About Akkitham Achuthan Namboothiri

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. അദ്ദേഹത്തിന്‍റെ "ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാ‍സം" എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദന. ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. കേരളത്തിൻറെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതൽ ആണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എന്ന തന്‍റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി പുരസ്കാരങ്ങൾ:- പത്മശ്രീ (2017)

കേരള സാഹിത്യ അക്കാദമി അവാർഡ് (1972)

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1973)

ഓടക്കുഴൽ അവാർഡ് (1974)

എഴുത്തച്ഛൻ പുരസ്കാരം (2008)

സഞ്ജയൻ പുരസ്കാരം

മാതൃഭൂമി സാഹിത്യ പുരസ്കാരം(2008)

വയലാർ അവാർഡ് -2012

പത്മപ്രഭ പുരസ്കാരം (2002)

അമൃതകീർത്തി പുരസ്കാരം (2004)

Manglish Transcribe ↓


1926 maarcchu 18-nu paalakkaadu jillayile kumaranallooril janicchu. Amettoor akkitthatthu manayil vaasudevan nampoothiriyum chekoor manaykkal paarvvathi antharjjanavumaanu maathaapithaakkal. Baalyatthil samskruthavum samgeethavum jyothishavum padticchu. 1946- muthal moonnu kollam unninampoothiriyude prasaadhakanaayi addheham samudaaya pravartthanatthilekku irangi. Pathrapravartthakanaayum pravartthicchittundu. Mamgalodayam, yogakshemam ennivayude saha pathraadhiparaayi pravartthicchittundu. 1956 muthal kozhikkodu aakaashavaani nilayatthil skripttu ezhutthukaaranaayi pravartthiccha addheham 1975-l aakaashavaani thrushoor nilayatthil edittaraayi. 1985-l aakaashavaaniyil ninnu viramicchu. Addhehatthin‍re "irupathaam noottaandin‍re ithihaa‍sam" enna kruthiyil ninnaanu "veliccham duakhamaanunnee, thamasallo sukhapradam" enna varikal. 1948-49kalil kamyoonisttukaarumaayi undaayirunna aduttha sahavartthithvamaayirunnu ee kavitha ezhuthaan prachodana. I. Em. Esu. Nampoothirippaadu thudangiya kamyoonisttu nethaakkanmaarumaayi aduttha bandhamundaayirunna addheham ee kavitha prakaashippicchathinu pinnaale oru kamyoonisttu viruddhanaayi mudrakutthappettu. Keralatthinre priyappetta kaviye prekshakar shraddhikkan thudangiyathu 1950 muthal aanu. Irupathaam noottaandin‍re ithihaasam enna than‍re kavithaykku 1952 le sanjjayan avaardu nedikodutthu. Pinneedu ee kavitha aadhunika malayaalam kavithayude muthalkoottaayi puraskaarangal:- pathmashree (2017)

kerala saahithya akkaadami avaardu (1972)

kendra saahithya akkaadami avaardu (1973)

odakkuzhal avaardu (1974)

ezhutthachchhan puraskaaram (2008)

sanjjayan puraskaaram

maathrubhoomi saahithya puraskaaram(2008)

vayalaar avaardu -2012

pathmaprabha puraskaaram (2002)

amruthakeertthi puraskaaram (2004)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution