About K. Ayyappa Paniker

1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി, അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്‍റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സന്‍റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദ പഠനം. അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പി‌.എച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്‍റെ ആഗോള പതിപ്പായിരുന്നു. പ്രഗല്‍ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. 2006 ഓഗസ്റ്റ്‌ 23-)ം തീയതി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളായിരുന്നു മരണ കാരണം പുരസ്കാരങ്ങൾ:- സരസ്വതി സമ്മാൻ,

കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം,

കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ,

ആശാൻ പ്രൈസ്,

മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം,

ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്,

മധ്യപ്രദേശിൽ നിന്നുള്ള കബീർ പുരസ്കാരം,

ഭാരതീയ ഭാഷാ പരിഷത്തിന്‍റെ ഭിൽ‌വാര പുരസ്കാരം,

വയലാർ അവാർഡ് നിരസിച്ചു.

Manglish Transcribe ↓


1930 septtambar 12nu aalappuzha jillayile kuttanaadu thaalookkil kaavaalam karayilaayirunnu ayyappappanikkarude jananam. Achchhan i. Naaraayanan nampoothiri, amma em. Meenaakshiyamma. Kaavaalam gavanmen‍ru prymari skool, en. Esu. Esu. Midil skool, mankompu avittam thirunaal hyskool, pulinkunnu san‍ru josaphsu hyskool ennividangalilaayi skool vidyaabhyaasam poortthiyaakki. Kozhikkodu malabaar kristhyan kolajilaayirunnu biruda padtanam. Amerikkayile indyaana sarvakalaashaalayil ninnu em. E., pi. Ecchu. Di. Birudangal nedi. Kottayam si. Em. Esu. Kolajil oru varshatthe addhyaapakavrutthikkushesham 1952-l thiruvananthapuram em. Ji. Kolajiletthi. Deerghakaalam ivideyaayirunnu adhyaapana jeevitham. Pinneedu kerala sarvakalaashaalayude imgleeshu vibhaagam medhaaviyaayum pravartthicchu. Aadhunikathaye malayaala saahithyalokatthinu parichayappedutthikkodutthayaal enna nilayilaanu ayyappappanikkar ariyappedunnathu. Nirantharamaaya naveekaranatthiloode addheham malayaala kavithaye lokashraddhayilekku nayicchu. Ottere vishvasaahithya sammelanangalil malayaalatthe prathinidheekariccha addheham malayaala saahithyatthin‍re aagola pathippaayirunnu. Pragal‍bhanaaya addhyaapakan, vimarshakan, bhaashaapandithan ennee nilakalilum shraddheyanaayirunnu. Naadakam, chithrarachana, sinima thudangiya maadhyamangalilum saannidhyamariyicchirunnu. 2006 ogasttu 23-)m theeyathi thiruvananthapuratthe kimsu aashupathriyil addheham antharicchu. Shvaasakoshasambandhamaaya asukhangalaayirunnu marana kaaranam puraskaarangal:- sarasvathi sammaan,

kendra saahithya akkaadamiyude kaavya puraskaaram,

kavithaykkum niroopanatthinumulla kerala saahithya akkaadami avaardukal,

aashaan prysu,

mahaakavi panthalam keralavarmma puraskaaram,

oreesayilninnulla gamgaadhar mehar avaardu,

madhyapradeshil ninnulla kabeer puraskaaram,

bhaaratheeya bhaashaa parishatthin‍re bhilvaara puraskaaram,

vayalaar avaardu nirasicchu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution