സംഗീതജ്ഞനായ ഉമയനല്ലൂർ എസ്.വിക്രമൻ നായരുടേയും അധ്യാപികയായ വി.സത്യവതിയുടേയും മകളായി 1980 ൽ കോഴിക്കോടു ജനിച്ചു. ചാലപ്പുറം എൻ.എസ്.എസ്. സ്ക്കൂൾ.ബി.ടി എം.എ.എം യുപി സ്ക്കൂൾ,സേവാമന്ദീർ പോസ്റ്റ് ബേസിക് സ്കൂള്‍ വിദ്യാഭ്യാസം ചെയ്തു. ഫാറൂഖ് കോളേജിൽ നിന്നും സയൻസിൽ പ്രീഡിഗ്രി ചെയ്തു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നിന്നും മലയാളത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം നേടിയശേഷം സോഷ്യോളജിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി . മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നു എം.ഫിൽ. ഇപ്പോൾ കോഴിക്കോട് കിർറ്റാഡ്സിൽ ലെക്ചറർ ആയി പ്രവർത്തിക്കുന്നു. കവിയും സിനിമ സംവിധായകനുമായ രൂപേഷ് പോൾ ഭർത്താവാണ്.2005-ഇൽ ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളിൽ ഒരാളായി തിരഞ്ഞെടുത്തു.
പുരസ്കാരങ്ങൾ:- മാതൃഭൂമി ചെറുകഥാ അവാർഡ് - 2001
മലയാള ശബ്ദം അവാർഡ് - 2001
പൂർണ്ണ ഉറൂബ് കഥാപുരസ്കാരം - 2002
ജനപ്രിയ പുരസ്കാരം - 2003
ഇ.പി സുഷമ എൻഡോവ്മെന്റ് - 2004
കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ പുരസ്കാരം - 2005