കാലം
അന്‍വര്‍ ഷാ ഉമയനല്ലൂര്‍=>കാലം
തലമുറകള്‍ വന്നു പോയ്‍ മറയും മണ്ണില്‍
ഒരുപിടി സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിക്കും
മധുരം പ്രതീക്ഷിച്ച ജീവിതങ്ങള്‍ പക്ഷെ
കണ്ണീരില്‍മുങ്ങിത്തിരിച്ചുപോകും.
കാലത്തിനൊപ്പം നടക്കാന്‍ ശ്രമിക്കവെ
കാല്‍കുഴഞ്ഞിടറിത്തളര്‍ന്നുവീഴും
കൈത്താങ്ങുനല്‍കാതൊഴിഞ്ഞുമാറി കാല
മറിയാത്തപോലേ കടന്നുപോകും.
വാസന്തമേറേയകന്നുനില്‍ക്കും പാവം
മര്‍ത്യരോ ശിശിരങ്ങളായ്‍ക്കൊഴിയും
നറുമണം സ്വപ്നത്തിലെന്നപോലെ വെറു
മോര്‍മ്മയില്‍മാത്രമൊതുങ്ങിനില്‍ക്കും.
അറിയാതെ ജീവന്‍ കൊഴിഞ്ഞുപോകെ നവ
മുകുളങ്ങള്‍ പുലരികളായ് വിടരും
സ്വപ്നങ്ങളീറനുടുത്തുനില്‍ക്കും മര്‍ത്യ
നുലകത്തിന്‍ സിംഹാസനത്തിലേറും.
വരളുന്ന പുളിനമാം ജീവിതങ്ങള്‍ ചിലര്‍
ബലിദാനമേകിക്കടന്നുപോകും
തളരാത്ത മോഹങ്ങള്‍ പിന്നെയുമീ നവ
തലമുറകള്‍വന്നു മഞ്ചലേറ്റും
മായാപ്രപഞ്ചത്തിലിനിയുംവരും പുത്ത
നീയാംപാറ്റകളായ് മനുഷ്യര്‍
ചിറകറ്റുപോകും ദിനങ്ങളിലോര്‍മ്മതന്‍
കടലാസുതോണികളായൊഴുകാന്‍.
Manglish Transcribe ↓
Anvar shaa umayanalloor=>kaalam
thalamurakal vannu poy marayum mannil
orupidi svapnangal punarjjanikkum
madhuram pratheekshiccha jeevithangal pakshe
kanneerilmungitthiricchupokum. Kaalatthinoppam nadakkaan shramikkave
kaalkuzhanjidaritthalarnnuveezhum
kytthaangunalkaathozhinjumaari kaala
mariyaatthapole kadannupokum. Vaasanthamereyakannunilkkum paavam
marthyaro shishirangalaaykkozhiyum
narumanam svapnatthilennapole veru
mormmayilmaathramothunginilkkum. Ariyaathe jeevan kozhinjupoke nava
mukulangal pularikalaayu vidarum
svapnangaleeranudutthunilkkum marthya
nulakatthin simhaasanatthilerum. Varalunna pulinamaam jeevithangal chilar
balidaanamekikkadannupokum
thalaraattha mohangal pinneyumee nava
thalamurakalvannu manchalettum
maayaaprapanchatthiliniyumvarum puttha
neeyaampaattakalaayu manushyar
chirakattupokum dinangalilormmathan
kadalaasuthonikalaayozhukaan.