ദേശീയ ഹരിത ട്രൈബ്യൂണലിന് കൊച്ചിയിൽ സർക്യൂട്ട്ബെഞ്ച്
പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ദേശീയ ഹരിത ടൈബ്യണലിന്റെ രാജ്യത്തെ നാലാമത്തെ സർക്യൂട്ട് ബെഞ്ച് കൊച്ചിയിൽ. ദക്ഷിണേന്ത്യയിൽ ചെന്നെയിൽ മാത്രമായിരുന്നു ഹരിത ടൈബ്യണലിന് ബെഞ്ചുണ്ടായിരുന്നത്. 2010-ലെ നാഷണൽ ഗ്രീൻ ട്രെബ്യണൽ ആക്ട് പ്രകാരം 2010 ഒക്ടോബർ 18-നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സ്ഥാപിതമായത്. ഡൽഹിയാണ് ആസ്ഥാനം. പരിസ്ഥിതികാര്യങ്ങൾക്കായി പ്രത്യേക കോടതി സ്ഥാപിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ