1909-ൽ തിരുവോരത്ത് കൃഷ്ണക്കുറുപ്പിന്‍റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ചു. കടത്തനാട്ട് കൃഷ്ണവാര്യർ എന്ന ഗുരുവിൽ നിന്ന് വിദ്യാഭ്യാസം നേടി. കൗമാരപ്രായത്തിൽ തന്നെ കവിതാരചനയോട് താല്പര്യം കാണിച്ചു. കടത്തനാട്ടെ നാടൻ പാട്ടുകൾ അവർ ഹൃദിസ്ഥമാക്കി. എ.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് ഭർത്താവ്. 1999-ൽ അന്തരിച്ചു. മാലതി എന്ന തൂലികാനാമത്തിലും ഇവർ കവിതകൾ എഴുതിയിരുന്നു. പലവട്ടം സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഇവർ രചിച്ച മിക്ക കവിതകളും നാടൻ പാട്ടിന്‍റെ താളത്തിലുള്ളവയാണ്.