About Kadammanitta Ramakrishnan

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തില്‍ 22 മാർച്ച് 1935ന് രാമകൃഷ്ണൻ ജനിച്ചത്. അച്ഛൻ മേലേത്തറയിൽ രാമൻ നായർ, അമ്മ കുട്ടിയമ്മ. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. രാമകൃഷ്ണന്‍റെ ജീവിതത്തിൽ ഈ കല ചെറുതല്ലാത്ത സ്വാധീനം ചെലുത്തി. ബിരുദ പഠനത്തിനുശേഷം കൊൽക്കത്തയിലേക്കു പോയി. പിന്നീട് മദ്രാസിലെത്തി 1959ൽ പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു. 1967 മുതൽ 1992ൽ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി. കേരളത്തിന്‍റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി. 1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്‍റെ സ്വാധീനം രാമകൃഷ്ണന്‍റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി.ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ അദ്ധ്യക്ഷനായിരുന്നു. ഏറെക്കാലമായി വിവിധ രോഗങ്ങൾ അലട്ടിയിരുന്ന കടമ്മനിട്ടയെ 2008 ജനുവരിയിൽ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമാസം അസുഖം കൂടിയും കുറഞ്ഞുമിരുന്ന അദ്ദേഹം അവിടെവെച്ച് 2008 മാർച്ച് 31-ന് രാവിലെ 9 മണിയോടെ അന്തരിച്ചു. 73-ആം പിറന്നാളാഘോഷിച്ച് ഒമ്പതുദിവസങ്ങൾക്കുശേഷമായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

പുരസ്കാരങ്ങൾ:- ആശാൻ പുരസ്കാരം - 1982

കേരള സാഹിത്യ അക്കാദമി പുരസ്കാരം

അബുദബി മലയാളി സമാജം പുരസ്കാരം

ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം

മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം

Manglish Transcribe ↓


Patthanamthitta jillayile kadammanitta enna graamatthil‍ 22 maarcchu 1935nu raamakrushnan janicchathu. Achchhan melettharayil raaman naayar, amma kuttiyamma. Hyndava kshethrangalumaayi bandhappetta anushdtaana kalakalilonnaaya padayanikku prashasthamaanu kadammanitta graamam. Raamakrushnan‍re jeevithatthil ee kala cheruthallaattha svaadheenam chelutthi. Biruda padtanatthinushesham kolkkatthayilekku poyi. Pinneedu madraasiletthi 1959l posttal odittu aandu akkoundsu vakuppil udyogam sveekaricchu. 1967 muthal 1992l viramikkunnathuvare thiruvananthapuratthaayirunnu joli. Keralatthin‍re naadodi samskaarattheyum padayanipoleyulla naadan kalaaroopangaleyum sanniveshippiccha rachanaa shyli sveekaricchaanu raamakrushnan saahithyalokatthu shraddheyanaayathu. Chhandashaasthram adisthanamaakkiya kaavyarachanayekkaal naadodi kalaaroopangalude thaalam kavithayil konduvanna addheham aadhunika rachanaashyliyude vakthaavumaayi. 1960kalil keralatthil shakthamaayirunna naksalettu prasthaanatthin‍re svaadheenam raamakrushnan‍re rachanakalil nizhalikkunnundu. Samakaalikaraaya kavikaliladhikavum prakruthi kendreekrutha rachanakalil shraddhayoonniyappol manushyakendreekruthamaayirunnu kadammanittayude kavithakal. 1970kalkku shesham keralatthile idathupaksha raashdreeya prasthaanangalude saamskaarika samghadanakalil sajeeva pravartthakanaayi. Aaranmula niyamasabhaa mandalatthe prathinidheekaricchu oru thavana keralaa niyamasabhayilum amgamaayi. Kerala granthashaalaa samghatthin‍re addhyakshanaayirunnu. Erekkaalamaayi vividha rogangal alattiyirunna kadammanittaye 2008 januvariyil patthanamthittayile oru svakaarya aashupathriyil praveshippicchu. Randumaasam asukham koodiyum kuranjumirunna addheham avidevecchu 2008 maarcchu 31-nu raavile 9 maniyode antharicchu. 73-aam pirannaalaaghoshicchu ompathudivasangalkkusheshamaayirunnu addhehatthin‍re anthyam. Mruthadeham poorna audyogika bahumathikalode veettuvalappil samskaricchu. Puraskaarangal:- aashaan puraskaaram - 1982

kerala saahithya akkaadami puraskaaram

abudabi malayaali samaajam puraskaaram

nyooyorkkile malayaalam intarnaashanal phoundeshan erppedutthiya puraskaaram

maskattu kerala saamskaarika kendram erppedutthiya puraskaaram
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution