കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിലാണ് അഷിത ജനിച്ചത്. ഡെൽഹിയിലും ബോംബെയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. കെ.വി. രാമൻകുട്ടിയെ വിവാഹം കഴിച്ചു.ജീവിതത്തിന്‍റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ.