1949 ഒക്ടോബർ 27-നു തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് ജനിച്ചു. അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അയ്യപ്പൻറെ അച്ഛൻ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസ്സിൽ അമ്മയും ആത്മഹത്യ ചെയ്തു. സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീ ഭർത്താവായ വി. കൃഷ്ണന്‍റെയും സംരക്ഷണയിൽ നേമത്ത വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010-ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010 ഒക്ടോബർ 23-ന് ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിയ്ക്കേ, 2010 ഒക്ടോബർ 21-ന് അദ്ദേഹം തിരുവനന്തപുരത്ത് അന്തരിച്ചു. പോലീസിന്‍റെ ഫ്ലയിങ്ങ് സ്ക്വാഡ് വഴിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞത് മരണശേഷമാണ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിയ്ക്കപ്പെടുന്നു.