1969 നവംബർ 24 കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത്‍ ആലപ്പടമ്പ് ഗ്രാമത്തിൽ എ.സി. ദാമോദരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്‍റെയും മകനായി ജനിച്ചു. കുറുവേലി വിഷ്ണുശർമ്മ എ.എൽ.പി. സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം. മാത്തിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസം. പയ്യന്നൂർ കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരിയിൽനിന്ന് ബിരുദാനന്തരബിരുദവും നേടി. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ എം.ഫിൽ. ഇപ്പോൾ കണ്ണൂർ സർവ്വകലാശാലയിൽ 'മലയാള ജനപ്രിയ കലാസിനിമയിലെ ആണത്തനിർമ്മാണം' എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുന്നു.