ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് പി.കൃഷ്ണക്കുറുപ്പിന്‍റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1906 ഡിസംബർ 23 ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവടങ്ങളിൽ ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. തന്‍റെ കവിതകളിലൂടെ അവഗണിക്കപ്പെടുന്നവന് കരുത്തു പകർന്നു നൽകിയതുകൊണ്ടാവാം 'ശക്തിയുടെ കവി' എന്നദ്ദേഹം അറിയപ്പെടുന്നു.1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച് മരണപെട്ടു.
പുരസ്കാരങ്ങൾ:- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 1969