ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയിൽ കുടുംബാംഗമായി ജനിച്ച കാവാലം നാരായണപണിക്കരുടെ അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു. സർദാർ കെ.എം. പണിക്കർ കാവാലത്തിന്‍റെ അമ്മാവനായിരുന്നു. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട് വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലും നാടൻകലകളിലും തല്‍പരനായിരുന്നു.ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് കാവാലം എഴുതിയത്. ഏറെക്കാലമായി വിവിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന കാവാലം 2016 ജൂൺ മാസത്തിൽ കുറച്ചുദിവസം ആശുപത്രിയിലായെങ്കിലും പിന്നീട് തിരിച്ചുവന്നു. തുടർന്ന് വീട്ടിൽ വിശ്രമിയ്ക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 2016 ജൂൺ 26ന് രാത്രി 10 മണിയോടെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വീട്ടിൽ വച്ചാണ് കാവാലം അന്തരിച്ചത്. മൃതദേഹം ആദ്യം തിരുവനന്തപുരത്തും പിന്നീട് ജന്മനാട്ടിലെ തറവാട്ടുവീട്ടിലും പൊതുദർശനത്തിന് വച്ചശേഷം ജൂൺ 28ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ തറവാട്ടുവീട്ടുവളപ്പിൽ സംസ്കരിച്ചു. പുരസ്കാരങ്ങൾ:- കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2014