കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10-ന് പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി ജനിച്ചു. ജാതി-മത വിശ്വാസിയല്ല . ആഫ്രോ ഏഷ്യൻ യങ്ങ് റൈറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും, ദേശീയ കവിസമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട് . ഒരു ഹൈന്ദവദേവന്‍റെ പേരിലുള്ളതായതിനാൽ ശ്രീപദ്മനാഭസ്വാമി പുരസ്കാരം അദ്ദേഹം നിരസിക്കുകയുണ്ടായി. പുരസ്കാരങ്ങൾ:- കേരള സർവ്വകലാശാലാ യുവജനോത്സവത്തിൽ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം - 1975
വൈലോപ്പിള്ളി പുരസ്കാരം - 1987
അബുദാബി ശക്തി അവാർഡ്
സംസ്ഥാന ബാലസാഹിത്യ അവാർഡ്
ഭീമ ബാലസാഹിത്യ അവാർഡ്
മഹാകവി പി.പുരസ്കാരം
ശ്രീപത്മനാഭ സ്വാമി സമ്മാനം.(സെക്കുലറിസം മുൻനിർത്തി നിരസിച്ചു)
കേസരി പുരസ്‌കാരം
ഡോ.എ.ടി.കോവൂർ,എം.സി.ജോസഫ്,പവനൻ പുരസ്കാരങ്ങൾ.
കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2011 കീഴാളൻ എന്ന കവിതാ സമാഹാരത്തിന്