About Alankode Leelakrishnan

1960 ഫെബ്രുവരി 1 ന്‌ വെങ്ങേത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മികുട്ടി അമ്മയുടെയും മകനായി പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തിൽ ജനിച്ചു.1981 ൽ എം.ഇ.എസ്. പൊന്നാനി കോളേജിൽ നിന്ന് വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി. സ്കൂൾ പഠനകാലത്തു തന്നെ ലീലാകൃഷ്ണൻ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. കഥാപ്രാസംഗികനായാണ് ലീലാകൃഷ്ണൻ ആദ്യം പൊതുവേദിയിൽ എത്തിയത്.1993 ൽ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്‍റെ "നിളയുടെ തീരങ്ങളിലൂടെ" എന്ന സാംസ്കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദർശന്‍റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പഠനാത്മക യാത്രകൾ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ കൂടിയാണ്‌. കൂടാതെ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. തിരൂരിലെ തുഞ്ചൻ സ്മാരക കമ്മറ്റി അംഗമാണ്‌ നിലവിൽ ലീലാകൃഷ്ണൻ. "ഏകാന്തം" ഉൾപ്പെടെ ഏതാനും മലയാള സിനിമകൾക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട്. കൈരളി പീപ്പിൾ ടി.വിയിൽ പ്രക്ഷേപണം ചെയ്തുവരുന്ന "മാമ്പഴം" എന്ന കവിതാലാപന റിയാലിറ്റിഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് ലീലാകൃഷ്ണൻ.

Manglish Transcribe ↓


1960 phebruvari 1 nu vengetthu baalakrushnan nampyaarudeyum manappaadi lakshmikutti ammayudeyum makanaayi ponnaani thaalookkile aalankodu graamatthil janicchu. 1981 l em. I. Esu. Ponnaani kolejil ninnu vaanijyashaasthratthil birudam nedi. Skool padtanakaalatthu thanne leelaakrushnan kavithakalum lekhanangalum ezhuthiyirunnu. Kathaapraasamgikanaayaanu leelaakrushnan aadyam pothuvediyil etthiyathu. 1993 l prasiddheekariccha leelaakrushnan‍re "nilayude theerangaliloode" enna saamskaarika padtanagrantham pinneedu dooradarshan‍re dokyumentari paramparayaakkiyittundu. Keralatthin‍re vividha bhaagangalil padtanaathmaka yaathrakal nadatthiyittulla iddheham oru svathanthra pathrapravartthakan koodiyaanu. Koodaathe aanukaalikangalil kavithakalum lekhanangalum ezhuthunnu. Thiroorile thunchan smaaraka kammatti amgamaanu nilavil leelaakrushnan. "ekaantham" ulppede ethaanum malayaala sinimakalkku kathayum thirakkathayum gaanangalum ezhuthiyittundu. Kyrali peeppil di. Viyil prakshepanam cheythuvarunna "maampazham" enna kavithaalaapana riyaalittishoyile vidhikartthaakkalil oraalaanu leelaakrushnan.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution