശം
* സുൽത്താനേറ്റിലെ അവസാനത്തെ വംശമാണ് ലോധിവംശം
* ലോധിവംശ സ്ഥാപകൻ ബഹ് ലോൽ ലോധിയാണ്.
* അഫ്ഗാൻ വംശജരാണ് ലോധികൾ.
* എ.ഡി .1526-ൽ പാനിപ്പത്തിൽ വെച്ചു നടന്ന പോരാട്ടത്തിൽ ബാബർ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി.
* ഒന്നാം പാനിപ്പത്ത് യുദ്ധമാണ് ഡൽഹിയിലെ സുൽത്താൻ ഭരണം അവസാനിപ്പിച്ച് മുഗൾ ഭരണത്തിന് ഉദയം കുറിച്ചത്.
മുഗളർ
* സഹീറുദ്ദീൻ മുഹമ്മദെന്ന ബാബറാണ് മുഗൾ ഭരണത്തിന് തുടക്കം കുറിച്ചത്.
* ബാബർ ജനിച്ച ഫർഗാന സ്ഥിതിചെയ്യുന്നത് ഉസ്ബൈക്കിസ്താനിലാണ്.
* 1526 ഏപ്രിൽ 21-ന് പാനിപ്പത്തിൽവെച്ച് നടന്ന യുദ്ധത്തിൽ ഡൽഹി സുൽത്താനായ ഇബ്രാഹിം ലേധിയെ കീഴടക്കി ബാബർ ഇന്ത്യാചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറന്നു.
* ഇന്ത്യക്കാരെ ഇഷ്ട്ടമല്ലെന്ന്കുറിച്ച മുഗൾ ഭരണാധികാരിയാണ് ബാബർ.
* ബാബറിന്റെൻറ ഓർമക്കുറിപ്പുകളാണ തുസൂ-കി- ബാബറി. തുർക്കി ഭാഷയിലാണ് ഇത് രചിച്ചത്.
* ബാബറിന്റെ നിര്യാണത്തെത്തുടർന്ന് ഹുമയൂൺഭരണമേറ്റെടുത്തു.
* 1589-ലെ ചൗസായുദ്ധത്തിൽ ഷേർഷ ഹുമയൂണിനെ പരാജയപ്പെടുത്തി.
* 1540-കനൗജ് യുദ്ധത്തിൽ ഷേർഷ വീണ്ടും ഹുമയൂണിനെ പരാജയപ്പെടുത്തി.
ഷേർഷ
* ഹുമയൂണിനെ സ്ഥാനഭ്രഷ്ടനാക്കിയ ആഫ്ഗാൻ ഭരണാധികാരിയാണ് ഷേർഷാ.
* 'ഫരീദ് എന്നായിരുന്നു യഥാർഥ പേര് ഷേർഷയുടെ നേതൃത്വത്തിൽ 'സൂർ രാജവംശം ഡൽഹി ഭരിച്ചു.
* ബംഗാൾ മുതൽ പെഷവാർ വരെ നീണ്ടുകിടക്കുന്ന ഗ്രാൻറ് ടങ്ക് റോഡ് നിർമിച്ചത് ഷേർഷയുടെ കാലത്താണ്.
ഹുമയൂൺ
* ഹുമയൂൺ 1555-ൽ സൂർ വംശത്തിലെ സിക്കന്ദർഷായെ പരാജയപ്പെടുത്തി.
* ഹുമയൂൺ എന്നാൽ 'ഭാഗ്യവാൻ' എന്നാണർഥം.
* 1556-ൽ ഡൽഹിയിലെ ഷേർമണ്ഡൽ എന്നു പേരായ ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽ നിന്നും വീണ് ഹുമയൂൺ മരണമടയുന്നു.
* ഗുൽബദൻ ബീഗം എഴുതിയ ഗ്രന്ഥമാണ് ഹുമയൂൺനാമ.
അക്ബർ
* ജലാലുദ്ദീൻ മുഹമ്മദ് അക്ക്ബർ എന്നായിരുന്നു മുഴുവൻ പേര്.
* സിന്ധിലെ അമർകോട്ടണ് അക്ബറിന്റെ ജന്മസ്ഥലം.
* മുഗൾ ഭരണം ഏറ്റടുക്കുമ്പോൾ പതിനാലു വയസ്സ് മാത്രമുണ്ടായിരുന്ന അക്ബറിന് പിന്തുണ നൽകിയത് ബൈറാം ഖാൻ ആയിരുന്നു.
* അക്ബർ നടത്തിയ പ്രധാന യുദ്ധമാണ് രണ്ട്പാനിപ്പത്ത് യുദ്ധം.
* 1556-ൽ നടന്ന ഈ യുദ്ധത്തിൽ അക്ബർ ഹെമുവിനെ തോല്പിച്ചു.
* സൈനികശക്തി വർധിപ്പിക്കാനായി 'മൻസബ്ദാരി' സമ്പ്രദായം കൊണ്ടുവന്നു.
* ഫത്തേപ്പൂർ സിക്രി എന്ന പുതിയ തലസ്ഥാന നഗരി നിർമിച്ചു.
* ഗുജറാത്ത് കീഴടക്കിയതിന്റെ ഒാർമയ്ക്കായി അക് ബർ പണികഴിപ്പിച്ചതാണ് 'ബുലന്ദ് ദർവാസ്', ഇത് ഫത്തേപ്പൂർ സിക്രിയുടെ കവാടമാണ്.
* ഗുജറാത്ത് കീഴടക്കിയതിന്റെ ഒാർമയ്ക്കായി അക്ബർ പണികഴിപ്പിച്ചതാണ് 'ബുലന്ദ് ദർവാസ്', ഇത് ഫത്തേപ്പൂർ സിക്രിയുടെ കവാടമാണ്.
* അക്ബർ നടത്തിയ മൻസബ്ദാരി സമ്പ്രദായം ആവിഷ്കരിച്ചത് രാജാ ടോഡർമാൾ ആയിരുന്നു.
* ഇദ്ദേഹം അക്ബറിന്റെ റവന്യൂകാര്യമന്ത്രിയായിരുന്നു.
* ബുദ്ധിമാനും സരസനും ചക്രവർത്തിക്ക് ഏറെ പ്രിയങ്കരനുമായ ബീർബലിന്റെ യഥാർഥ പേര് മഹേഷ് ദാസ് എന്നായിരുന്നു.
* അക്ബർ സ്ഥാപിച്ച ദിൻ ഇലാഹി അഥവാ തൗഹി ദി ഇലാഹി എന്ന മതം സ്വീകരിച്ച പ്രമുഖനായ ഏക ഹിന്ദു താൻസെൻ ആയിരുന്നു.
* സംഗീത ചക്രവർത്തിയായിരുന്ന താൻസ വൈൻറ യഥാർഥ പേര് രാം താണു പാണെന്ധ എന്നാണ്.
* ഇന്ത്യയുമായുള്ള കച്ചവടത്തിന് ലണ്ടനിൽ ഈസ്റ്റ് ഇൻഡ്യാ കമ്പനി രൂപവത്കരിക്കുമ്പോൾ (AD 1600) ഇൻഡ്യയിൽ അക്ബറിന്റെ ഭരണമായിരുന്നു.
* ഭാസ്കരാചാര്യർ രചിച്ച 'ലീലാവതി’എന്ന ഗണിത ശാസ്ത്രഗ്രന്ഥം പേർഷ്യനിലേക്ക് മൊഴിമാറ്റം ചെയ്തത് അബുൾ ഫെയ്സി ആണ്.
* അക്ബർ നടത്തിയ മറ്റൊരു പ്രധാന യുദ്ധം ഹാൽ ഡിഘട്ട് യുദ്ധ (1576) മാണ്.
* രജപുത്ര രാജാവായ റാണാപ്രതാപിനെയാണ് ഈ യുദ്ധത്തിൽ പരാജയപ്പെടുത്തിയത്.
* രജപുത്രനായ രാജാ മാൻസിങ് ഈ യുദ്ധത്തിൽ അക്ബറിനെ സഹായിച്ചു.
* അക്ബറിന്റെ മുൻഗാമികൾ, ഭരണകാലം എന്നിവയെക്കുറിച്ചുള്ള ചരിത്ര ഗ്രന്ഥമാണ് 'അക്ബർ നാമ.
* ഇത് രചിച്ചത് അബ്ദുൾ ഫസൽ ആണ്.
* അക്ബറുടെ ഭരണ സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം അയ്ൻ-ഇ-അക്ബരി എന്നറിയപ്പെടുന്നു.
* അക്ബറിന്റെ മകനായ സലിം രാജകുമാരന്റെ (ജഹാംഗീർ) നിർദേശപ്രകാരം അബുൾ ഫ്സലിനെ ബീർസിങ്ബുന്ദേല വധിച്ചു.
* ആഗ്ര മുഗളന്മാരുടെ തലസ്ഥാനമായത് അക്ബറിന്റെ കാലത്താണ്.
* ആഗ്രാ നഗരം പണി കഴിപ്പിച്ചത് സിക്കന്ദർ ലോധിയാണ്.
ജഹാംഗീർ
* അക്ബർ ചക്രവർത്തിയുടെ മൂത്ത മകനായ സലിം, ജഹാംഗീർ എന്ന പേരിൽ 1605-ൽ മുഗൾ ഭരണസാരഥിയായി.
* ഭരണകാര്യങ്ങളിൽ ജഹാംഗീറി നെ സഹായിച്ചത് പത്നിയായ മെഹർ-ഉൻ-നിസ ആയിരുന്നു.
* മെഹർ-ഉൻ- നിസ ആദ്യം നൂർമഹൽ-(കൊട്ടാരത്തിന്റെ വെളിച്ചം) എന്ന പേരും പിന്നീട് നൂർജഹാൻ (ലോകത്തിന്റെ വെളിച്ചം) എന്ന പേരും സ്വീകരിച്ചു.
* തുസൂക്കി ജഹാംഗീരി എന്ന ഗ്രന്ഥം രചിച്ചത് ജഹാംഗീറാണ്.
* നീതിച്ചങ്ങല നടപ്പാക്കിയത് ജഹാംഗീറാണ്.
* ചിത്രകലയോട് ആഭിമുഖ്യമുണ്ടായിരുന്ന ജഹാംഗീറിന്റെ കാലത്താണ് മുഗൾ ചിത്രകല ഏറ്റവും വളർച്ച നേടിയത്.
* ജഹാംഗീറിനെതിരെ കലാപം നടത്താൻ ഖുസ്രു രാജകുമാരന് സഹായം നൽകിയതിന്റെ പേരിൽ അഞ്ചാം സിഖ് ഗുരു അർജുൻ ദേവിനെ ജഹാംഗീർ വധിച്ചു.
* മുഗൾ ഉദ്യാനനിർമാണത്തിന് തുടക്കം കുറിച്ചത് ബാബറാണ് എന്നാൽ പ്രസിദ്ധമായ ഷാലിമാർ പൂന്തോട്ടം (ശ്രീനഗറിൽ) പണികഴിപ്പിച്ചത് ജഹാംഗീറാണ്.
ഷാജഹാൻ
* 1627-ൽ ജഹാംഗീറിന്റെ മരണത്തെത്തുടർന്ന് മകനായ ഖുറം രാജകുമാരൻ മുഗള സിംഹാസനത്തിലേറി.
* ഷാജഹാൻ എന്ന പേരിൽ പ്രശസ്തനായി.
* മുഗൾ ശില്പവിദ്യയുടെ സുവർണകാലമായിരുന്നു ഷാജഹാൻന്റെത്
* ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയെന്നറിയപ്പെടുന്ന ഡൽഹി ജുമാ മസ്ജിദ്, ചെങ്കോട്ട, താജ്മഹൽ എന്നിവ ഷാജഹാന്റെ കാലത്ത് നിർമിച്ചവയാണ്.
* ഷാജഹാനെ 'നിർമിതികളുടെ രാജകുമാരൻ' എന്ന് വിളിക്കുന്നത്.
* 658-ൽ ഷാജഹാനെ മകൻ ഔറംഗസേബ് തടങ്കലിലാക്കി.
ഔറംഗസീബ്
* പിതാവിനെ തുറുങ്കിലടച്ചും സഹോദരങ്ങളെ കൊല ചെയ്തും മുഗൾ ഭരണം കൈക്കലാക്കിയ ഔറംഗസീബ് 'ആലംഗീർ' എന്ന പേര് സ്വീകരിച്ചു.
* അക്ബർ നിർത്തലാക്കിയ 'ജസിയ’ നികുതി പുനഃ സ്ഥാപിച്ചു.
* രാജകൊട്ടാരത്തിൽ സംഗീതം നിരോധിച്ചു.
* ഒമ്പതാമത്തെ സിക്ക് ഗുരുവായ തേജ്ബഹാദൂറിനെ വധിച്ചു.
ബഹദൂർഷാ സഫർ
* ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതാവായി പ്രഖ്യാപിച്ചത് അവസാനത്തെ മുഗൾരാജാവായ ബഹദൂർഷാ സഫറിനേയാണ്.
* സൈനികശക്തി ഉപയോഗിച്ച് ബ്രിട്ടീഷുകാർ സ്വാതന്ത്ര്യസമരത്തെ അമർച്ചചെയ്തു.
* വൃദ്ധനായ ബഹദൂർഷാ സഫറിനെ ബർമയിലെ റം ഗൂണിലേക്ക് നാടുകടത്തുകയും അദ്ദേഹത്തിന്റെ മക്കളെ വധിക്കുകയും ചെയ്തു.
* ലോധി സയ്യദ് സുൽത്താന്മാരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന ലോധി ഗാർഡൻസ് ഡൽഹി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്നു.
* ഷേർഷാ നിർമിച്ച ഗ്രാൻഡ് ടങ്ക് റോഡിന്റെ നീളം 2500 കിലോമീറ്ററാണ്.
* മുഗൾ ഭരണകാലത്തെ വിശ്രമകേന്ദ്രങ്ങൾ സരായികൾ എന്ന പേരിലറിയപ്പെട്ടു.
* 1527-ൽ നടന്ന ഖാന്വാ യുദ്ധത്തിലാണ് ബാബർ രജ പുത്രരെ നിശ്ശേഷം പരാജപ്പെടുത്താനായത്.
യഥാർഥ പേര്
ഇൽത്തുമിഷ് - ഷംസുദ്ദീൻ ബാൽബൻ - ബഹാദുദ്ദീൻ അലാവുദ്ദീൻ ഖിൽജി - അലി ഗുർഷിപ്പ് അമീർ ഖുസ്റൂ - അബുൾ ഹസൻ ഗിയാസുദ്ദീൻ തുഗ്ലക് - ഗാസിമാലിക്മുഹമ്മദ്ബിൻ തുഗ്ലക് - ഫക്രദ്ദീൻ മുഹമ്മദ് സിക്കന്ദർ ലോധി - നിസാംഖാൻ