1.ഇന്ത്യയിലെ വലിയ തടാകം ഏതാണ്?
Ans: ചിൽക്ക.
2.ഉപ്പുജലതടാകമായ ചിൽക്ക ഏതു സംസ്ഥാനത്തി ന്റെ കിഴക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്?
Ans: ഒഡിഷയുടെ.
3.ഏതു കടലുമായി ചേർന്നുകിടക്കുന്ന തടാകമാണ് ചിൽക്ക?
Ans: ബംഗാൾ ഉൾക്കടൽ.
4.ചിൽക്കാ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന പ്രധാനനദികൾ ഏതെല്ലാമാണ്?
Ans: ഭാർഗവി,ദയ.
5.ചിൽക്ക തടാകത്തിലുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമാണ്?
Ans: നലബാൻ ദ്വീപ്.
6.ബ്രക്ക് ഫാസ്റ്റ്, ഹണിമൂൺ, ബേർഡ് എന്നീ ദ്വീപുകൾ ഏതു തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്?
Ans: ചിൽക്ക
7.ഇന്ത്യയിലെ പ്രമുഖ ശുദ്ധജലതടാകങ്ങളിലൊന്നായ കൊല്ലേരു ഏതു സംസ്ഥാനത്താണ്?
Ans: ആന്ധ്രാപ്രദേശ്
8.കൃഷ്ണാ, ഗോദാവരി നദികൾക്കിടയിലായി സ്ഥിതി ചെയ്യുന്ന തടാകമേത്?
Ans: കൊല്ലേരു
9.ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന തടാകമേത്?
Ans: പുലിക്കട്ട്
10.’വേണാട്' എന്നു പേരുള്ള ദ്വീപ് ഏതു തടാകത്തിലാണുള്ളത്?
Ans: പുലിക്കട്ട്
11.ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്?
Ans: വൂളാർ
12.വൂളാർ തടാകം സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ്
Ans: ജമ്മു-കശ്മീർ
13.ഇന്ത്യയിലെ ഏതു നഗരത്തിലാണ് പ്രസിദ്ധമായ ദൽ താടകം?
Ans: ശ്രീനഗർ (ജമ്മു-കശ്മീർ)
14.ശ്രീനഗറിന്റെ രത്നം" എന്നു വിശേഷിപ്പിക്കപ്പെടുന്ന തടാകമേത്?
Ans: ദൽ താടകം
15.ഉൽക്കാപതനത്തെ തുടർന്നുണ്ടായ ഇന്ത്യയിലെ ഏക തടാകമേത്?
Ans: ലോണാർ താടകം
16.ഏതു സംസ്ഥാനത്തിലാണ് ലോണാർ തടാകം സ്ഥി തിചെയ്യുന്നത്?
Ans: മഹാരാഷ്ട്ര
17.ഹുസൈൻസാഗർ തടാകം സ്ഥിതിചെയ്യുന്നത് ഏ തു നഗരത്തിലാണ്?
Ans: ഹൈദരാബാദ്
18.ഒഴുകുന്ന തടാകം’ എന്നറിയപ്പെടുന്ന ഇന്ത്യയിലെ തടാകമേത്?
Ans: ലോക്ടാക്ക് തടാകം (മണിപ്പൂർ)
19.പ്രധാന പക്ഷി സങ്കേതമായ നൽസരോവർ തടാകം ഏതു സംസ്ഥാനത്താണ്?
Ans: ഗുജറാത്ത്
20.ബ്രഹ്മസരോവരം, സൂരജ്കുണ്ഡ് എന്നിവ ഏതു സംസ്ഥാനത്തെ തടാകങ്ങളാണ്?
Ans: ഹരിയാണ
21.'തടാകങ്ങളുടെ നഗരം' എന്നാണറിയപ്പെടുന്ന രാജസ്ഥാനിലെ പട്ടണമേത്?
Ans: ഉദയ്പുർ
22.സമുദ്രത്തോട് ചേർന്നല്ലാതെ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകമേത്?
Ans: രാജസ്ഥാനിലെ സംഭാർ
23.പ്രസിദ്ധമായ പുഷകർ തടാകം ഏതു സംസ്ഥാനത്താണ്?
Ans: രാജസ്ഥാൻ
24.പുഷകർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്?
Ans: ലൂണി
ഇന്ത്യയിലെ ദ്വീപുകൾ
25.ഇന്ത്യയുടെ ഭാഗമായുള്ള ഏറ്റവും വലിയ ദ്വീപസമൂഹമേത്?
Ans: ആൻഡമാൻ, നിക്കോബാർ
26.ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനമേത്?
Ans: പോർട്ടബ്ലയർ
27.ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ തടവിലിട്ടിരുന്നസെല്ലുലാർ ജയിൽ (കാലാപാനി ) സ്ഥിതി ചെയ്തിരുന്നതെവിടെ?
Ans: പോർട്ടബ്ലയറിൽ
28.വീർസവർക്കർ വിമാനത്താവളം എവിടെയാണ്?
Ans: പോർട്ടബ്ലയറിൽ
29.ആൻഡമാൻ-നിക്കോബാർ എന്നീ ദ്വീപസമൂഹങ്ങളെ വേർതിരിക്കുന്ന ചാനലേത്?
Ans: ടെൻ ഡിഗ്രി ചാനൽ
30.ആൻഡമാൻ ദ്വീപസമൂഹത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?
Ans: സാഡിൽ കൊടുമുടി
31.ഇന്ത്യയിൽ ആദിവാസി സംരക്ഷിതപ്രദേശമായി 1957-ൽ പ്രഖ്യാപിക്കപ്പെട്ട പ്രദേശമേത്?
Ans: ലിറ്റിൽ ആൻഡമാൻ
32.സൗത്ത് ആൻഡമാൻ, ലിറ്റിൽ ആൻഡമാൻ എന്നി വയെ വേർതിരിക്കുന്ന കടലിടുക്കേത്?ഡങ്കൺ പാസേജ്.
33.ബരാതങ്, റട്ട്ലൻഡ് എന്നീ ദ്വീപുകൾ എവിടെയാണ്?
Ans: ആൻഡമാൻ
34.ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളിൽ ഏറ്റവും തെക്കേ അറ്റമേത്?
Ans: ഗ്രേറ്റ്നിക്കോബാറിലെ ഇന്ദിരാ പോയിൻറ്
35.പാഴ്സണൽ പോയിൻ്റ്,പിഗ്മാതിയൺ പോയിൻ്റ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശമേത്?
Ans: ഇന്ദിരാ പോയിൻറ്
36.അറബിക്കടലിലുള്ള എത്ര ദീപുകൾ ചേരുന്നതാണ് ലക്ഷദ്വീപസമൂഹം?
Ans: 36 ദ്വീപുകൾ
37.ആൻഡമാൻ നിക്കോബാർ ദ്വീപ് ഏത്?
Ans: നോർത്ത് ആൻഡമാൻ
38.ആൻഡമാനിലെ നിർജീവ അഗ്നിപർവതമേത്?
Ans: നാർക്കേണ്ടം
39.എത്ര രാജ്യങ്ങളിലായാണ് ഹിമാലയൻ നിര വ്യാപിച്ചുകിടക്കുന്നത്?
Ans: ആറ്
40. ഹിമാലയൻനിരയുടെ ചിത്രം ആലേഖനംചെയ്തിട്ടുള്ളത് ഇന്ത്യയുടെ ഏത് കറൻസി നോട്ടിലാണ്?
Ans: 100 രൂപ
ഹിമാലയവും മലനിരകളും
41.ഭൂമിയിലെ ഏറ്റവും ഉയരമള്ള പർവ്വത നിര ഏതാണ്?
Ans: ഹിമാലയം
42.ലോകത്തിലെ ഏറ്റവും ചെറുപ്പമായ പർവതനിരകളിലൊന്നായ ഹിമാലയം ഏതിനം പർവതനിരക്ക് ഉദാഹരണമാണ്?
Ans: മടക്കുപർവതം
43.ഹിമാലയൻ പർവതനിരയുടെ ഏകദേശ നീളം എത്രയാണ്?
Ans: 2,400 കിലോമീറ്റർ
44.ഹിമാലയൻ പർവതനിരയുടെ ആകൃതി എന്താണ്?
Ans: ചന്ദ്രക്കലയുടെ ആകൃതി
45.ഇപ്പോഴത്തെ ഹിമാലയത്തിന്റെ സ്ഥാനത്തുണ്ടായിരുന്ന പ്രാചീന സമുദ്രം ഏതാണ്?
Ans: തെഥിസ് കടൽ
46.ഹിമാലയൻ പർവതത്തിന് രൂപംനൽകുന്ന മൂന്നു സമാന്തരനിരകൾ ഏതെല്ലാം?
Ans: ഹിമാദ്രി, ഹിമാചൽ, സിവാലിക്ക്
47.ഏറ്റവും വടക്കേയറ്റത്തുള്ള ഹിമാലയൻനിര ഏതാണ്?
Ans: ഹിമാദ്രി അഥവാ ഗ്രേറ്റ് ഹിമാലയം
48.ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികൾ നിറഞ്ഞ ഹിമാലയൻനിര ഏതാണ്?
Ans: ഹിമാദ്രി
49.എവറസ്റ്റ്,കാഞ്ചൻജംഗ,നന്ദാദേവി, നംഗപർവതം എന്നീ കൊടുമുടികൾ ഏത് ഹിമാലയൻ നിരകളിലാണുള്ളത്?
Ans: ഹിമാദ്രി
50.സുഖവാസകേന്ദ്രങ്ങൾക്ക് പേരുകേട്ട ഹിമാലയൻ നിര ഏതാണ്?
Ans: ഹിമാൽ അഥവാ ലെസർ ഹിമാലയം
51.ഏത് ഹിമാലയൻ നിരകളിലാണ് നൈനിറ്റാൾ,ഡാർജിലിങ്,മസ്സൂറി കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്?
Ans: സിവാലിക്ക് അഥവാ ഔട്ടർ ഹിമാലയം
52.ഉരുൾപൊട്ടലുകൾ എന്നിവ നിരന്തര മുണ്ടാകുന്ന ഹിമാലയൻ നിരയേത്?
Ans: സിവാലിക്ക്
53.ഹിമാലയൻനിരയിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് ഏത് ദേശീയോദ്യാനത്തിലാണ്സ്ഥിതിചെയ്യുന്നത്?
Ans: സർമാതാ ദേശീയോദ്യാനം (നേപ്പാൾ)
54.നന്ദാദേവി കൊടുമുടി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്?
Ans: ഉത്തരാഖണ്ഡ്
55.ഹിമാലയൻനിരയിലുള്ള കൈലാസം കൊടുമുടി ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്
Ans: ടിബറ്റ്
56.'ഭൂമിയിലെ മൂന്നാം ധ്രുവ് എന്നറിയപ്പെടുന്ന ഹിമാ ലയപർവതത്തിലെ ഹിമാനിയേത്?
Ans: സിയാച്ചിൻ
57.ഇന്ത്യയുടെ വടക്കേയറ്റം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിമയത്തിലെ പ്രദേശമേത് ?
Ans: ഇന്ദിര കോൾ
58.ഹിമാലയത്തിലെ ലോകത്തിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
Ans: നെപ്പാൾ
59.സാഗർ മാതാ എന്ന് നേപ്പാളിലും ചോമോലാങ്മ എന്ന് ടിബറ്റിലും അറിയപ്പെടുന്ന കൊടുമുടിയേത്.
Ans: എവറസ്റ് കൊടുമുടി.
60.സർവേ വകുപ്പ് എവസ്റ്റിനു തുടക്കത്തിൽ നൽകിയിരുന്ന പേര്.
Ans: പീക്-
15.
61.എവറസിറ്റിനെ മൗന്റെവറസ്റ് എന്നു നാമകരണം ചെയതത് ഏത് വർഷമാണ്.
Ans: 1865-ൽ
62. എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ ആദ്യമായി കാൽകുത്തിയത് ആരെക്കെ?
Ans: ടെൻസിങ്,നോർഗെ,എഡ്മണ്ട് ഹിലരി (1953 മെയ്29)
63.ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമേത്?
Ans: ആൻഡമാനിലെ ബാരൻ ദ്വീപ്.
64.'ഡു്ണുകൾ' എന്നറിയപ്പെടുന്ന താഴ്വരകളുള്ള ഹിമാലയൻനിര ഏതാണ്?
Ans: സിവാലിക്
65.ഹിമാചൽ, ഹിമാദ്രി നിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന താഴ്വര ഏതാണ്?
Ans: കശ്മീർ താഴ്വര.
66.എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയാര്?
Ans: ജപ്പാൻകാരിയായ ജങ്കോ താബേ (1975, മെയ് 16)
67.എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയാരാണ്?
Ans: ബചേന്ദ്രിപാൽ (1984 മെയ് 17)
68.ഏത് രാജ്യത്തിന്റെ കറൻസിനോട്ടുകളിലാണ് എ വറസ്റ്റിന്റെ ചിത്രമുള്ളത്?
Ans: നേപ്പാൾ
69.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയേത്?
Ans: മൗണ്ട്.കെ-2 അഥവാ ഗോഡ്വിൻ ഓസ്റ്റൻ
70.ഭാരത സർക്കാരിനെൻറ് ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?
Ans: കെ-2
71.ലോകത്തിലെ ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയേത്?
Ans: കാഞ്ചൻജംഗ
72.മധ്യപ്രദേശിലെ പ്രധാന സുഖവാസകേന്ദ്രമായ പച്ചമാർഹി ഏത് മലനിരയിലാണ്?
Ans: സാത്പുര
73.ഇന്ത്യയുടെ ഒത്ത നടുക്കായുള്ള പർവതനിരയേത്?
Ans: സാത്പുര
74.ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?
Ans: ഗുരു ശിഖർ
75.രാജസ്ഥാനിലെ സുഖവാസ കേന്ദ്രമായ മൗണ്ട് ആബു ഏത് പർവതനിരയിലാണ്?
Ans: ആരവല്ലി
76.മഹേന്ദ്രഗിരി ഏതു മലനിരയിലെ കൊടുമുടിയാണ്?
Ans: പൂർവഘട്ടം
77.ഗാരോ-ഖാസി കുന്നുകൾ ഏതു സംസ്ഥാനത്താണ്?
Ans: മേഘാലയ
78.ലോകത്തിലെ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശങ്ങളായ ചിറാപ്പുഞ്ചി, മൗസിൻറാം എന്നിവ ഏതു മല നിരയിലാണ്?
Ans: ഖാസി കുന്നുകൾ
79.ലൂഷായി കുന്നുകൾ ഏതു സംസ്ഥാനത്താണ്?
Ans: മിസോറാം
80.ഫോട്ടു ലാ, നമികാ ലാ എന്നീ മലമ്പാതകൾ ഏതു സംസ്ഥാനത്താണ്?
Ans: ജമ്മു-കശ്മീർ
81.ഹിമാചൽപ്രദേശിലെ കുളു, ലാഹുൽ-സ്പിതി എന്നീ താഴ്വരകളെ ബന്ധിപ്പിക്കുന്ന ചുരമേത്?
Ans: റോഹ്താങ്
82.കാരക്കോറം ചുരം ഏതൊക്കെ രാജ്യങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
Ans: ഇന്ത്യ-ചൈന
83.നാമാ ചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?
Ans: ഉത്തരാഖണ്ഡ്
84.അരുണാചൽ പ്രദേശിലെ തവാങ്ങിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന മലമ്പാത ഏത്?
Ans: സേലാ
85.ഇന്ത്യ-ചൈന അതിർത്തിയിലുള്ള ബംലാചുരം എതു സംസ്ഥാനത്താണ്?
Ans: അരുണാചൽ പ്രദേശ്
86.സിയാ ലാ, ഗ്യോങ് ലാ, ബിലാഫോണ്ട് ലാ എന്നീ മലമ്പാതകൾ ഏതു പ്രദേശത്തേക്കുള്ള പ്രവേശന കവാടങ്ങളാണ്?
Ans: സിയാച്ചിൻ
87.ഹാൾഡിഘട്ടി ചുരം ഏതു പർവതനിരയിലാണ് സ്ഥിതിചെയ്യുന്നത്?
Ans: ആരവല്ലി(രാജസ്ഥാൻ)
പീഠഭൂമികൾ
88.ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്?
Ans: ഡെക്കാൺ പീഠഭൂമി
89.ഡെക്കാൺ പീഠഭൂമിയുടെ ആകൃതി എന്താണ്?
Ans: ത്രികോണാകൃതി
90.കിഴക്കുദിശയിലേക്ക് ചരിഞ്ഞുകിടക്കുന്ന ഡെക്കാൺ പീഠഭൂമിയുടെ ശരാശരി ഉയരമെത്ര?
Ans: 606 മീറ്റർ
91.കനമേറിയ ലാവാനിക്ഷേപങ്ങളാൽ രൂപം കൊണ്ടിട്ടുള്ള ഡെക്കാൺ പീഠഭൂമിയുടെ വടക്കു-പടിഞ്ഞാറൻ അതിരുകൾ എങ്ങനെ അറിയപ്പെടുന്നു?
Ans: ഡെക്കാൺ ട്രപ്
92.ഡെക്കാൺ പീഠഭൂമിയുടെ പടിഞ്ഞാറെ ചരിവിലുള്ള പർവതനിര ഏതാണ്?
Ans: പശ്ചിമഘട്ടം
93.പശ്ചിമഘട്ടം,പൂർവഘട്ടം എന്നീ മലനിരകൾക്കിടയിലായി സ്ഥിതിചെയ്യുന്ന പീഠഭൂമിയേത്?
Ans: ഡെക്കാൺ പീഠഭൂമി
94.എത്ര സംസ്ഥാനങ്ങളിലായാണ് ഡക്കാൻ പീഠഭൂമിയുടെ പ്രദേശങ്ങൾ വ്യാപിച്ചുകിടക്കുന്നത്?
Ans: അഞ്ച്
95.ഇന്ത്യയിലെ ദാതുക്കലവറയായി അറിയപ്പെടുന്ന പീഠഭൂമിയേത്?
Ans: ഛോട്ടാ നാഗ്പൂർ
96.'ടേബിൾ ലാൻഡ് എന്നും അറിയപ്പെടുന്ന ഭൂരൂപമേത്?
Ans: പീഠഭൂമി
97.ഏതൊക്കെ നദികൾക്കിടയിലായാണ് ഡെക്കാൺ പീഠഭൂമി സ്ഥിതിചെയ്യുന്നത്?
Ans: നർമ്മദ-കൃഷ്ണ
98.ഡെക്കാൺ പീഠഭൂമി പ്രദേശത്തെ എറ്റവും പ്രധാനപ്പെട്ടവിള ഏതാണ്?
Ans: പരുത്തി
99.ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദിയേത്?
Ans: ദാമോദർ
100.ഛോട്ടാനാഗ്പൂർ പീഠഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
Ans: ജാർഖണ്ഡ്
102.ഭൂമിയുടെ ഫലകചലനത്തിലൂടെ രൂപംകൊള്ളുന്ന പീഠഭൂമികൾ എങ്ങനെ അറിയപ്പെടുന്നു?
Ans: ഭൂഖണ്ഡാന്തര പീഠഭൂമി.
103.ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂഖണ്ഡാന്തര പീഠഭൂമി ഏതാണ്?
Ans: ചേരാട്ടാനാഗ്പൂർ
104.കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പീഠഭൂമി ഏതാണ്?
Ans: വയനാട്
105.ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി ഏത്?
Ans: ലഡാക്ക്
106.ആരവല്ലി പർവതനിരയുടെ കിഴക്കുഭാഗത്തായി രാജസ്ഥാനിലുള്ള പീഠഭൂമി ഏത്?
Ans: മർവാർ
107.വിന്ധ്യൻ, ആരവല്ലി മലനിരകൾക്കിടയിലുള്ള പീഠഭൂമി ഏത്?
Ans: മാൽവ
108.ഭൂമിയിൽ, ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏതു പീഠഭൂമിയാണ് 'ലോകത്തിന്റെ മേൽക്കുരി എന്നറിയപ്പെടുന്നത്?
Ans: പാമീർ