1969 മെയ് 13 -ന് തിരുവനന്തപുരത്ത് ജനിച്ചു. കെ. അംബികാ ദേവിയും ഓമല്ലൂര്‍ രാജരാജ വര്‍മ്മയും മാതാപിതാക്കള്‍. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം. എ. , എം. ഫില്‍. ബിരുദങ്ങളും യു. ജി. സി. യുടെ ലക്ചര്‍ഷിപ്പും. 1996 മുതല്‍ 2001 വരെ ശ്രീ. ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദങ്ങളില്‍ മലയാളം അധ്യാപികയായി ജോലി നോക്കി. 2002 -2005 കാലയളവില്‍ തൃശൂര്‍ ജില്ലയിലെ പെരുവല്ലൂരുള്ള മദര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ മലയാളം അധ്യാപികയായിരുന്നു.
പുരസ്കാരങ്ങൾ:- കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് (1995)