1.ഇന്ത്യയിലെ ആദ്യത്തെ ദേശീയപാതയായി അറിയപ്പെടുന്നതേത്?
Ans: ഗ്രാൻറ് ടങ്ക് റോഡ്
2.പതിനാറാം നൂറ്റാണ്ടിൽ ഗ്രാൻറ് ടങ്ക് റോഡ് നിർമിച്ച ഭരണാധികാരിയാര്?
Ans: ഷേർഷാ സൂരി
3.ഗ്രാൻറ് ടങ്ക്റോഡ് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേരെന്ത്?
Ans: സഡക്-ഇ-അസം
4.ബ്രിട്ടീഷ് ഭരണകാലത്ത്'ലോങ് വാക്ക്'എന്നറിയപ്പെട്ടതെന്ത്?
Ans: ഗ്രാൻറ് ടങ്ക്റോഡ്
5.ദേശീയപാതകളുടെ നിർമാണം, അറ്റകുറ്റപ്പണി കൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന ഏജൻസിയേത്?
Ans: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
6.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആക്ട് പാർലമെൻറ് പാസാക്കിയ വർഷമേത്?
Ans: 1988
7.ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് വികസന പദ്ധതിയായി അറിയപ്പെടുന്നതേത്?
Ans: ദേശീയപാതവികസനപദ്ധതി(എൻ.എച്ച്.ഡി.പി.)
8.2009 ആഗസ്തിൽ നിയമിച്ച ബി.കെ. ചതുർവേദി കമ്മിറ്റി എന്തിനെക്കുറിച്ചാണ് പഠനം നടത്തിയത്?
Ans: ദേശീയപാതവികസനപദ്ധതി
9.എക്സ്പ്രസ് ഹൈവേ പദ്ധതിയായ സുവർണ ചതുഷ്കോണം ഏതൊക്കെ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
Ans: ന്യൂഡൽഹി-മുംബൈ-കൊൽക്കൊത്ത്-ചെന്നൈ.
10.ദേശീയപാത വികസന പദ്ധതിയായ തെക്ക്-വടക്ക് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങളേവ?
Ans: ശ്രീനഗർ-കന്യാകുമാരി
11.ഏതൊക്കെ സ്ഥലങ്ങളെയാണ് കിഴക്ക്-പടിഞ്ഞാറ് ഇടനാഴി ബന്ധിപ്പിക്കുന്നത്?
Ans: പോർബന്തർ-സിൽച്ചാർ
12.തെക്ക്-വടക്ക്-കിഴക്ക്-പടിഞ്ഞാറ് ഇടനാഴികൾ കൂടിച്ചേരുന്ന സ്ഥലമേത്?
Ans: ഝാൻസി (ഉത്തർപ്രദേശ്)
13.ഏറ്റവുമധികം ദേശീയപാതാ വൈർഘ്യമുള്ള സംസ്ഥാനമേത്?
Ans: രാജസ്ഥാൻ.
14. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനമേത്?
Ans: ഉത്തർപ്രദേശ്
16.ദേശീയപാത ദൈർഘ്യത്തിൽ ഒന്നാമതുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനമേത്?
Ans: കർണാടക
17.സുവർണചതുഷ്കോണം പദ്ധതിക്ക് തുടക്കം കുറിക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
Ans: എ.ബി. വാജ്പേയി
18.ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ഏതാണ്?
Ans: എൻ.എച്ച്-44(വാരണാസി-കന്യാകുമാരി)
19.എൻ.എച്ച്-7'എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ദേശീയപാതയുടെ ഇപ്പോഴത്തെ നമ്പറേത്?
Ans: എൻ.എച്ച്-44
20.ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തിപ്രദേശങ്ങളിലെ റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണത്തിന്മേൽനോട്ട വഹിക്കുന്ന ഏജൻസി ഏത്?
Ans: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ
21.ഇന്ത്യയിലെ മറ്റു ദേശീയപാതകൾ ഒന്നുമായുംബന്ധമില്ലാത്ത ഏക ദേശീയപാതയേത്?
Ans: ആൻഡമാൻ ടങ്ക് റോഡ്
റെയിൽവേ
22.രണ്ട് റെയിൽപ്പാളങ്ങൾ തമ്മിലുള്ള അകലം എങ്ങനെ അറിയപ്പെടുന്നു
Ans: ഗേജ്
23.റെയിൽ ഗതാഗതത്തിലെ മൂന്നുതരം ഗേജുകൾ ഏതെല്ലാം?
Ans: ബ്രോഡ്ഗേജ്,മീറ്റർ ഗേജ്,നാരോ ഗേജ്.
24.ഇന്ത്യയിൽ കൂടുതലായി ഉപയോഗത്തിലുള്ളത് ഗേജിലെപ്പാതകളാണ്? ബ്രോഡ്ഗേജ്
25.ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗതമാർഗമേത്?
Ans: റെയിൽവേ
26.ഇന്ത്യയിൽ ഏറ്റവുമധികം പേർ ജോലിചെയ്യുന്ന പൊതുമേഖലാ സ്ഥാപനമേത്?
Ans: ഇന്ത്യൻ റെയിൽവേ
27.ഇന്ത്യയിൽ റെയിൽവേ ഗതാഗതം ആരംഭിച്ച വർഷമേത്?
Ans: 1853
28.ഇന്ത്യയിലെ ആദ്യ തീവണ്ടി ഓടിയത് ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ?
Ans: മുംബൈയിലെ ബോറിബന്ദർ-താനെ
29.ഇന്ത്യയിൽ റെയിൽ ഗതാഗതത്തിന് തുടക്കമിട്ട ഗവർണർ ജനറലാര്?
Ans: ഡൽഹൗസി.
30.ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം എന്ത്?
Ans: രാഷ്ട്രത്തിന്റെ ജീവരേഖ
31.ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം എവിടെ?
Ans: ന്യൂഡൽഹി
32.ഇന്ത്യൻ റെയിൽവേ സർക്കാർ ദേശസാത്കരിച്ച വർഷമേത്?
Ans: 1951
33.ഇന്ത്യൻ റെയിൽവേയെ എത്ര സോണുകൾ അഥ വാ മേഖലകളായി തിരിച്ചിരിക്കുന്നു?
Ans: 17 സോണുകൾ (കൊൽക്കത്ത മെട്രോ റെയിൽവെ ഉൾപ്പെടെ).
34. ഏതു റെയിൽവേ സോണിലാണ് കേരളം ഉൾപ്പെടുന്നത്?
Ans: ദക്ഷിണ റെയിൽവേ
35.ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെ?
Ans: ചെന്നൈ
36.ഏറ്റവുമൊടുവിലായി നിലവിൽ വന്ന റെയിൽവേ മേഖലയേത് ?
Ans: കൊൽക്കത്ത മെട്രോ റെയിൽവെ
37.ബ്രോഡ്ഗേജിൽ രണ്ടുപാളങ്ങൾക്കിടയിലെ അകലം എത്ര?
Ans:
1.676 മീറ്റർ
38.മീറ്റർഗേജിൽ രണ്ടു പാളങ്ങൾക്കിടയിലെ അകലം എത്ര?
Ans: 1 മീറ്റർ
39.നാരോഗേജിൽ രണ്ടുപാളങ്ങൾക്കിടയിലെ അകലമെത്ര?
Ans:
0.762 മീറ്റർ
40.ഇന്ത്യൻ റെയിൽ മ്യൂസിയം എവിടെയാണ്?
Ans: ന്യൂഡൽഹി
41.ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര ഏത്?
Ans: ഭോലു എന്ന ആനക്കുട്ടി
42.പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ ആവിയന്ത്രമേത്?
Ans: ഫെയറിക്യൂൻ
43.കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനേത്?
Ans: ഷൊർണൂർ
44.കേരളത്തിൽ ട്രെയിൻ ഗതാഗതം തുടങ്ങിയത് ഏതു വർഷം?
Ans: 1861
46.കൊങ്കൺ റെയിൽവേ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
Ans: മഹാരാഷ്ട്രയിലെ റോഹ മുതൽ മംഗലാപുരം വരെ
47.കൊങ്കൺ റെയിൽവേയുടെ നീളമെത്ര?
Ans: 760 കിലോമീറ്റർ
49.കൊങ്കൺ റെയിൽവേയിലൂടെ യാത്രാ തീവണ്ടി ഉദ്ഘാടനം ചെയ്ത വർഷമേത്?
Ans: 1998 ജനവരി 26
50.കൊങ്കൺ റെയിൽവേയുടെ ആസ്ഥാനമേത്?
Ans: നവിമുംബൈയിലെ ബേലാപ്പുർ ഭവൻ
51.എയ്ഡ്സ് ബോധവത്കരണത്തിനായി ഓടുന്ന തീവണ്ടിയേത്?
Ans: റെഡ് റിബൺ എക്സ്പ്രസ്
52.സാധാരണക്കാർക്കായുള്ള പൂർണമായും എയർ കണ്ടീഷൻ ചെയ്ത തീവണ്ടിയേത്?
Ans: ഗരീബ്രഥം.
53. ഇന്ത്യക്കും പാകിസ്താനുമിടയിൽ സർവീസ് നടത്തിയിരുന്ന തീവണ്ടികളേവ?
Ans: സംജോതാ എക്സ്പ്രസ്, താർ എക്സ്പ്രസ്
54.മൈത്രി എക്സ്പ്രസ് ഇന്ത്യക്കും ഏതു രാജ്യത്തിനും ഇടയിൽ ഓടുന്നതാണ്?
Ans: ബംഗ്ലാദേശ്
55.ഈസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം എവിടെ?
Ans: കൊൽക്കൊത്ത
57.വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനമേത്?
Ans: മുംബൈ
58.നോർത്തേൺ റെയിൽവേയുടെ ആസ്ഥാനം ഏത്?
Ans: ഡൽഹി
തുറമുഖങ്ങൾ
59.ഏറ്റവും കൂടുതൽ പ്രധാന തുറമുഖങ്ങൾ ഉള്ള സംസ്ഥാനമേത്?
Ans: തമിഴ്നാട്(3 എണ്ണം)
60.ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ പ്രധാന തുറമുഖങ്ങളേവ?
Ans: കാണ്ട്ല, മുംബൈ, മർമഗോവ, ന്യൂമാംഗ്ലൂർ, കൊച്ചി
61.ഇന്ത്യയുടെ കിഴക്കൻതീരത്തെ പ്രധാന തുറമുഖങ്ങളേവ?
Ans: കൊൽക്കത്ത, പാരദ്വീപ്, വിശാഖപട്ടണം, ചെന്നൈ, എന്നൂർ, തൂത്തുക്കുടി
62.ഇന്ത്യയിലെ വേലിയേറ്റ തുറമുഖമേത്?
Ans: ഗുജറാത്തിലെ കാണ്ട്ല
63. ഇന്ദിര, പ്രിൻസ്, വിക്ടോറിയ എന്നീ പേരുകളുള്ള ഡോക്കുകൾ ഏതു തുറമുഖത്തേതാണ്?
Ans: മുംബൈ തുറമുഖത്തിലെ
64.ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ തുറമുഖമേത്?
Ans: മുംബൈയിലെ ജവാഹർലാൽ നെഹ്റു തുറമുഖം (നേവാ ഷേവാ തുറമുഖം)
65.ഇന്ത്യയിൽനിന്ന് ഇരുമ്പയിര് പ്രധാനമായും കയറ്റിയ്ക്കുന്ന തുറമുഖമേത്?
Ans: മർമഗോവ
66.ഗുജറാത്തിലുള്ള ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രമേത്?
Ans: അലാങ്
67.'അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന തുറമുഖമേത്?
Ans: കൊച്ചി
68.അറബിക്കടലിന്റെ റാണി എന്നു കൊച്ചിയെ വിശേഷിപ്പിച്ച ദിവാനാര്
Ans: ആർ.കെ.ഷൺമുഖം ചെട്ടി
69.ആധുനിക കൊച്ചി തുറമുഖത്തിന്റെ ശിൽപ്പയായ ബ്രിട്ടീഷ് എഞ്ചിനീയറാര്?
Ans: റോബർട്ട് ബ്രിസ്റ്റോ
70.കൊച്ചിയിലെ ആധുനിക തുറമുഖത്തിന്റെ ഉദഘാടനം ഏതു വർഷമായിരുന്നു?
Ans: 1928 മെയ് 26
71.വൻചരക്കുകപ്പലായ കണ്ടയ്നർ കപ്പൽ ആദ്യമായി അടുത്ത ഇന്ത്യൻ തുറമുഖമേത്?
Ans: കൊച്ചി
72. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള പ്രധാന തുറമുഖമേത്?
Ans: തൂത്തുക്കുടി
73. ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖമേത്?
Ans: എന്നൂർ (തമിഴ്നാട്)
74. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖമേത്?
Ans: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം
75.ഒഡിഷയിലുള്ള പ്രധാന തുറമുഖമേത്?
Ans: പാരദ്വീപ്
76.കൃത്രിമ പവിഴപ്പുറ്റുകൾക്കിടയിലുള്ള തുറമുഖമേത്?
Ans: പാരദ്വീപ് തുറമുഖം
77.ഇന്ത്യയിലെ നദീജന്യ തുറമുഖമേത്?
Ans: കൊൽക്കത്ത
78.ഏതു നദീതീരത്താണ് കൊൽക്കത്തെ തുറമുഖം?
Ans: ഹൂഗ്ലി
79. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖമേത്?
Ans: ഗുജറാത്തിലെ പിപാവാവ്
80.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഏത്?
Ans: മുന്ദ്ര (ഗുജറാത്ത്)
81. 2008-ൽ ജൂലായിൽ ആന്ധ്രാപ്രദേശിൽ പ്രവർത്തനം തുടങ്ങിയ സ്വകാര്യതുറമുഖമേത്?
Ans: കൃഷ്ണപട്ടണം
വിമാനത്താവളങ്ങൾ
82.ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ മേൽനോട്ടംവഹിക്കുന്ന എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യനിലവിൽവന്ന വർഷമേത്?
Ans: 1994
83.എത്ര അന്തർദേശീയ വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്?
Ans: മൂന്ന്
84.കേരളത്തിലെ ആദ്യത്തെ അന്തർദേശീയ വിമാനത്താവളമേത്?
Ans: തിരുവനന്തപുരം
85.തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം നിലവിൽവന്ന വർഷമേത്?
Ans: 1991 ജനവരി 1
86.ഇന്ത്യയിലെ വൻകിട നഗരമല്ലാത്ത പ്രദേശത്ത് നിലവിൽവന്ന ആദ്യ അന്താരാഷ്ട്ര വിമാനത്താവളമേത്?
Ans: തിരുവനന്തപുരം
87.സ്വകാര്യമേഖലയുടെ കൂടി പങ്കാളിത്തത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യവിമാനത്താവളമേത്?
Ans: നെടുമ്പാശ്ശേരി(കൊച്ചി)
88.നെടുമ്പാശ്ശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത വർഷമേത്?
Ans: 1999 മെയ് 25
89.ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമേത്?
Ans: നെടുമ്പാശ്ശേരി
90.കേരളത്തിലെ മൂന്നാമത്തെ അന്തർദേശീയ വിമാനത്താവളമായ കരിപ്പൂർ ഏതുജില്ലയിലാണ്?
Ans: മലപ്പുറം
91. കരിപ്പുർ വിമാനത്താവളത്തിന് അന്തർദേശീയ പദവി ലഭിച്ച വർഷമേത്?
Ans: 2006 ഫിബ്രവരി
93.രാജീവ്ഗാന്ധി അന്തർദേശീയ വിമാനത്താവളം എവിടെയാണ്?
Ans: ഹൈദരാബാദ്
94.ശ്രീ സത്യസായി വിമാനത്താവളം സ്ഥിതിചെയ്യുന്നുതെവിടെ?
Ans: പുട്ടപർത്തി
95.സീറോ വിമാനത്താവളം ഏതുസംസ്ഥാനത്താണ്?
Ans: അരുണാചൽ പ്രദേശ്
96.ഗോപിനാഥ് ബർദോളി അന്തർദേശീയ വിമനാത്താവളം എവിടെയാണ്?
Ans: ഗുവാഹാട്ടി
97.ലോക്നായക് ജയപ്രകാശ് വിമാനത്താവളം എവിടെ?
Ans: ബിഹാറിലെ പാട്നയിൽ
98.സ്വാമി വിവേകാനന്ദ വിമാന വിമാനത്താവളം എവിടെ?
Ans: റായപ്പുർ (ഛത്തീസ്ഗഢ്)
99.ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം എവിടെ?
Ans: ന്യൂഡൽഹിയിൽ
100.സർദാർ വല്ലഭ്ഭായ്പ പട്ടേൽ അന്തർദേശീയ വിമാനത്താവളം എവിടെ?
Ans: ഗുജറാത്തിലെ അഹമ്മദാബാദിൽ
101.കുഷോക്ക് ബാക്കുല റിംപോച്ചെ വിമാനത്താവളം ഏതു സംസ്ഥാനത്താണ്?
Ans: ജമ്മു-കശ്‍മീർ
102.ബിർസാ മുണ്ട വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ?റാഞ്ചി (ജാർഖണ്ഡ്)
103.ഏറ്റവും കൂടുതൽ പ്രാദേശികഭാഷകൾ ഉള്ള ഇന്ത്യൻ സംസ്ഥാനമേത്?
Ans: അരുണാചൽപ്രദേശ്
104.ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ദ്രവീഡിയൻ ഭാഷയേത്?
Ans: തെലുങ്ക്
105.ഔദ്യോഗിക ഭാഷകളെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയിലെ പട്ടികയേത്?
Ans: 8 മത്തെ പട്ടിക
106.സംസ്കൃതത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ സംസ്ഥാനമേത്?
Ans: ഉത്തരാഖണ്ഡ്
107.സംസാരഭാഷ സംസ്കൃതമായുള്ള കർണാടകയിലെ ഗ്രാമമേത്?
Ans: മാട്ടൂർ
108.കെംപഗൗഡ അന്തർദേശീയ വിമാനത്താവളം എവിടെ?
Ans: ബെംഗളൂരുവിൽ
109.മധ്യപ്രദേശിലെ ഭോപ്പാലിലുള്ള വിമാനത്താവളമേത്?
Ans: രാജാ ഭോജ് വിമാനത്താവളം
110.ദേവി അഹല്യാഭായ് ഹോൾക്കർ വിമാനത്താവള എവിടെ?
Ans: മധ്യപ്രദേശിലെ ഇൻഡോറിൽ
120.ഛത്രപതി ശിവജി അന്തർദേശീയ വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ?
Ans: മുംബൈ
121.ഡോ. ബാബാസാഹിബ് അംബേദ്കർ വിമാനത്താവളം എവിടെ?നാഗ്പുർ (മഹാരാഷ്ട്ര)
123.തുലിഹാൽ അന്തർദേശീയ വിമാനത്താവളം എവിടെ?
Ans: മണിപ്പൂരിലെ ഇംഫാലിൽ
124.ബിജു പട്നായിക്ക് അന്തർദേശീയ വിമാനത്താവളം എവിടെ?
Ans: ഒഡിഷയിലെ ഭുവനേശ്വറിൽ
125.ഗുരു രാംദാസ്ജി അന്തർദേശീയ വിമാനത്താവളം എവിടെ?
Ans: പഞ്ചാബിലെ അമൃത്സറിൽ
126.മഹാറാണാ പ്രതാപ് വിമാനത്താവളം എവിടെ?
Ans: ഉദയ്പുർ (രാജസ്ഥാൻ)
127.സിക്കിമിലെ ഗാങ് ടോക്കിലുള്ള വിമാനത്താവളമേത്?
Ans: പാക്ക്യോങ് വിമാനത്താവളം
128.ജോളിഗ്രാൻറ് വിമാനത്താവളം എവിടെ?
Ans: ഉത്തരാഖണ്ഡ്
129.ചൗധരി ചരൺസിങ് വിമാനത്താവളം സ്ഥിതിചെ യ്യുന്നതെവിടെ?
Ans: ഉത്തർപ്രദേശിലെ ലഖ്നൗവിൽ
130.ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളം എവിടെ?
Ans: വാരാണസി
131.നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്തർദേശീയ വിമാനത്താവളം എവിടെ?
Ans: കൊൽക്കത്തയിൽ