പൊതുമ്പ്
ഞാനൊരു പൊതു
അക്കിത്തം അച്യുതൻ നമ്പൂതിരി=>പൊതുമ്പ്
ഞാനൊരു പൊതു
മ്പെന്‍റെ മുതുകത്തിരിക്കുന്ന
മാനവര്‍ ദു:ഖത്തിന്‍റെ
തീരമന്വേഷിക്കുന്നു.
അവിടെത്തളിര്‍ക്കുമു
ന്മേഷത്തിന്‍ പച്ചപ്പുക
ളതില്‍ മൊട്ടിടുമാവേ
ശത്തിന്‍റെ തുടുപ്പുകള്‍
അവര്‍ തന്‍ പ്രതീക്ഷയില്‍
ബിംബിപ്പൂ,നയ്മ്പില്‍പെട്ടെ
ന്നഹങ്കാരത്തിന്‍ കൈകള്‍
മുറുകിപ്പിടിക്കുന്നു.
അവര്‍ തന്നിച്ഛാശക്തി
നക്ഷത്രചന്ദ്രാര്‍ക്കരാ
യകലത്തുദിക്കയു
മസ്തമിക്കയും ചെയ് വൂ.
അറിയുന്നു ഞാന്‍ മാത്രം
(നാവുണ്ടായിരുന്നെങ്കില്‍
പറഞ്ഞും കൊടുത്തേനേ)
കൂട്ടരേ കണ്ടിട്ടില്ല
പരവക്കന്ത്യം,പാരം
ഗതനേയും ഞാന്‍
ഭരതപ്രായം ഞാനീ
ത്തിരമാലതന്‍ മീതേ
വര്‍ത്തിപ്പൂ വരണ്ടൊരാ
ജ്ഞാനത്താല്‍.,എനിക്കിതു
വയ്യായിരുന്നു പച്ച
മരമായിരുന്നപ്പോള്‍.
Manglish Transcribe ↓
Akkittham achyuthan nampoothiri=>pothumpu
njaanoru pothu
mpenre muthukatthirikkunna
maanavar du:khatthinre
theeramanveshikkunnu. Avidetthalirkkumu
nmeshatthin pacchappuka
lathil mottidumaave
shatthinre thuduppukal
avar than pratheekshayil
bimbippoo,naympilpette
nnahankaaratthin kykal
murukippidikkunnu. Avar thannichchhaashakthi
nakshathrachandraarkkaraa
yakalatthudikkayu
masthamikkayum cheyu voo. Ariyunnu njaan maathram
(naavundaayirunnenkil
paranjum kodutthene)
koottare kandittilla
paravakkanthyam,paaram
gathaneyum njaan
bharathapraayam njaanee
tthiramaalathan meethe
vartthippoo varandoraa
jnjaanatthaal.,enikkithu
vayyaayirunnu paccha
maramaayirunnappol.