1969ൽ കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ ജനനം. എം ജി സർവകലാശാല യുവജനോത്സവത്തിൽ 1994ലെ കലാപ്രതിഭ. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും എം ഫില്ലും നേടി. ആനുകാലികങ്ങളിലും മറ്റും കഥകളും കവിതകളും എഴുതാറുണ്ട്.
പുരസ്കാരങ്ങൾ:- കഥാവിഭാഗത്തിൽ മികച്ച പുസ്തകത്തിനുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുരസ്കാരം നാലാംക്ലാസിലെ വരാൽ എന്ന കൃതിയിലൂടെ 2009ൽ നേടി.