അന്നമ്മ മാമ്മന്‍ കുമ്പനാട് കൊച്ചുപറമ്പില്‍ ശ്രീ. കെ.എം.മാമ്മന്‍-മറിയാമ്മ ദമ്പതികളുടെ മകളായി ഒരു മാര്‍ത്തോമ്മാ കുടുബത്തില്‍ 1914-ല്‍ ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ടീച്ചേഴ്സ് ടൈയിനിംഗ് കഴിഞ്ഞ് അദ്ധ്യാപികയായിരിക്കുമ്പോള്‍ അത്ഭുതകരമായ ഒരു കാര്യത്തിനുവേണ്ടി ദൈവം വിളിക്കുകയാണെന്ന് ഒരു ദര്‍ശനമുണ്ടായി. പെന്തെക്കോസ്തനുഭവം ജീവിതത്തില്‍ പരിവര്‍ത്തനം ചെയ്തപ്പോള്‍ മാതൃസഭയേയും സമൂഹത്തെയും നോക്കാതെ 16-ാം വയസ്സില്‍ സുവിശേഷ വേലയ്ക്കായി വീടുവിട്ടിറങ്ങി.